Kochi : നാല് പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ ഹോക്കി ടീമിന് (Indian Hockey Men's Team) ഒരു ഒളിമ്പിക്സ് മെഡൽ സ്വപ്നം യാഥാർഥമാക്കിയ ഇന്ത്യൻ ഗോൾ കീപ്പർ PR ശ്രീജേഷിന്റെ (PR Sreejesh) പ്രകടനത്തിൽ അഭിമാനിക്കുന്നു എന്ന് പിതാവ് രവീന്ദ്രൻ. ശ്രീജേഷ് നേടിയത് വെങ്കലമാണെങ്കിലും അത് താരം രാജ്യത്തിന് വേണ്ടി നേടിയതാണ് പ്രധാന്യമെന്ന് ശ്രീജേഷിന്റെ അച്ഛൻ രവീന്ദ്രൻ പറഞ്ഞു.
"എന്റെ മകനെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു. ഇത് ഒരു വെങ്കല മെഡൽ ആണെങ്കിൽ എനിക്ക് കുഴപ്പമില്ല, പക്ഷേ ടോക്കിയോ ഒളിമ്പിക്സിൽ അവൻ രാജ്യത്തിനായി ഒരു മെഡൽ നേടി എന്നതാണ് പ്രധാനം" എന്ന രവീന്ദ്രൻ പറഞ്ഞു.
Pallikkara, Kerala | I'm very proud of my son. I don't mind if it is a #Bronze medal but what matters is that he has got a medal for the country in Tokyo #Olympics : Ravindran, Father of PR Sreejesh, who is the goalkeeper in the Indian Men's Hockey team pic.twitter.com/w2cW8PLZnF
— ANI (@ANI) August 5, 2021
ഇന്ത്യൻ ടീമിന്റെ ജയത്തിന് ശേഷം ശ്രീജേഷിന്റെ കൊച്ചിലെ പള്ളിക്കരയിലെ വീട്ടിൽ ആഘോഷം ആരംഭിക്കുകയും ചെയ്തു
#WATCH | Family members of Goalkeeper PR Sreejesh in Pallikkara, Kerala express their joy soon after team India won #Bronze medal in Men's Hockey game at Tokyo #Olympics pic.twitter.com/F6YB9TuCtc
— ANI (@ANI) August 5, 2021
നിർണായക മത്സരത്തിൽ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾ നേടി തോൽപിച്ചാണ് ഇന്ത്യൻ ഹോക്കി ടീം 41 വർഷത്തിന് ശേഷം ഒരു ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കുന്നത്. അവസാന നിമിഷങ്ങളിൽ ശ്രീജേഷിന്റെ മിന്നും സേവുകളാണ് ഇന്ത്യൻ ടീമിന് ജയം സമ്മാനിച്ചത്.
മോസ്കോ ഒളിമ്പിക്സിന് ശേഷം ഓരോ വർഷവും ഇന്ത്യൻ ഹോക്കി ടീമിന് തങ്ങളുടെ പ്രതാപം നഷ്ടമാകുകയായിരുന്നു. അങ്ങനെ 2008 ബെയ്ജിങ് ഒളിമ്പിക്സിൽ യോഗ്യത പോലും ഇന്ത്യൻ ഹോക്കി ടീമിന് നേടാനായില്ല. തുടർന്ന ലണ്ടൺ ഒളിമ്പിക്സിൽ 12-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ശേഷം കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ എട്ടാം സ്ഥാനം നേടി നില മെച്ചപ്പെടുത്തുകയും ചെയ്തു.
ALSO READ : Tokyo Olympics 2020 : Lovlina Borgohain ന് വെങ്കലം മാത്രം, സെമിയിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ തോൽവി
ഇതോടെ ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു. വെയ്റ്റിലിഫ്റ്റിങിൽ മീരബായി ചനു, ബാഡ്മിന്റണിൽ പിവി സിന്ധു, ബോക്സിങിൽ ലവ്‌ലീന ബോർഗോഹെയ്ന് എന്നിവർക്ക് പുറമെ രവികുമാർ ദഹിയ ഗുസ്തിയിൽ മെഡൽ ഉറപ്പിക്കുകയും ചെയ്തു ഇന്ത്യക്കായി മെഡൽ നേടിയ മറ്റ് താരങ്ങൾ.
ഹോക്കിയിൽ ഇന്ത്യൻ വനിതകളുടെ വെങ്കല പോരാട്ടം നാളെ രാവിലെ ഏഴ് മണിക്ക് നടക്കും. ബ്രിട്ടണാണ് എതിരാളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA