T20 World Cup : ഇന്ത്യക്ക് വീണ്ടും ടോസ് നഷ്ടപ്പെട്ടു, രണ്ടാം മത്സരത്തിൽ രണ്ട് മാറ്റുങ്ങളുമായിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്

ഫോം ഇല്ലാഴ്മയിൽ വിമർശനം നേരിടുന്ന ഹാർദിക് പാണ്ഡ്യ നിലനിർത്തി സൂര്യ കുമാർ യാദവിനെയും ഭുവനേശ്വർ കുമാറിനെയുമാണ് ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 31, 2021, 07:33 PM IST
  • രണ്ട് മാറ്റങ്ങളുമായിട്ടണ് ഇന്ത്യൻ ഇന്ന് കിവീസിനെതിരെ ഇറങ്ങിയിരിക്കുന്നത്.
  • ഫോം ഇല്ലാഴ്മയിൽ വിമർശനം നേരിടുന്ന ഹാർദിക് പാണ്ഡ്യ നിലനിർത്തി സൂര്യ കുമാർ യാദവിനെയും ഭുവനേശ്വർ കുമാറിനെയുമാണ് ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
  • പകരം യുവതാരം ഇഷാൻ കിഷനും ഷാർദുൽ താക്കൂറും പ്ലേയിങ് ഇലവനിൽ ഇടം നേടി.
T20 World Cup : ഇന്ത്യക്ക് വീണ്ടും ടോസ് നഷ്ടപ്പെട്ടു, രണ്ടാം മത്സരത്തിൽ രണ്ട് മാറ്റുങ്ങളുമായിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്

Dubai : ഐസിസി ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയിക്കുകയും ചെയ്തു. രണ്ട് മാറ്റങ്ങളുമായിട്ടണ് ഇന്ത്യൻ ഇന്ന് കിവീസിനെതിരെ ഇറങ്ങിയിരിക്കുന്നത്.

ഫോം ഇല്ലാഴ്മയിൽ വിമർശനം നേരിടുന്ന ഹാർദിക് പാണ്ഡ്യ നിലനിർത്തി സൂര്യ കുമാർ യാദവിനെയും ഭുവനേശ്വർ കുമാറിനെയുമാണ് ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പകരം യുവതാരം ഇഷാൻ കിഷനും ഷാർദുൽ താക്കൂറും പ്ലേയിങ് ഇലവനിൽ ഇടം നേടി. 

ALSO READ : T20 World Cup : ഇന്ത്യക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കിയ വേളയിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെ അമ്മ വെന്റിലേറ്ററിലായിരുന്നു, വെളിപ്പെടുത്തി അസമിന്റെ പിതാവ്

കിവീസാകട്ടെ പരിക്ക് ഭേദമായി തിരികെയെത്തിയ മാർട്ടിൻ ഗുപ്തിലിന് ടീമിൽ ഉൾപ്പെടുത്തിട്ടുണ്ട്. ഒരു മാറ്റമാണ് കിവീസ് നടത്തിട്ടുള്ളത്. വിക്കറ്റ് കീപ്പർ ടിം സെയ്ഫിറെറ്റിന് പകരം മീഡയം പേസർ ആഡം മില്നെ ടീമിൽ ഉൾപ്പെടുത്തി.

ALSO READ : T20 Wold Cup : ആദ്യ ജയം തേടി ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് നേർക്കുന്നേർ, ഇരു ടീമുകൾക്ക് നിർണായകം

പാകിസ്ഥാനെതിരെയും ഇന്ത്യക്ക് ടോസ് നഷ്ടമായിരുന്നു. ടൂർണമെന്റിൽ കഴിഞ്ഞ 25 മത്സരങ്ങളിൽ 17 തവണയും ചേസ് ചെയ്ത ടീമാണ് ജയിച്ചത്. അതിനാൽ ടോസ് എപ്പോഴും നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News