ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ഇന്ന് കാത്തിരുന്ന പോരാട്ടം. ഇന്ത്യ പാകിസ്താനെ നേരിടും. ന്യൂയോർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
അയർലണ്ടിനെതിരായ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുന്നത്. ബൗളർമാർ തിളങ്ങിയ മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. എന്നാൽ, യുഎസ്എയ്ക്ക് എതിരായ നാണം കെട്ട തോൽവിയ്ക്ക് പിന്നാലെയാണ് പാകിസ്താൻ ഇന്ത്യയെ നേരിടാനെത്തുന്നത്. യുഎസ്എയോട് അടിയറവ് പറഞ്ഞതോടെ വിമർശനം നേരിടുന്ന പാകിസ്താന് ഇന്ത്യയ്ക്ക് എതിരായ മത്സരം അഭിമാനപ്പോരാട്ടം കൂടിയാണ്.
ALSO READ: മുഹമ്മദ് ഷമിയും സാനിയ മിർസയും വിവാഹം കഴിച്ചോ? സത്യമെന്ത്....
ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ 7 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 6 തവണയും വിജയിച്ച ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ മാത്രമാണ് പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞത്. അന്ന് വിരാട് കോഹ്ലിയുടെ നീലപ്പടയെ 10 വിക്കറ്റിനാണ് പാകിസ്താൻ പരാജയപ്പെടുത്തിയത്. അവസാന ലോകകപ്പിലെ ഇന്ത്യ - പാകിസ്താൻ പോരാട്ടം ആവേശകരമായിരുന്നു. 160 റൺസ് പിന്തുടർന്ന ഇന്ത്യയെ വിരാട് കോഹ്ലിയുടെ അപരാജിത ഇന്നിംഗ്‌സാണ് വിജയത്തിലേയ്ക്ക് നയിച്ചത്. 53 പന്തുകൾ നേരിട്ട കോഹ്ലി 82 റൺസുമായി പുറത്താകാതെ നിന്നിരുന്നു.
വീണ്ടുമൊരു ഇന്ത്യ - പാകിസ്താൻ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ വിരാട് കോഹ്ലി തന്നെയാകും ശ്രദ്ധാ കേന്ദ്രം. പാകിസ്താനെതിരെ മികച്ച റെക്കോർഡുള്ള കോഹ്ലി ഇന്നത്തെ മത്സരത്തിലും തിളങ്ങുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഷഹീൻ അഫ്രീദി, ബാബർ അസം തുടങ്ങിയ സൂപ്പർ താരങ്ങൾ കളത്തിലിറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷ.
സാധ്യതാ ടീം
ഇന്ത്യയുടെ സാധ്യതാ ഇലവൻ: വിരാട് കോഹ്‌ലി, രോഹിത് ശർമ്മ (C), ഋഷഭ് പന്ത് (WK), സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (C), വിരാട് കോഹ്ലി, ഋഷഭ് പന്ത് (WK), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, സഞ്ജു സാംസൺ, കുൽദീപ് യാദവ്, യശസ്വി ജയ്സ്വാൾ
പാകിസ്ഥാൻ സാധ്യത ഇലവൻ: മുഹമ്മദ് റിസ്വാൻ (WK), ബാബർ അസം (C), ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, അസം ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ, ഇമാദ് വസീം, അബ്രാർ അഹമ്മദ്, സയിം അയൂബ്, അബ്ബാസ് അഫ്രീദി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy