Euro 2020 : ഫിഫാ ഒന്നാം റാങ്കുകാരായ ബെൽജിയം ഇന്ന് ഇറങ്ങും എതിരാളി റഷ്യ, വെയിൽസ് സ്വിറ്റ്സർലാൻഡിനെയും ഡെൻമാർക്ക് ഫിൻലാൻഡിനെയും മറ്റ് യൂറോ മത്സരങ്ങളിൽ നേരിടും

Euro 2020 ൽ ഇന്ന്  മൂന്ന് മത്സരങ്ങളാണ് അരങ്ങേറുന്നത്. ഇതിൽ പ്രധാനമായും ഫിഫാ റാങ്കിങ്ങിൽ (FIFA Ranking) ഒന്നാമതുള്ള ബെൽജിയം റഷ്യക്കെതിരെ (Belgium vs Russia) ഇറങ്ങുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 04:42 PM IST
  • ഇന്ന് ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളാണ് അരങ്ങേറുന്നത്.
  • ഒന്നാം റാങ്കിന്റെ വീറ് കാണിക്കാൻ റഷ്യക്കെതിരെ ബെൽജിയം
  • ഗരാത്ത് ബെയിലിന്റെ വെയിൽസിന് സ്രദ്ധാൻ ഷാക്കിരിയുടെ സ്വിറ്റ്സർലാൻഡിനെ മറികടക്കാൻ സാധിക്കുമോ?
  • മറ്റൊരു മത്സരത്തിൽ ഡെൻമാർക്ക് ഫിൻലാൻഡിനെ നേരിടും.
Euro 2020 : ഫിഫാ ഒന്നാം റാങ്കുകാരായ ബെൽജിയം ഇന്ന് ഇറങ്ങും എതിരാളി റഷ്യ, വെയിൽസ് സ്വിറ്റ്സർലാൻഡിനെയും ഡെൻമാർക്ക് ഫിൻലാൻഡിനെയും മറ്റ് യൂറോ മത്സരങ്ങളിൽ നേരിടും
Saint Petersburg : അസൂറികളുടെ ജയത്തോടെ യുറോ 2020 (Euro 2020) കപ്പിന് തുടക്കമായി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തർക്കിയെ (Italy vs Turkey) ഉദ്ഘാടന മത്സരത്തിൽ തോൽപ്പിച്ചത്. ഇന്ന് ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളാണ് അരങ്ങേറുന്നത്. ഇതിൽ പ്രധാനമായും ഫിഫാ റാങ്കിങ്ങിൽ (FIFA Ranking) ഒന്നാമതുള്ള ബെൽജിയം റഷ്യക്കെതിരെ (Belgium vs Russia) ഇറങ്ങുന്നതാണ്. 
 
ഒന്നാം റാങ്കിന്റെ വീറ് കാണിക്കാൻ റഷ്യക്കെതിരെ ബെൽജിയം
 
റൊമേലു ലുക്കാക്കു, കെവിൻ ഡിബ്രുയിൻ ഈഡൻ ഹാസാർ, തിബൗട്ട് കോട്ടുവ എന്നിവരടങ്ങുന്ന സുവർണ തലമുറയ്ക്ക് കിരീടം നേട്ടിമില്ല എന്ന പേര് മാറ്റി മറിക്കാൻ തന്നെയാകും ബെൽജിയം യുറോ 2020ന് ഇറങ്ങുന്നത്. ആ പോരാട്ടത്തിനുള്ള ഒരു ഗംഭീര തുടക്കമാണ് ബെൽജീയം ആരാധകർ ഇന്ന് പ്രതീക്ഷിക്കുന്നത്.
 
 
ഡിബ്രുയിന് ഇല്ലാതെയാണ് റോബെർട്ടോ മാറ്റിനസ് ഇന്ന് ആദ്യ ഇലവൻ ഇറക്കുക. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ താരം ഗ്രൂപ്പ് ബിയിൽ ഡെൻമാർക്കിനെതിരെയാകും ടീമിനൊപ്പം ചേരുകയെന്ന് കോച്ച് അറിയിച്ചു.  
 
ജാൻ വെർട്ടോഗൻ ടോബി അൽഡെർവെയ്റിൽഡ് ജേസൺ ഡിനൈയർ എന്നിവർ പ്രതിരേധം കാക്കും. വിങ്ങുകളിൽ തോമസ് മുനിയറും തിമോത്തി കാസ്റ്റാഗ്നും ശ്രദ്ധ ചെല്ലുത്തും. 
 
ഡിബ്രുയിൻ ഇല്ലാത്ത സാഹചര്യത്തിൽ ലെസ്റ്റർ താരം ടിലമെൻസിനാകും മധ്യനിരയുടെ ചുക്കാൻ പിടിക്കുക. ഡെൻഡോക്കർ വിറ്റ്സലിനായി ഡിഫൻസീവ് മിഡിഫീൽഡറായി ഇറങ്ങനാകും സാധ്യത. 
 
