Melbourne: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബള്‍ല്‍സ് ഫൈനലില്‍ പ്രവേശിച്ചതോടെ കിരീടം നേടി സാനിയ മിര്‍സ ഗ്രാന്‍ഡ്സ്ലാം യാത്രയ്ക്ക് വിരാമമിടുമെന്ന് കരുതിയ ആരാധകരുടെ സ്വപ്നം സഫലമായില്ല. മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ സാനിയ-ബൊപ്പണ്ണ സഖ്യം ബ്രസീലിന്‍റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോട് പരാജയം ഏറ്റുവാങ്ങി.
ഓസ്‌ട്രേലിയന്‍ ഓപ്പണോടെ താന്‍ ഗ്രാന്‍ഡ്സ്ലാം കരിയര്‍ അവസാനിപ്പിക്കുകയാണ് എന്ന് സാനിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യ.ടി.എ. ടൂര്‍ണമെന്‍റോടെപൂര്‍ണ്ണമായും ടെന്നീസില്‍നിന്ന് വിരമിക്കുമെന്നും 36-കാരിയായ സാനിയ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: Akhanda Samrajya Yoga 2023: അഖണ്ഡ സാമ്രാജ്യ യോഗം, ഈ രാശിക്കാരുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറിമറിയും
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബള്‍ല്‍സ് ഫൈനലില്‍ 6-7, 2-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുക്കെട്ട് പരാജയപ്പെട്ടത്. മത്സരം അവസാനിച്ചശേഷം എതിരാളികളെ ചേര്‍ത്തുപിടിച്ച് അവരെ അഭിനന്ദിക്കാന്‍ മറന്നില്ല സാനിയ. എന്നാല്‍ പിന്നീട് കളിക്കളത്തില്‍ കാണികളെ അഭിസംബോധന ചെയ്ത വേളയില്‍ കണ്ണീരടക്കാന്‍ പാടുപെടുന്ന ഒരു സാനിയയേയാണ് മെല്‍ബണിലെ റോഡ് ലേവര്‍ അരീന കണ്ടത്.
“My professional career started in Melbourne… I couldn’t think of a better arena to finish my [Grand Slam] career at.”
We love you, Sania @MirzaSania • #AusOpen • #AO2023 pic.twitter.com/E0dNogh1d0
— #AusOpen (@AustralianOpen) January 27, 2023
മെല്‍ബണിലാണ് താന്‍ തന്‍റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. ഗ്രാന്‍ഡ്സ്ലാമില്‍ തന്‍റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നും സാനിയ പറഞ്ഞു. തന്‍റെ ചെറിയ പ്രസംഗത്തിനിടെ വികാരാധീനയായ സാനിയ, ഇത് സന്തോഷ കണ്ണീരാണ് എന്നും മകനു മുന്നിൽ ഒരു ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നും പറഞ്ഞു.
ഗ്രാന്‍ഡ്സ്ലാമില്‍ സാനിയ മൂന്ന് ഡബിള്‍സ് കിരീടങ്ങളും മൂന്ന് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ ചാംപ്യനായിട്ടുള്ള സാനിയ മിർസ, 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് വിജയിച്ചിട്ടുണ്ട്. 2016ൽ മാർട്ടിന ഹിൻജിസിനൊപ്പം ചേർന്ന് വനിതാ ഡബിൾസും വിജയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...