Android Errors: നിങ്ങളുടെ സ്മാർട്ട് ഫോണിൽ ആപ്പുകൾ പ്രവർത്തിക്കാൻ പ്രശ്നം നേരിടുന്നുണ്ടോ? ഇതാവാം കാരണം

ആൻഡ്രോയിഡ് ആപ്പുകൾക്ക് ഉണ്ടാവുന്ന പ്രശ്നം യൂസേഴ്സിനെ വളരെയധികം ബുദ്ധിമുട്ടിച്ച് തുടങ്ങിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 23, 2021, 08:51 PM IST
  • വളരെ എളുപ്പത്തിൽ സംസങ്ങ് യൂസർമാർക്ക് ഇത് നിങ്ങളുടെ ഫോണിൽ ചെയ്യാവുന്നതാണ്.
  • ഉടൻ പ്രശ്നം പരിഹരിക്കുമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്
  • വിഷയത്തിൽ ശ്വാശ്വതമായ പരിഹാരം കാണാൻ ഗൂഗിളും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്
  • വെബ് വ്യൂ അപ്ഡേറ്റുകൾ ഒഴിവാക്കി ഫോൺ റീ സ്റ്റാർട്ട് ചെയ്യാനും സാംസങ്ങും യൂസർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്
Android Errors: നിങ്ങളുടെ സ്മാർട്ട് ഫോണിൽ ആപ്പുകൾ പ്രവർത്തിക്കാൻ പ്രശ്നം നേരിടുന്നുണ്ടോ? ഇതാവാം കാരണം

ആൻഡ്രോയിഡ് (Android) ഉപഭോക്താക്കളെല്ലാം കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് സ്മാർട്ട് ഫോണുകളിൽ അപ്രതീക്ഷിതമായുണ്ടാവുന്ന errors  പലപ്പോഴും ഫോണിനെ ഇത് ഹാങ്ങാക്കുകയും. പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്യും. ആപ്പുകളുട എണ്ണം ഫോണിൽ കൂടുന്നതും കുറഞ്ഞ റാം മെമ്മറികളുള്ള ഫോണും  പ്രശ്നം കൂടുതൽ ഗുരുതരമാക്കും.

ആൻഡ്രോയിഡ് ആപ്പുകൾക്ക് ഉണ്ടാവുന്ന പ്രശ്നം യൂസേഴ്സിനെ വളരെയധികം ബുദ്ധിമുട്ടിച്ച് തുടങ്ങിയിട്ടുണ്ട്. വിഷയത്തിൽ ശ്വാശ്വതമായ പരിഹാരം കാണാൻ ഗൂഗിളും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഗൂഗിൾ (Google) പ്ലേ സ്റ്റോർ മുതൽ യാതൊന്നും പ്രവർത്തിക്കാത്ത സാഹചര്യമാണ് നിലവിൽ.

ALSO READ: Xiaomi Redmi Note 10 Pro ഇനി മാർച്ച് 24 വില്പനയ്‌ക്കെത്തും; അറിയേണ്ടതെല്ലാം

ഉടൻ പ്രശ്നം പരിഹരിക്കുമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. നിലവിൽ ജി.മെയിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നതായി ഗൂഗിൾ പറയുന്നത്. ഇതിനായി ഉടനെ ഒരു അപ്ഡേറ്റ് ജി.മെയിലിന് നൽകുമെന്നും ഗൂഗിൾ പറയുന്നു. ആപ്പിൽ പ്രശ്നമുള്ളവർക്ക് ജി.മെയിലിൻറെ ഡെസ്കടോപ്പ് വേർഷൻ ഉപയോഗിക്കാവുന്നതാണ്.സാസങ്ങ് ഫോണുകളിലും സമാനമായ പ്രശനങ്ങൾ കണ്ട് തുടങ്ങിയതിനാൽ വെബ് വ്യൂ അപ്ഡേറ്റുകൾ ഒഴിവാക്കി ഫോൺ റീ സ്റ്റാർട്ട് ചെയ്യാനും സാംസങ്ങും യൂസർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ALSO READ: WhatsApp: സ്മാർട്ട് ഫോണില്ലാതെ വാട്സാപ്പ് ഉപയോഗിക്കാം,പുത്തൻ അപ്ഡേറ്റ് ഉടൻ

 

വളരെ എളുപ്പത്തിൽ സംസങ്ങ് യൂസർമാർക്ക് ഇത് നിങ്ങളുടെ ഫോണിൽ ചെയ്യാവുന്നതാണ്. ഇതിനായി  Go settings > apps > മുകളിൽ വലത്ത് സൈഡിലായി കാണുന്ന മൂന്ന് ഡോട്ടുകൾ സെലക്ട് ചെയ്യുക. ഷോ സിസ്റ്റം ആപ്പ്സ് നൽകുക. ആൻഡ്രോയിഡ് സിസ്റ്റം വെബ് വ്യൂ നൽകുക. തുടർന്ന് അപ്ഡേറ്റുകൾ അൺ ഇൻസ്റ്റാൾ ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News