അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി അപ്പീൽ തള്ളിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി വിനേഷ് ഫോഗട്ട്. ഗുസ്തിയിൽ താൻ തിരിച്ചു വരുമെന്ന സൂചന നൽകിയാണ് സമൂഹ മാധ്യമത്തിൽ താരം കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.
ഗുസ്തി കരിയർ 2032 വരെ തുടരുമെന്നും ഭാവി പ്രവചിക്കാനാവില്ലെന്നും കത്തിൽ പറയുന്നു. ദൗർഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്നും താരം വ്യക്തമാക്കി.
തന്റെ കുട്ടിക്കാല സ്വപ്‌നങ്ങൾ, അച്ഛന്റെ അപ്രതീക്ഷിത വിയോഗം, തുടർന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ, പാരീസിലെ അയോഗ്യത, ജനങ്ങളിൽ നിന്ന് കിട്ടിയ പ്രതികരണം തുടങ്ങിയ വിവിധ കാര്യങ്ങളെ പറ്റി കത്തിൽ പ്രതിപാദിക്കുന്നുണ്ട്. തന്റെ ഉള്ളിൽ എപ്പോഴും ഗുസ്തി ഉണ്ടെന്നും ഭാവിയിൽ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയില്ലായെന്നും കത്തിൽ പറയുന്നു.
Read Also: സബർമതി എക്സ്പ്രസ് പാളം തെറ്റി; അട്ടിമറി സംശയിക്കുന്നതായി റെയിൽവേ
ശരിയെന്ന് തോന്നുന്ന കാര്യത്തിനായി പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി. പരിശീലകൻ വോളർ അകോസിനെ പറ്റിയും കത്തിൽ പറയുന്നുണ്ട്. വനിത ഗുസ്തി രംഗത്ത് ക്ഷമയോടും ആത്മവിശ്വാസത്തോടും ഏത് സാഹചര്യത്തെയും നേരിടാൻ കഴിവുള്ള മികച്ച പരിശീലകനും വഴികാട്ടിയും മികച്ച മനുഷ്യനുമാണ് അദ്ദേഹെമെന്ന് വിനേഷ് തുറന്നെഴുതി. ഒളിമ്പിക്‌സിലെ അയോഗ്യതയ്ക്ക് പിന്നാലെ വലിയ വിമർശനങ്ങൾ കോച്ചിന് നേരെ ഉയർന്നിരുന്നു.
കുടുംബത്തിന്റെ ത്യാഗവും ഭർത്താവിന്റെ പിന്തുണയും കത്തിൽ എടുത്തു കാണിക്കുന്നു. പാരിസിൽ സമയം അനുകൂലമായിരുന്നില്ലെന്നും പരിശ്രമം ഉപേക്ഷിക്കുകയോ കീഴടങ്ങുകയോ ചെയ്യില്ലെന്നും താരം പ്രതികരിച്ചു.
അതേസമയം അഞ്ചര മണിക്കൂർ നീണ്ട ഭാര കുറയ്ക്കലിനൊടുവിൽ വിനേഷ് മരിച്ച് പോകുമെന്ന് ഭയന്നതായി കോച്ച് വോളർ അകോസ് പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം. എന്നാൽ തൊട്ടുപിന്നാലെ പോസ്റ്റ് ഡിലീറ്റ് ആക്കിയിരുന്നു. സെമിഫൈനലിന് ശേഷം 2.7 കിലോഗ്രാം ഭാരക്കൂടുതൽ ഉണ്ടായിരുന്നെന്നും അത് കുറയ്ക്കാൻ കഠിനമായി പരിശ്രമിച്ചുവെന്നും അതിനിടെയിൽ അവൾ മരിച്ചു പോകുമെന്ന് വരെ കരുതിയതായും അദ്ദേഹം പറഞ്ഞു.
അതേ സമയം പാരീസ് ഒളിമ്പിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് നാട്ടുകാർ വിനേഷിന് വേണ്ടി ഒരുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.