മസ്കറ്റ് : സമ്പൂർണ പരാജയമായ ദക്ഷിണാഫ്രിക്കൻ പര്യടനവും വിരാട് കോലിയുടെ ടെസ്റ്റ് ക്യാപ്റ്റൻസി (Virat Kohli Captaincy) സ്ഥാനം രാജിവെക്കലുമായി ആകെ കലുശിതമായ അന്തരീക്ഷമാണ് ഇന്ത്യൻ ക്രിക്കറ്റിൽ. ടി-20 ലോകകപ്പിന് ശേഷം ബിസിസിഐയിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിൽ നടക്കുന്ന സ്വരചേർച്ച ഇല്ലാഴ്മ പുറത്തേക്ക് പ്രകടമായിരിക്കുകയാണ് കോലി ടെസ്റ്റ് ക്യാപ്റ്റൻസി സ്ഥാനവും കൂടി ഒഴിഞ്ഞ തീരുമാനത്തിലൂടെ. നേരത്തെ താരത്തെ യാതൊരു മുന്നറിയിപ്പിമില്ലാതെ ഏകദിന ടീമിന്റെ ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ബോർഡും താരവും തമ്മിലുള്ള ശീതയുദ്ധമാണ് ഇന്ത്യ ക്രിക്കറ്റിൽ അരങ്ങേറുന്നത്.
അതേസമയം കോലി ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റൻസി സ്ഥാനം ഇപ്പോൾ ഒഴിയേണ്ടിരുന്നില്ല, എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി അറിയിച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തേക്ക് കോലി ഇന്ത്യയുടെ ക്യാപ്റ്റനായി തുടരണമെന്നായിരുന്നു രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്.
ALSO READ : കോലിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകില്ല, റിപ്പോർട്ടുകൾ നിഷേധിച്ച് ഗാംഗുലി
"എനിക്ക് തോന്നുന്നത് അദ്ദേഹം രണ്ട് വർഷം കൂടി തുടരേണ്ടതാണ്, പക്ഷെ ഇപ്പോൾ ആ സ്ഥാനത്തിന് നിന്ന് ഇറങ്ങി. നമ്മൾ അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കണം" ശാസ്ത്രി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നും രോഹിത് ശർമ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി സ്ഥാനം ഏറ്റെടുക്കണമെന്ന് ശാസ്ത്രി പറയുകയും ചെയ്തു.
ALSO READ : Virat Kohli| നിങ്ങൾ ഇന്ത്യൻ ക്യാപ്റ്റനാകാൻ പോകുന്നുവെന്ന് എന്നോട് പറഞ്ഞ സമയം- അനുഷ്ക പങ്കുവെക്കുന്നു
ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ ട്വിന്റി-20 നായക സ്ഥാനം ഒഴിയുന്നതായി വിരാട് കോലി അറിയിച്ചിരുന്നു. ഇത് ബിസിസിഐക്കും താരത്തിനുമിടയിലുള്ള പോരിന് തുടക്കം കുറിക്കുകയായിരുന്നു. ശേഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി കോലിയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ പുറത്താക്കി പകരം രോഹിത് ശർമയെ ഇന്ത്യയുടെ നിശ്ചിത ഓവർ ഫോർമാറ്റുകളുടെ നായകനായി നിയമിക്കുകയും ചെയ്തു. ഇത് ബോർഡും കോലിയും തമ്മിൽ തുറന്ന് യുദ്ധത്തിന് വഴിവെക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...