സാമൂഹിക മാധ്യമ (Social Media) പ്ലാറ്റ്ഫോമുകളിൽ ഭീമനായ ഫേസ്ബുക്ക് കമ്പനിയുടെ (Facebook) പേര് മാറ്റാൻ ഒരുങ്ങുകയാണ്. അതുകൂടാതെ മറ്റ് അനേകം മാറ്റങ്ങളും ഫേസ്ബുക്ക് കൊണ്ട് വരുന്നുണ്ട്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ പേര് അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ പ്രഖ്യാപിക്കും. ദി വേർജ് ആണ് ഈ വിവരം പുറത്ത് വിട്ടത്.
ദി വേർജ് പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം, ഫേസ്ബുക്കിൽ വൻ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. മെറ്റാവേഴ്സിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. അടുത്തയാഴ്ച ഒക്ടോബര്‍ 28 ന് ഫേസ്ബുക്കിന്റെ സിഇഓ ആയ മാർക്ക് സുക്കർബെർഗ് പുതിയ പേര് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: Apple Cleaning Cloth| ആപ്പിളിൻറെ പ്രോഡക്ട് തൂക്കാനും തുടക്കാനും 1900 രൂപയുടെ ഒരു തുണി
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് മറ്റ് തലങ്ങളിലെക്ക് ഫേസ്ബുക്കിനെ ഉയർത്താനാണ് ഫേസ്ബുക്ക് തയ്യാറടുക്കുന്നെതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, ഒക്കുലസ് എന്നിങ്ങനെ നിരവധി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളാണ് നിലവിൽ ഫേസ്ബുക്കിന് കീഴിൽ പ്രവർത്തിച്ച് വരുന്നത്.
എന്നാൽ പേര് മാറ്റുന്നതിനെ കുറിച്ച് ഫേസ്ബുക്ക് വ്യക്തമായ വിവരങ്ങൾ ഒന്നും തന്ന്നെ പുറത്തവിട്ടിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് കമ്പനിയുടെ മാത്രം പേരാണ് മാറ്റുക. ഫേസ്ബുക്ക് ആപ്പും സോഷ്യൽ മീഡിയയും അതെ പേരിൽ തന്നെ തുടരും. ഇനി മുതൽ മെറ്റാവേർസിന് പ്രാധാന്യം കൊടുത്ത് കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരുമെന്ന് ഫേസ്ബുക്ക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...