ഇന്ന് "Safer Internet Day": എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത? എങ്ങനെ ആചരിക്കാം?

ഓൺലൈൻ സാങ്കേതികവിദ്യയുടെയും മൊബൈൽ ഫോണുകളുടെയും സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കുന്നത്. 2004 ലിൽ യൂറോപ്പിലാണ് സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കാൻ ആരംഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 9, 2021, 12:58 PM IST
  • ഓൺലൈൻ സാങ്കേതികവിദ്യയുടെയും മൊബൈൽ ഫോണുകളുടെയും സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കുന്നത്.
  • 2004 ലിൽ യൂറോപ്പിലാണ് സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കാൻ ആരംഭിച്ചത്.
  • നിലവിൽ 150 ലധികം രാജ്യങ്ങൾ ആഗോളതലത്തിൽ സുരക്ഷിത ഇന്റർനെറ്റ് ദിനം ആഘോഷിക്കുന്നുണ്ട്.
  • ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് കൊറോണ മഹാമാരിയ്ക്ക് ശേഷം ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 50% വർധിച്ചിട്ടുണ്ട്.
ഇന്ന്  "Safer Internet Day": എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത? എങ്ങനെ ആചരിക്കാം?

New Delhi: ഇന്ന് ലോകം സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കുന്നു. ഓൺലൈൻ സാങ്കേതികവിദ്യയുടെയും മൊബൈൽ ഫോണുകളുടെയും (Mobile Phone) സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കുന്നത്. ഇതിനെ തുടർന്ന് 2020 ൽ ഇന്റർനെറ്റ് (Internet) സെക്യൂരിറ്റിയുടെ കാര്യത്തിൽ നമ്മൾ എത്രത്തോളം പുരോഗതി നേടിയിട്ടുണ്ടെന്ന വിഷയത്തിൽ ധാരാളം ചർച്ചകളും നടക്കുന്നുണ്ട്. ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകളെയും ഇന്റർനെറ്റിന്റെയും ആണ് ആശ്രയിക്കുന്നതിന്. അതിനോടൊപ്പം സൈബർ കുറ്റകൃത്യങ്ങളും (Cyber Crimes) വളരെയധികം വർധിക്കുന്നുണ്ട്.

2020ൽ വർക്ക് ഫ്രം ഹോം (Work from Home) വർധിച്ചതോടെ സൈബർ കുറ്റകൃത്യങ്ങളും വളരെയധികം വർധിച്ചിട്ടുണ്ട്. 2021ൽ കുറ്റകൃത്യങ്ങൾ വീണ്ടും വളരെയധികം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇത്തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം തീർക്കാനാണ് ഫെബ്രുവരി 9 സേഫർ ഇന്റർനെറ്റ് ഡേയായി ആചരിക്കുന്നത്. 2004 ലിൽ യൂറോപ്പിലാണ് (Europe) സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കാൻ ആരംഭിച്ചത്. 2009 തോടെ മറ്റു രാജ്യങ്ങളും സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കാൻ ആരംഭിച്ചു. നിലവിൽ 150 ലധികം രാജ്യങ്ങൾ ആഗോളതലത്തിൽ സുരക്ഷിത ഇന്റർനെറ്റ് ദിനം ആഘോഷിക്കുന്നുണ്ട്.

ALSO READ: Online Payment എളുപ്പമാക്കാം: അറിയാം നാല് പ്രധാന ആപ്പുകളെ പറ്റി

സൈബർ ഭീഷണികൾക്കെതിരെ അവബോധം പ്രചരിപ്പിച്ച് കൊണ്ടും അതിനോട് എങ്ങനെ പ്രതികരിക്കാണമെന്ന് ആളുകളെ ബോധവത്കരിച്ച് കൊണ്ടും ഈ ദിവസം ആചരിക്കാം . നിരവധി ഓർഗനൈസേഷനുകൾ ഓൺലൈൻ സുരക്ഷയെക്കുറിച്ച് വെബിനാറുകളോ (Webinar) പോഡ്‌കാസ്റ്റുകളോ സംഘടിപ്പിച്ച് കൊണ്ടാണ് ഈ ദിവസം ആചരിക്കുന്നത്. 

ALSO READ: Telegram Most Downloaded App: വാട്‌സ്‌ആപ്പ് അഞ്ചാം സ്ഥാനത്താണുള്ളത്

ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് കൊറോണ (Corona) മഹാമാരിയ്ക്ക് ശേഷം ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 50% വർധിച്ചിട്ടുണ്ട്. അതെ സമയം സൈബർ കുറ്റകൃത്യങ്ങൾ 61 ശതമാനമാണ് വർധിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News