Sanju MS: കിക്ബോക്സിങിലെ ഇന്ത്യൻ പ്രതീക്ഷ; ഉസ്ബക്കിസ്ഥാൻ വേൾഡ് കപ്പ് കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി മലയാളിതാരം സഞ്ജു

കേരളത്തിൽ നിന്നും കിക്ബോക്സിങിൽ മെഡൽ നേടുന്ന ഏക വ്യക്തിയും വനിതയുമാണ്  സഞ്ജു എം.എസ്.

Written by - Zee Malayalam News Desk | Last Updated : Oct 4, 2024, 08:52 AM IST
  • കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി മലയാളിതാരം സഞ്ജു
  • തുടർച്ചയായി അഞ്ചാമത്തെ നാഷണൽ ചാമ്പ്യൻഷിപ്പിലാണ് സഞ്ജു മെഡൽ നേടുന്നത്
  • കംബോഡിയയിൽ വച്ച് നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സെലക്ഷൻ നേടി
Sanju MS: കിക്ബോക്സിങിലെ ഇന്ത്യൻ പ്രതീക്ഷ; ഉസ്ബക്കിസ്ഥാൻ വേൾഡ് കപ്പ് കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി മലയാളിതാരം സഞ്ജു

ഉസ്ബക്കിസ്ഥാൻ വേൾഡ് കപ്പ് കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി ഇന്ത്യൻ താരവും മലയാളിയുമായ സഞ്ജു എം.എസ്.  52 കിലോ k1 റൂൾസ് പെൺകുട്ടികളുടെ വിഭാഗത്തിലാണ് സഞ്ജു വെങ്കല മെഡൽ കരസ്ഥമാക്കിയത്. തുടർച്ചയായി അഞ്ചാമത്തെ നാഷണൽ ചാമ്പ്യൻഷിപ്പിലാണ് സഞ്ജു മെഡൽ നേടുന്നത്.

സെപ്റ്റംബർ 24 മുതൽ 29 വരെ ഉസ്ബക്കിസ്ഥാൻ താഷ്ക്കണ്ടിൽ വച്ച് നടന്ന വേൾഡ് കപ്പ് കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നും പങ്കെടുത്ത മൂന്ന് പേരിലൊരാളായിരുന്നു സഞ്ജു. അരുൺ എസ് നായർ, അഭിജിത്ത് കൃഷ്ണൻ എന്നിവരാണ് മറ്റു രണ്ട് പ്ലേയേഴ്സ്. ഇൻ്റർനാഷണൽ റഫറിയും കേരള സ്‌റ്റേറ്റ് ജനറൽ സെക്രട്ടറിയുമായ വിവേക് എ എസാണ് സഞ്ജുവിൻ്റെ കോച്ച് .

ഏഴ് വർഷമായി ബോക്സിങ് & കിക്ബോക്സിങിൽ സഞ്ജു പരിശീനം നടത്തുന്നുണ്ട്. ആദ്യമായി ഇന്ത്യയെ പ്രതിനിധികരിച്ച് ഉസ്ബക്കിസ്ഥാനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 48 kg ൽ വെങ്കലമെഡൽ നേടിയ സഞ്ജു കേരളത്തിൽ നിന്നും കിക്ബോക്സിങിൽ മെഡൽ നേടുന്ന ഏക വ്യക്തിയും വനിതയുമാണ്. തായ്ലാൻ്റിൽ വച്ച് നടന്ന ഏഷ്യൻചാമ്പ്യൻഷിപ്പിൽ 48 kg ലോകിക്ക് വിഭാഗത്തിൽ വെങ്കലമെഡലും തുർക്കിയിൽ വച്ച് നടന്ന കിക്ബോക്സിങ് വേൾഡ് കപ്പിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.  

ഉസ്ബക്കിസ്ഥാനിൽ നടന്ന  കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡലും 2023ലെ ഇന്ത്യൻ ഓപ്പൺ ഇൻ്റർനാഷണൽ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും നേടി. ജൂലൈയിൽ ഗോവയിൽ വച്ച് നടന്ന വാക്കോ ഇന്ത്യ സീനിയർ ആൻറ് മാസ്റ്റേഴ്സ് കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരള സ്‌റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷനെ പ്രതിനിധീകരിച്ച് 52 kg k1ൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ഒക്ടോബർ 6 മുതൽ 13 വരെ കംബോഡിയയിൽ വച്ച് നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സഞ്ജുവിന് സെലക്ഷൻ ലഭിച്ചു. അമ്മ മഞ്ജു , അച്ഛൻ സജി , സഹോദരൻ സാനു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News