ന്യൂഡൽഹി: പ്രാർഥനകളോടെ നീണ്ട 13 വർഷങ്ങളുടെ രാജ്യത്തിൻറെ കാത്തിരിപ്പ്. ഒടുവിൽ എല്ലാത്തിനും മുകളിലായി ഇന്ത്യൻ പതാക ദേശിയ ഗാനത്തിനൊപ്പം പൊങ്ങിപ്പറന്നു. ടോക്കിയോയുടെ മത്സര വേദികളെ അത് പുളം കൊള്ളിച്ചു.
ഇന്ത്യക്കായി നമ്മളൊക്കെ പയ്യൻ എന്ന് വിളിക്കുന്ന മീശ മുളക്കാത്ത ഒരു 23 വയസ്സുകാരൻ പയ്യൻ ഒരു സ്വർണം എറിഞ്ഞിട്ടു.അതേ നീരജ് ചോപ്ര. 1997 ഡിസംബർ 24-ന് ഹരിയാനയിലെ പാനിപ്പത്തിലെ ജനിച്ച് ഇന്ന് രാജ്യത്തിൻറെ തന്നെ അഭിമാനമായി മാറിയിരിക്കുന്നു. പൊണ്ണത്തടിയുടെ പേരിൽ പരിഹാസം കേട്ടിരുന്ന ടെഡ്ഡിബിയർ എന്ന് കൂട്ടുകാർ വിളിച്ച ചോപ്ര. വണ്ണം കുറക്കാൻ അന്ന് അവർ ചോപ്രയെ സ്പോർട്സിന് ചേർത്തു. രാജ്യത്തിൻറെ ചരിത്രം എഴുതാൻ.
സൈന്യത്തിലെ രാജ് പുത്താന റൈഫിൾസ് റെജിമെൻറിലെ സുബേദറാണ് നീരജ്. കായിക മേഖലയിലെ നീരജിൻറെ സംഭാവനകൾ കണക്കിലെടുത്ത് സേന വിശിഷ്ട സേവാമെഡൽ നൽകിയിരുന്നു. തൻറെ തന്നെ ദേശിയ റെക്കോർഡ് തിരുത്തിയാണ് ജാവലിനിൽ നീരജിൻറെ നേട്ടം 88.07 ആയിരുന്നു നേരത്തെ നീരജിൻറെ റെക്കോർഡ്. ടോക്കിയോയിൽ 87.58 ആയിരുന്നു എറിഞ്ഞിട്ടത്.
ALSO READ : Tokyo Olympics 2020: സെമിയില്‍ കാലിടറി Bajrang Punia; ഇനി ലക്ഷ്യം വെങ്കലം
2016ലെ സൌത്ത് ഏഷ്യൻ ഗെയിംസിലും, 2018ലെ കോമൺവെൽത്ത് ഗെയിംസിലും സ്വർണം. IAAF World U20 Championshipലും സ്വർണം. അതിനിടയിൽ 2016-ലെ സമ്മർ ഒളിംപിക്സിൽ യോഗ്യത നേടാനായില്ല.Klaus Bartonietz അദ്ദേഹത്തിൻറെ ഇപ്പോഴത്തെ കോച്ച്. ലോക അണ്ടർ 20 ഗെയിംസിൽ ലോക ജൂനിയർ റെക്കോർഡ്, 2018 ഏഷ്യൻ ഗെയിംസിൽ ദേശിയ റെക്കോർഡ്. നീരജ് ചോപ്ര ഒരു സംഭവം തന്നയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.