BSNL Recharge Plans: ഫോൺ റീചാർജുകൾക്കായി അധികം പണം മുടക്കാൻ താല്പര്യമില്ലാത്തയാളാണ് നിങ്ങളെങ്കിൽ ബിഎസ്എൻഎൽ (BSNL) സിം കാർഡ് ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് നേട്ടം നല്‍കും. കാരണം, പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നു.
ഇനി നിങ്ങള്‍ BSNL ഉപയോക്താവാണെങ്കില്‍ അധികം തുക മുടക്കാതെ തന്നെ ഏറെ നേട്ടങ്ങള്‍ നല്‍കുന്ന അതായത്, 500 രൂപയില്‍ താഴെ ചെലവ് വരുന്ന എന്നാല്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്ന നല്‍കുന്ന നിരവധി പ്ലാനുകളാണ് BSNL അവതരിപ്പിക്കുന്നത്. ഡാറ്റ, കോളിംഗ്, മികച്ച വാലിഡിറ്റി എന്നിവയെല്ലാം ഈ പ്ലാനുകൾ നൽകുന്നുണ്ട്.
BSNL അവതരിപ്പിക്കുന്ന മികച്ച പ്ലാനുകള്‍ അറിയാം
നാല് മികച്ച പ്ലാനുകളാണ് BSNL കുറഞ്ഞ നിരക്കിൽ നൽകുന്നത്. 499 രൂപ, 485 രൂപ, 399 രൂപ, 397 രൂപ നിരക്കുകളിൽ ലഭിക്കുന്ന ഈ പ്ലാനുകളെല്ലാംതന്നെ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നു. ബിഎസ്എൻഎല്‍ അവതരിപ്പിക്കുന്ന ഈ റീചാർജ് പ്ലാനുകൾ വിശദമായി നോക്കാം.
BSNL Rs.499 പ്ലാൻ
BSNL കുറഞ്ഞ നിരക്കില്‍ നല്‍കുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 499 രൂപയുടെ ഈ പ്ലാന്‍. ഇത് ഉപയോക്താക്കൾക്ക് 75 ദിവസത്തെ വാലിഡിറ്റി നല്‍കും. ഒപ്പം ദിവസവും 2 ജിബി ഡാറ്റയുമാണ് ഈ പ്ലാന്‍ നല്‍കുക. മൊത്തം വാലിഡിറ്റി കാലയളവില്‍ 150 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ് വര്‍ക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന, കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.
BSNL Rs. 485 പ്ലാൻ
ദിവസവും 1.5 ജിബി ഡാറ്റ മതിയാകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. 485 രൂപയ്ക്ക് 82 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവില്‍ 123 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ് വര്‍ക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. ദിവസവുമുള്ള 1.5 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഇന്‍റർനെറ്റ് വേഗത 40കെബിപിഎസ് ആയി കുറയുന്നു.
BSNL Rs. 399 പ്ലാൻ
ബിഎസ്എൻഎല്‍ അവതരിപ്പിക്കുന്ന മറ്റൊരു വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണ് 399 രൂപയുടേത്. ഈ പ്ലാന്‍ 70 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നല്‍കുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ് വര്‍ക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ നൽകുന്നു.കൂടാതെ, ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേയ്ക്കായി 140 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.
BSNL Rs. 397 പ്ലാൻ
ബിഎസ്എൻഎൽ നൽകുന്ന 397 രൂപ വിലയുള്ള റീചാർജ് പ്ലാൻ 200 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പ്ലാനാണ് ഇത്. പ്ലാനിന്‍റെ സർവ്വീസ് വാലിഡിറ്റി മാത്രമാണ് 200 ദിവസം. ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളെല്ലാം ആദ്യത്തെ 60 ദിവസത്തേക്ക് മാത്രം ലഭിക്കും. ബാക്കിയുള്ള ദിവസങ്ങളിൽ സർവ്വീസ് വാലിഡിറ്റി മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അൺലിമിറ്റഡ് കോളിംഗ് , ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാൻ നൽകുന്നു.
അതേസമയം, കേരളത്തിലടക്കം തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ നിലവിൽ BSNL 4ജി ലഭിക്കുന്നുള്ളു, ഈ പോരായ്മ മാറ്റി നിർത്തിയാൽ ബിഎസ്എൻഎൽസാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ലാഭകരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...