Ind vs Zim: മൂന്നാം ടി20യ്ക്ക് കച്ചമുറുക്കി സഞ്ജു സാംസൺ; ഒപ്പം ജയ്സ്വാളും ദുബെയും!

Ind vs Zim 3rd T20 predicted 11: സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ എന്നിവർ ടി20 ലോകകപ്പ് നേടിയ ടീമിൽ അംഗങ്ങളായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2024, 06:41 PM IST
  • രണ്ടാം ടി20 മത്സരം കാണാൻ ഇന്ത്യൻ ടീമിനൊപ്പം സഞ്ജുവും ഉണ്ടായിരുന്നു.
  • മൂന്നാം ടി20യിൽ സഞ്ജുവും ജയ്‌സ്വാളും ദുബെയും ടീമിൽ ഇടംപിടിച്ചേക്കും.
  • സഞ്ജു ഉൾപ്പെടെയുള്ളവർ ഹരാരെയിൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
Ind vs Zim: മൂന്നാം ടി20യ്ക്ക് കച്ചമുറുക്കി സഞ്ജു സാംസൺ; ഒപ്പം ജയ്സ്വാളും ദുബെയും!

ഹരാരെ: ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസൺ ടീമിനൊപ്പം ചേർന്നു. ടി20 ലോകകപ്പ് ടീമിൽ അംഗങ്ങളായിരുന്ന സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ എന്നിവർ സിംബാബ്‌വെയിൽ എത്തി. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20 മത്സരം കാണാൻ ഇന്ത്യൻ ടീമിനൊപ്പം സഞ്ജുവും ഉണ്ടായിരുന്നു. 

ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ടി20 മത്സരത്തിൽ സഞ്ജുവും ജയ്‌സ്വാളും ദുബെയും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചേക്കും. സഞ്ജു ഉൾപ്പെടെയുള്ളവർ ഹരാരെയിൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇവർക്ക് പകരം സായ് സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. സഞ്ജുവും സംഘവം എത്തിയതോടെ സായ് സുദർശനും ജിതേഷ് ശർമ്മയും ഹർഷിത് റാണയും നാട്ടിലേയ്ക്ക് മടങ്ങും. 

ALSO READ: പകരം ചോദിച്ച് ഇന്ത്യ, സിംബാബ്‌വെയെ തച്ചുതകർത്തു; ഇന്ത്യക്ക് 100 റണ്‍സ് ജയം

സിംബാബ്‌വെയ്ക്ക് എതിരായ പരമ്പരയിലെ എല്ലാ മത്സരവും കളിക്കാനായിരുന്നു തീരുമാനമെങ്കിലും സഞ്ജുവും ജയ്‌സ്വാളും ദുബെയും ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. വിമാന സർവീസുകൾ റദ്ദാക്കിയതോടെ വിൻഡീസിൽ കുടുങ്ങിയ ഇവർ പിന്നീട് ഇന്ത്യൻ ടീമിനൊപ്പം നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ലോകകപ്പ് ടീമിൽ ഇടം നേടിയിരുന്നെങ്കിലും സഞ്ജുവിനും ജയ്‌സ്വാളിനും പ്ലേയിംഗ് ഇലവനിൽ ഇടം നേടാനായിരുന്നില്ല. ശിവം ദുബെ എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനിൽ ഇടം നേടുകയും ചെയ്തിരുന്നു. 

അതേസമയം, 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യയും സിംബാബ്‌വെയും ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ 13 റൺസിന് ആതിഥേയരായ സിംബാബ്‌വെ പരാജയപ്പെടുത്തിയപ്പോൾ രണ്ടാം മത്സരത്തിൽ 100 റൺസിന്റെ തകർപ്പൻ ജയത്തിലൂടെയാണ് ഇന്ത്യ മറുപടി നൽകിയത്. 47 പന്തിൽ 100 റൺസ് നേടിയ അഭിഷേക് ശർമ്മയായിരുന്നു കളിയിലെ താരം. 

സിംബാബ്‌വെയ്ക്ക് എതിരായ അവസാന മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: 

ശുഭ്മാൻ ഗിൽ (C), അഭിഷേക് ശർമ്മ, യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ (WK), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറെൽ (WK), രവി ബിഷ്ണോയ്, അവേഷ് ഖാൻ, റിങ്കു സിംഗ്, മുകേഷ് കുമാർ, ഖലീൽ അഹമ്മദ്, തുഷാർ ദേശ്പാണ്ഡെ, റിയാൻ പരാഗ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News