Five Day Working in Banks: ബാങ്ക് പ്രവര്‍ത്തന സമയം ഉടന്‍ മാറും, ഉപഭോക്താക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Five Day Working in Banks: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാങ്ക് ജീവനക്കാര്‍ ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി  ദിവസം എന്ന  ആവശ്യം ഉന്നയിയ്ക്കുന്നുണ്ട്.  ജീവനക്കാരുടെ ഈ ആവശ്യത്തിന് ഉടന്‍ കേന്ദ്ര സ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടും എന്നാണ് പുറത്തു വരുന്ന  സൂചനകള്‍. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2023, 11:48 AM IST
  • കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാങ്ക് ജീവനക്കാര്‍ ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിവസം എന്ന ആവശ്യം ഉന്നയിയ്ക്കുന്നുണ്ട്. ജീവനക്കാരുടെ ഈ ആവശ്യത്തിന് ഉടന്‍ കേന്ദ്ര സ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടും എന്നാണ് പുറത്തു വരുന്ന സൂചനകള്‍.
Five Day Working in Banks: ബാങ്ക് പ്രവര്‍ത്തന സമയം ഉടന്‍ മാറും, ഉപഭോക്താക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Five Day Working in Banks: കൂടെക്കൂടെ സാമ്പത്തിക ഇടപാടുകള്‍ക്കായി ബാങ്ക് സന്ദര്‍ശിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ. അതായത്, ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ കാര്യമായ മാറ്റം വരാന്‍ പോകുന്നു. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാങ്ക് ജീവനക്കാര്‍ ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി  ദിവസം എന്ന  ആവശ്യം ഉന്നയിയ്ക്കുന്നുണ്ട്. 2022-ൽ ഓഹരി വിപണിയിൽ ലിസ്‌റ്റുചെയ്യുന്നതിന് മുമ്പ് LIC തങ്ങളുടെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിവസമാക്കിയിരുന്നു. അതിന് പിന്നാലെ ബാങ്ക് യൂണിയനുകളും തങ്ങളുടെ ആവശ്യത്തിന് ആക്കം കൂട്ടിയിരുന്നു.   

Also Read:   AAP Update: സൗരഭ് ഭരദ്വാജും അതിഷിയും മന്ത്രി പദവിയിലേയ്ക്ക്, ഡൽഹി സര്‍ക്കാരില്‍ വന്‍ മാറ്റങ്ങള്‍ 

ഇപ്പോള്‍ ബാങ്ക് ജീവനക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. അതായത്, വര്‍ഷങ്ങളായി മുന്നോട്ടു വയ്ക്കുന്ന ജീവനക്കാരുടെ ഈ ആവശ്യത്തിന് ഉടന്‍ കേന്ദ്ര സ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടും എന്നാണ് പുറത്തു വരുന്ന  സൂചനകള്‍. 

Also Read:  LPG Price Hike: ഹോളി ആഘോഷത്തിന് പലഹാരങ്ങള്‍ എങ്ങിനെ ഉണ്ടാക്കും? പാചകവാതക വില വര്‍ദ്ധനയില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്‌
 
അതായത്, നിങ്ങള്‍ ഒരു ബാങ്ക് ജീവനക്കാരനാണ് എങ്കില്‍ ഈ വാര്‍ത്ത‍ നിങ്ങളെ ഏറെ സന്തോഷിപ്പിക്കും. ബാങ്ക് ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യം ഉടന്‍ സാധിക്കാന്‍ പോകുന്നു. അതനുസരിച്ച്, ആഴ്ചയിൽ അഞ്ച് ദിവസം പ്രവൃത്തി ദിവസം എന്ന ആവശ്യം ഉടന്‍ തന്നെ സര്‍ക്കാര്‍ നടപ്പാക്കും. 

റിപ്പോര്‍ട്ട് അനുസരിച്ച് ഇതൂ സംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA)  യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ ഒരു മാസത്തിൽ രണ്ട് അവധി ദിനങ്ങൾ വര്‍ദ്ധിക്കുന്നതിനാല്‍ ബാങ്ക് ജീവനക്കാരുടെ ജോലി സമയവും വര്‍ദ്ധിക്കും.  

ദിവസവും 40 മിനിറ്റ് കൂടുതൽ ജോലി ചെയ്യേണ്ടി വരും
അതായത്,  ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിവസമാകുമ്പോള്‍  ബാങ്ക് ജീവനക്കാർ ദിവസവും 40 മിനിറ്റ് കൂടുതൽ ജോലി ചെയ്യേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണം ഉടൻ ആരംഭിച്ചേക്കും. ഇക്കാര്യത്തിൽ അസോസിയേഷൻ സമ്മതപത്രം നൽകിയിട്ടുണ്ട്. 

നിലവിലെ നിയമം അനുസരിച്ച് ഞായറാഴ്ച ഒഴികെ, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധിയാണ്. ഇനി  പുതിയ നിയമം വരുന്നതോടെ എല്ലാ  ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്ക് അവധി ആയിരിയ്ക്കും. ആഴ്ചയില്‍. 5 ദിവസത്തെ പ്രവൃത്തി ദിവസം എന്നത് ബാങ്ക് ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ്. 
 
ആഴ്ചയില്‍. 5 ദിവസത്തെ പ്രവൃത്തി ദിവസം ആക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ ദിവസവും രാവിലെ 9.45 മുതൽ വൈകിട്ട് 5.30 വരെ 40 മിനിറ്റ് അധികം ജോലി ചെയ്യേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ നിർദ്ദേശം ഐബിഎ അംഗീകരിച്ചതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 

മിക്ക ഇടപാടുകാരും മൊബൈൽ ബാങ്കിംഗ്, എടിഎം, ഇന്‍റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ചില ഉപഭോക്താക്കള്‍ ഇപ്പോഴും ബ്രാഞ്ച് സന്ദർശിച്ച് അവരുടെ സാമ്പത്തിക  ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 
 
2022ൽ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്‌റ്റുചെയ്യുന്നതിന് മുമ്പ് എൽഐസി ആഴ്ചയില്‍  അഞ്ച് ദിവസം പ്രവൃത്തി ദിവസമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് യൂണിയനുകളുടെ ആഴ്ചയിൽ അഞ്ച് ദിവസം എന്ന ആവശ്യം ശക്തമായത്.  നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്  ആക്‌ട് സെക്ഷൻ 25 പ്രകാരം എല്ലാ ശനിയാഴ്ചകളും സർക്കാർ അവധിയായി പ്രഖ്യാപിക്കേണ്ടിവരുമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് ജനറൽ സെക്രട്ടറി എസ് നാഗരാജൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 

Trending News