ന്യൂ ഡൽഹി : ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുരുന്നു. അതെ തുടർന്ന് മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവസരം നൽകിട്ടില്ലയെന്നാരോപിച്ചുകൊണ്ട് ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിക്കെതിരെ വിമർശനം നിരവധിയാണ് ഉയർന്നിരിക്കുന്നത്. മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പരിഗണന നൽകാതെയുള്ള ടീ സെലക്ഷനെതിരെയാണ് പലരുടെയും വിമർശനം. കൂടാതെ മുഹമ്മദ് ഷാമിയെ പോലയുള്ള പരിചയ സമ്പന്നരായ താരങ്ങളെ സ്റ്റാൻഡ്ബൈ പട്ടികയിൽ മാത്രം ഉൾപ്പെടുത്തിയതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഏഷ്യ കപ്പിന് പോയെ ഇന്ത്യൻ ടീമിലെ 85 ശതമാനം പേരെയും നിലനിർത്തിയാണ് സെലക്ടർമാർ ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാണ് പലരെയും വിമർശനം ഉന്നയിക്കുന്നതിലേക്ക് നയിച്ചത്. അതോടൊപ്പം ഐപിഎൽ ടീമുകളിൽ താരങ്ങൾ ഇന്ത്യൻ ടീമിലേക്കെത്തിയ കണക്കും ഇപ്പോൾ ചർച്ചയാകുകയാണ്. കൂടതൽ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നതാണ് മറ്റ് വിമർശനങ്ങൾക്ക് വഴി വക്കുന്നത്.
ALSO READ : T20 World Cup 2022 : ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ലോകകപ്പിലും കാര്യവട്ടത്തും സഞ്ജു ഇല്ല
One title
One goal
Our squad #TeamIndia | #T20WorldCup pic.twitter.com/Dw9fWinHYQ— BCCI (@BCCI) September 12, 2022
ലോകകപ്പിനുള്ള ഇന്ത്യൻ ടീം അംഗങ്ങൾ ഐപിഎൽ ടീം പ്രകാരം
മുംബൈ ഇന്ത്യസ് - രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുമ്ര
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - വിരാട് കോലി, ദിനേഷ് കാർത്തിക്, ഹർഷൽ പട്ടേൽ
ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് - കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ) ദീപക് ഹൂഡ
ഡൽഹി ക്യാപിറ്റൽസ് - റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ
രാജസ്ഥാൻ റോയൽസ് - രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചഹൽ
ഗുജറാത്ത് ടൈറ്റൻസ് - ഹാർദിക് പാണ്ഡ്യ
സൺറൈസേഴ്സ് ഹൈദരാബാദ് - ഭുവനേശ്വർ കുമാർ
പഞ്ചാബ് കിങ്സ് - അർഷ്ദീപ് സിങ്ങ്
സ്റ്റാൻഡ് ബൈ താരങ്ങൾ - മുഹമ്മദ് ഷാമി (ഗുജറാത്ത് ടൈറ്റൻസ്), രവി ബിഷ്നോയി ( ലഖ്നൗ സൂപ്പർ ജെയ്ന്റ്സ്), ശ്രയസ് ഐയ്യർ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ദീപക് ചഹർ ( ചെന്നൈ സൂപ്പർ കിങ്സ്).
ALSO READ : T20 World Cup 2022 : സഞ്ജു സാംസൺ മാത്രം അല്ല; ഈ താരങ്ങൾക്കും ലോകകപ്പ് അവസരം ഇല്ലാതെയായി
ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസിൽ നിന്നും ആർസിബിയിൽ നിന്നുമാണ്. മൂന്ന് വീതം താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയിരിക്കുന്നത്. റിസർവ് താരങ്ങൾ മാറ്റി നിർത്തിയാൽ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിൽ നിന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നും ഒരു താരം പോലും ഇന്ത്യൻ ടീമിൽ ഇടം നേടിട്ടില്ല. ഇതും കൂടാതെ സഞ്ജു സാംസൺ (ആർആർ), മയാങ്ക് അഗർവാൾ (പിബികെഎസ്), ശ്രയസ് ഐയ്യർ (കെകെആർ) എന്നീ താരങ്ങൾ ഐപിഎൽ ടീമുകളുടെ ക്യാപ്റ്റനായിരിക്കെ ഇന്ത്യൻ ടീമിൽ ഇടം നേടാനുമായില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.