Mumbai : ICC Twenty20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ BCCI പ്രഖ്യാപിച്ചു. BCCI സെക്രട്ടറി ജയ് ഷായും ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി (MS Dhoni) ടീമിന്റെ മെന്ററായി ടീമിനൊപ്പം ചേരും
ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ ആർ അശ്വിൻ ടീമിൽ ഉൾപ്പെടുത്തിയതാണ് അപ്രതീക്ഷിതമായി ടീമിൽ ഇടം നേടിയിരിക്കുന്നത്. 2017ലായിരുന്നു അവസാനമായി അശ്വിൻ ഇന്ത്യക്കായി ട്വന്റി20യിൽ പന്തെറിഞ്ഞത്. അതേസമയം ശിഖർ ധവൻ, യുസ്വേന്ദ്ര ചഹാലും ടീമിൽ ഇടം നേടിയില്ല.
ALSO READ : T-20 Worldcup മത്സരക്രമമായി; ഇന്ത്യയുടെ ആദ്യ എതിരാളികൾ പാകിസ്ഥാൻ
കൂടാതെ കഴിഞ്ഞ കുറെ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ സാധിക്കാത്ത ഹാർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയതും കൗതുകമായി. ഐപിഎലിലും ശ്രീലങ്കൻ പര്യടനത്തിലും താരത്തിന് പറയത്തക്ക പ്രകടനം കാഴ്ചവെച്ചട്ടില്ലായിരുന്നു.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഷാർദുൽ താക്കൂറും ശ്രയസ് ഐയ്യരും, ദീപക് ചഹാറും ടീമിൽ സ്റ്റാൻഡ്ബൈ താരങ്ങളായി ടീമിൽ തുടരും.
The Squad is Out!
What do you make of #TeamIndia for ICC Men's T20 World Cup pic.twitter.com/1ySvJsvbLw
— BCCI (@BCCI) September 8, 2021
ഇന്ത്യൻ ടീം സ്ക്വാഡ് - വിരാട് കോലി, രോഹിത് ശർമ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, ആർ അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രിത് ബുമ്ര, ഭുവനേശ്വർ കുമാർ. മുഹമ്മദ് ഷാമി
സ്റ്റാൻഡ്ബൈ പ്ലെയേർസ് - ശ്രയസ് ഐയ്യർ, ഷാർദുൽ താക്കൂർ, ദീപക് ചഹാർ
മെന്റർ - എം എസ് ധോണി
ALSO READ : India vs England : ലീഡ്സിലെ ക്ഷീണം ഓവലിൽ തീർത്തു, നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 157 റെൺസിന്റെ ജയം
"Former India Captain @msdhoni to mentor the team for the T20 World Cup" - Honorary Secretary @JayShah #TeamIndia
— BCCI (@BCCI) September 8, 2021
പാകിസ്ഥാൻ, ന്യൂസിലാൻഡ്, അഫ്ഘാനിസ്ഥാൻ പിന്നീട് രണ്ട് ക്വാളിഫയേർസ് അടങ്ങിയ ഗ്രൂപ്പ് 2യിലാണ് ഇന്ത്യ ഉള്ളത്. ഒക്ടോബർ 24ന് പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യയുടെ മത്സരങ്ങൾ - ഒക്ടോബർ 24 പാകിസ്ഥാനെതിരെ, ഒക്ടോബർ 31 ന്യൂസിലാൻഡിനെതിരെ, നവംബർ 3 അഫ്ഘാനിസ്ഥാൻ, നവംബർ 5 ക്വാളിഫയർ 1, നവംബർ 8 ക്വാളിഫയർ 2.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...