Paytm - IRCTC: 'ട്രെയിൻ ടിക്കറ്റ് എടുക്കാം, പണം പിന്നെ കൊടുത്താൽ മതി'; ബുക്ക് നൗ പേ ലേറ്റർ‌ ഫീച്ചറുമായി പേടിഎം

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനം നേരത്തെ തന്നെ പേടിഎമ്മിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണം അടയ്ക്കണമായിരുന്നു. എന്നാൽ ഇനി അങ്ങനെ വേണമെന്നില്ല. 

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 08:17 AM IST
  • Paytm - IRCTC പങ്കാളിത്തത്തോടെയാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
  • അതിലൂടെ ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ എളുപ്പത്തിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും.
  • ഫീച്ചർ ഉപയോഗിക്കണമെങ്കിൽ ആദ്യം IRCTC സൈറ്റോ ഔദ്യോഗിക ആപ്പോ തുറക്കണം.
Paytm - IRCTC: 'ട്രെയിൻ ടിക്കറ്റ് എടുക്കാം, പണം പിന്നെ കൊടുത്താൽ മതി'; ബുക്ക് നൗ പേ ലേറ്റർ‌ ഫീച്ചറുമായി പേടിഎം

ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗ് സേവനത്തിന് പുതിയ സംവിധാനവുമായി പേടിഎം (Paytm). ബുക്ക് നൗ പേ ലേറ്റർ എന്ന ഓപ്ഷൻ കൊണ്ടുവന്നിരിക്കുകയാണ് പേടിഎം. ട്രെയിനിൽ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് പേടിഎമ്മിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. പേടിഎമ്മിന്റെ മാതൃ കമ്പനിയായ One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ആണ് അടുത്തിടെ IRCTC ഉപഭോക്താക്കൾക്കായി Paytm പോസ്റ്റ്പെയ്ഡ് സേവനം അവതരിപ്പിച്ചത്. പ്രത്യേകത എന്തെന്നാൽ ഇനി നിങ്ങൾ പേടിഎമ്മിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണം പിന്നീട് അടച്ചാൽ മതി. അതായത് പണം അടയ്ക്കാതെ തന്നെ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. 

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനം നേരത്തെ തന്നെ പേടിഎമ്മിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണം അടയ്ക്കണമായിരുന്നു. എന്നാൽ ഇനി അങ്ങനെ വേണമെന്നില്ല. Paytm - IRCTC പങ്കാളിത്തത്തോടെയാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. അതിലൂടെ ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ എളുപ്പത്തിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും.

ഐആർസിടിസി വഴി ടിക്കറ്റ് ബുക്കുചെയ്യുന്നത് ചിലപ്പോൾ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും നമ്മുടെ ഇന്റർനെറ്റ് വളരെ മന്ദഗതിയിൽ പ്രവൃത്തിക്കുമ്പോൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് Paytm പുതിയ സൗകര്യം കൊണ്ടുവന്നിരിക്കുന്നത്. അതിനാൽ ഉപയോക്താക്കൾക്ക് പണം നൽകാതെ ഒറ്റ ക്ലിക്കിൽ എളുപ്പത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം.

Paytm പോസ്റ്റ്‌പെയ്ഡ് അതിന്റെ ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 60,000 രൂപ വരെ പലിശ രഹിത ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്നു. ബില്ലിംഗ് സൈക്കിളിന്റെ അവസാനം മുഴുവൻ തുകയും അടയ്‌ക്കണം. ഉപയോക്താക്കൾക്ക് മുഴുവൻ തുകയും ഒറ്റയടിക്ക് അടയ്ക്കാം അല്ലെങ്കിൽ സൗകര്യപ്രദമായ പേയ്‌മെന്റുകൾക്കായി അവരുടെ ബിൽ EMI ആയി പരിവർത്തനം ചെയ്യാം.

ഈ ഫീച്ചർ ഉപയോഗിക്കണമെങ്കിൽ ആദ്യം IRCTC സൈറ്റോ ഔദ്യോഗിക ആപ്പോ തുറക്കണം. അതിനുശേഷം ലോഗിൻ ചെയ്യുന്നതിനായി നിങ്ങളുടെ യൂസർനെയിം പാസ്‌വേഡ് എന്നിവ നൽകുക. നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം, പേയ്‌മെന്റ് വിഭാഗത്തിലെ പേ ലേറ്റർ ഓപ്ഷനിലേക്ക് പോകുക. ഈ ഓപ്ഷനിൽ, നിങ്ങൾക്ക് Paytm പോസ്റ്റ്പെയ്ഡ് എന്ന ഓപ്ഷൻ ലഭിക്കും. നിങ്ങളുടെ പേടിഎം വിശദാംശങ്ങൾ നൽകി ലോഗിൻ ചെയ്യുക. തുടർന്ന് OTP നൽകുക. ഇങ്ങനെ നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് എളുപ്പത്തിൽ ബുക്ക് ചെയ്യാൻ സാധിക്കും.

Trending News