ആമസോണിന്റെ ഫയർ സ്റ്റിക്കിന് വെല്ലുവിളി ഉയർത്തികൊണ്ട് മറ്റൊരു അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ തങ്ങളുടെ സ്ട്രീമിങ് കണക്ടർ ക്രോംകാസ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ക്രേംകാസ്റ്റ് ടിവിയിൽ ഘടിപ്പിച്ച് ഇന്റർനെറ്റ് സേവനത്തോട് ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടെന്റുകൾ ടെലിവിഷനിലൂടെ കാണാൻ സാധിക്കുന്നതാണ്. 2020തിലാണ് ഗൂഗിൾ ക്രോംകാസ്റ്റ് ആദ്യമായി അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴാണ് അമേരിക്കൻ ടെക് ഭീമൻ ക്രോംകാസ്റ്റ് ഇന്ത്യയിൽ എത്തിക്കുന്നത്.
ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഗൂഗിൾ ക്രോംകാസ്റ്റിന്റെ വിൽപന നടത്തുന്നത്. ഇന്ന് മുതൽ വിൽപന ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ മറ്റ് ഓൺലൈൻ റീട്ടെയിൽ മാർക്കറ്റിൽ ക്രോംകാസ്റ്റ് ലഭ്യമായിരുന്നു. എന്നാൽ അതിന് ഗൂഗിളിന്റെ ഔദ്യോഗികത ഇല്ലയിരുന്നുയെന്നാണ് വാസ്തവം. 6,399 രൂപയാണ് ക്രോംകാസ്റ്റിന്റെ വില.
ALSO READ : Nothing Phone 1 Pre- Ordering : നത്തിങ് ഫോൺ (1) ന്റെ പ്രീ ഓർഡർ പാസ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ
സ്ട്രീമിങ് ആപ്ലിക്കേഷൻസിന് പുറമെ 1,000ത്തോളം മറ്റ് ആപ്പുകളും ക്രോംകാസ്റ്റിലൂടെ പ്രവർത്തിക്കാൻ സാധിക്കും. ആപ്പിൾ ടിവി, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, എംഎക്സ് പ്ലെയർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, വൂട്ട്, യുട്യൂബ്, സീ 5, സോണി ലിവ് തുടങ്ങിയ സ്ട്രീമിങ് ആപ്ലിക്കേഷനുകളിലുള്ള നാല് ലക്ഷത്തോളം സിനിമകളും സീരിസുകളും ക്രോംകാസ്റ്റലൂടെ കാണാൻ സാധിക്കുമെന്ന് ഗൂഗിൾ ഉറപ്പ് വരുത്തുന്നു.
ഇപ്പോൾ വാങ്ങിയാൽ ഓഫറിൽ വില കുറഞ്ഞ കിട്ടും
ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച് നിരവധി ഡിസ്കൗണ്ടുകളാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. ജൂലൈ 15 വരെയുള്ള ബിഗ് ബില്ല്യൺ സെയിൽസിനിടെ ക്രോംകാസ്റ്റ് വാങ്ങിയാൽ സ്പെഷ്യൽ കൂപ്പൺ ലഭ്യമാകുന്നതാണ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് അഞ്ച് ശതമാനം വില കിഴവ് ലഭിക്കുന്നതാണ്. മാസം 2133 രൂപ വീതം നോ കോസ്റ്റ് ഇഎംഐയും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്.
ALSO READ : Battery life: കൂടുതൽ നേരം ബാറ്ററി വേണോ? ഇതാണ് ഏക വഴി
ക്രോംകാസ്റ്റിന്റെ ഫീച്ചറുകൾ
1.60 എഫ്പിഎസിൽ 4കെ എച്ച്ഡിആർ സ്ട്രീമിങ് സംവിധാനം ക്രോംകാസ്റ്റ് ഉറപ്പ് വരുത്തുന്നു.
2.ഡോൾബി വിഷൻ, എച്ച്ഡിഎംഐയിലൂടെ ഡോൾബി ശബ്ദ സാങ്കേതികതയും കമ്പനി ഉറപ്പ് വരുത്തുന്നുണ്ട്.
3.ക്രോംകാസ്റ്റിനൊപ്പം ലഭിക്കുന്ന റിമോട്ട് ശബ്ദത്തിലൂടെ പ്രവർത്തിക്കുകയും ചെയ്യും
4. റിമോട്ടിൽ ഗൂഗിൾ അസിസ്റ്റന്റ് സേവനം ലഭ്യമാണ്.
5. ഗൂഗിൾ അസിസ്റ്റന്റ് വഴി ക്രോംകാസ്റ്റിന്റെ പ്രവർത്തനം എളപ്പത്തിൽ സജ്ജമാക്കാവുന്നതാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.