മുന്നേറ്റത്തിൽ ഈഡൻ ഹസാർഡും അത്ലെറ്റിക് മാഡ്രിഡ് താരം യാനിക്ക് കറാസ്ക്കോയും റൊമേലു ലുക്കാക്കുവും ചേർന്ന് കൈകാര്യം ചെയ്യും. സംശയമില്ലതെ തന്നെ  പറയാം തിബൗട്ട് കോട്ടുവ ബെൽജിയത്തിന്റെ വല കാക്കും.
 
 
റഷ്യയാകട്ടെ കറുത്ത കുതിരകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ടീമുകളിൽ ഒന്നാണ്. ഡിസ്യൂബയും ഷെറിശേവും സഫ്നോവയും കഴിഞ്ഞ ലോകകപ്പിൽ വലിയ തോതിൽ പേര് കേട്ട താരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്.
 
സഫ്നോവിന് പകരം അന്റൺ ഷൂണിന് ഗോളിയാകാനാണ് സാധ്യത
 
ആന്ദ്രെ സെമെനോവും ജോർജി സ്ഹിക്കിയായും കുദ്രായഷോവും ചേർന്നാണ് റഷ്യക്കായി പ്രതിരോധം സൃഷ്ടിക്കുന്നത്. ഫെർമാനഡെസ്, സോബ്നിൻ, ഉസ്ഡ്വോവ്, ഷിർക്കോവ് ചേർന്ന് മധ്യനിര കളി നിയന്ത്രിക്കുമായിരിക്കും. ഗൊളോവിൻ, മിറാൻചുക്ക് എന്നിവർ വിങ്ങുകളിലും സ്യുബാ സെന്റർ ഫോർവേർഡായി ഇറങ്ങിയേക്കും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
 
 
ഗരാത്ത് ബെയിലിന്റെ വെയിൽസിന് സ്രദ്ധാൻ ഷാക്കിരിയുടെ സ്വിറ്റ്സർലാൻഡിനെ മറികടക്കാൻ സാധിക്കുമോ?
 
ക്ലബ് ഫുട്ബോൾ മത്സരങ്ങളിൽ കളിച്ച അത്യാവശ്യം സ്ക്വാഡ് സ്ട്രങ്തുള്ള ടീമാണ് വെയിൽസും സ്വിറ്റ്സർലാൻഡു. എന്നാൽ ഒരു പിടി മുന്നിൽ നിൽക്കുന്നത് സ്വിറ്റസർലാൻഡാണെന്ന് പറയാം.
 
വെയിൻ ഹെന്നെസ്സെയാകും വെയിൽസിന്റെ ഗോൾ വല കാക്കാൻ നിയമിതനാകുക. പ്രതിരോധം ഏദൻ എമ്പാഡുവും ബെൻ കബാൻങ്കോയും ശ്രദ്ധ നൽകും. ലിവർപൂളിന്റെ താരമായിരുന്ന ബെൻ ഡേവിസ് ഫുൾ ബാക്കാകും.
 
ഡേവിഡ് ബ്രൂക്സ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡാനിയേൽ ജെയിംസ് ആരോൺ റാമസി എന്നിവർ മധ്യനിരയിൽ കളി നിയന്ത്രിക്കും. ബെയിലും ക്യിഫറും ചേർന്ന്ന മുന്നേറ്റ നിരയ്ക്ക് നേതൃത്വം നൽകും
 
സ്വിറ്റ്സർലാൻഡിനായി യാൻ സോമർ വല കാക്കും. മനാവേൽ അക്കാഞ്ജിയും ലോറിസ് ബെനിറ്റോയും കെവിൻ എംബാബുവും പ്രതിരോധം സൃഷ്ടിക്കും. റിക്കാർഡോ റൊഡ്രിഗെസ് വിങ് ബാക്കായി കളിക്കും.
 
ആഴ്സ്നെൽ താരം ഗ്രാനിറ്റ് ഷാക്കായുടെ നേതൃത്വത്തിലാകും മധ്യനിരയിൽ കളി നിയന്ത്രിക്കുക.
 
ബ്രീൽ എംബോളോ, സ്രെദ്ധാൻ ഷാക്കിരി ഹാരിസ് സ്ഫെറോവിച്ച് എന്നിവർ മുന്നേറ്റ നിരയെ പ്രതിനിധികരിക്കും. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്കാണ് വെയിൽസ് സ്വിറ്റസർലാൻഡ് മത്സരം. 
 
മറ്റൊരു മത്സരത്തിൽ ഡെൻമാർക്ക് ഫിൻലാൻഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News