IND vs AUS 1st Test: ഗില്ലോ സൂര്യകുമാറോ? ആരാകും അന്തിമ ഇലവനിൽ ഇടം നേടുക? ക്യാപ്റ്റൻ രോഹിത് ശർമയുടെ മറുപടി ഇങ്ങനെ

India vs Australia First Test: അപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന്റെ അഭാവമാണ് ഇന്ത്യയെ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്

Written by - Jenish Thomas | Last Updated : Feb 8, 2023, 05:28 PM IST
  • അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് സുര്യകുമാർ
  • ഗില്ലോ രാഹുലോ ആരാകും രോഹിത്തിനൊപ്പം ഓപ്പണിങ്
  • പന്തിന്റെ അഭാവത്തിൽ വലയുന്ന വാലറ്റം
IND vs AUS 1st Test: ഗില്ലോ സൂര്യകുമാറോ? ആരാകും അന്തിമ ഇലവനിൽ ഇടം നേടുക? ക്യാപ്റ്റൻ രോഹിത് ശർമയുടെ മറുപടി ഇങ്ങനെ

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ നാളെ ഇന്ത്യ ആദ്യ ടെസ്റ്റിന് തയ്യാറെടുക്കുമ്പോൾ ആരെയൊക്കെയാകും അന്തിമ പ്ലേയിങ് ഇലവനിൽ ഇടം പിടിക്കുക എന്ന് കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നേർക്കുനേരെയെത്തുന്ന ഇരു ടീമുകളും തങ്ങളുടെ അന്തിമ ഇലവനിൽ ആരെയൊക്കെയുണ്ടെന്ന് ഇതുവരെ വെളിപ്പെടുത്തിട്ടില്ല. എന്നാൽ പിച്ചിന്റെ സ്വഭാവം അനുസരിച്ചാകും പ്ലേയിങ് ഇലവനെ തീരുമാനിക്കുക എന്ന നിലപാടിലാണ് ഇരുടീമുകളും. അതായത് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും അന്തിമ പ്ലേയിങ് ഇലവൻ നാളെ ടോസിന് ശേഷമെ അറിയാൻ സാധിക്കൂ എന്ന്.

രോഹിത് ശർമയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഓപ്പണിങ്ങിന് തന്റെ കൂടെ ആരാകും ഇറങ്ങുക എന്നാണ്. അതോടൊപ്പം റിഷഭ് പന്തിന്റെ സ്ഥാനത്ത് സൂര്യകുമാർ യാദവിന് വിശ്വസിച്ച് ഇറക്കാൻ സാധിക്കുമോ, എന്നിങ്ങിനെ ഇന്ത്യൻ ടീം നായകൻ തീരുമാനമെടുക്കുന്നതിൽ തലവേദന സൃഷ്ടിക്കുകകയാണ്. നിശ്ചിത ഓവർ ഫോർമാറ്റുകളിൽ മികച്ച ഫോം തുടരുന്ന ശുഭ്മാൻ ഗില്ലോ അതോ ഉപനായകൻ കെ.എൽ രാഹുല്ലോ, ഓപ്പണിങ്ങിൽ ഇവരിൽ നിന്നും ആരെ തിരഞ്ഞെടുക്കുന്നതാണ് രോഹിത്തിനുള്ള മറ്റൊരു തലവേദന. രാഹുൽ ആകട്ടെ അടുത്തിടെ വേണ്ടത്ര രീതിയിൽ ഫോമിലേക്ക് ഉയരാത്തതിനാൽ ഓപ്പണിങ് സ്ഥാനം വിശ്വസിച്ച് നൽകാനും സാധിക്കില്ല. കൂടാതെ വിവാഹത്തിനായി ഇടേവള എടുത്തിട്ടാണ് ഉപനായകൻ ടീമിലേക്ക് തിരികെ എത്തുന്നതും. ഇനി ഗില്ലിനെ തഴഞ്ഞ് രോഹിത് രാഹുലിനെ തന്റെ ഓപ്പണിങ് പങ്കാളിയായി തിരഞ്ഞെടുത്താൽ പഴി മുഴുവൻ കേൾക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

ALSO READ : IND vs AUS : ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റ് മുമ്പ് ഓസ്ട്രേലിയയ്ക്ക് വീണ്ടും തിരിച്ചടി; മറ്റൊരു താരത്തിനും പരിക്ക്

ഇനി രണ്ട് പേരെയും പരിഗണിച്ചാലോ, സൂര്യകുമാറിന്റെ സ്ഥാനമെന്തായിരിക്കും? ഗിൽ രോഹിത്തിനൊപ്പം ഓപ്പണിങ് ചെയ്യുകയും രാഹുൽ ശ്രെയസ് ഐയ്യരുടെ വിടവ് നികത്താൻ മധ്യനിരയിലേക്ക് പോകുകയും ചെയ്യും. ഇത് സൂര്യകുമാറിന്റെ ടെസ്റ്റ് അരങ്ങേറ്റം വൈകാൻ ഇടയാക്കിയേക്കും. അതേസമയം രോഹിത് ശർമ നൽകുന്ന സൂചന അനുസരിച്ച് ഗില്ലിന് നാഗ്പൂരിൽ ഡ്രെസ്സിങ് റൂമിൽ തന്നെ ഇരിക്കേണ്ടി വരുമെന്നാണ്. 

ഗില്ലിന്റെയും സൂര്യകുമാറിന്റെയും കാര്യത്തിൽ തീരുമാനം എടുക്കാൻ അൽപം ബുദ്ധിമുട്ടുണ്ടെന്നാണ് രോഹിത് ശർമ മത്സരത്തിന് മുന്നോടിയായിട്ടുള്ള വാർത്ത സമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത്. സെഞ്ചുറികൾ വാരിക്കൂട്ടി ഗിൽ മികച്ച ഫോമിലാണ്. മറുവശത്ത് തന്റെ മികവ് എന്താണ് കാട്ടി തന്ന സൂര്യകുമാറുമുണ്ട്. പക്ഷെ ഇതുവരെ തീരുമാനം എടുത്തിട്ടില്ലയെന്ന് രോഹിത് ശർമ അറിയിച്ചിരിക്കുന്നത്. 

അതേസമയം ഇന്ത്യൻ ടീമിനെ വലയ്ക്കുന്നത് വാഹനപകടത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ അഭാവമാണ്. 2020-21 സീസണിൽ നടന്ന പരമ്പര ഇന്ത്യ സ്വന്തമാക്കിയത് പന്തിന്റെ പ്രകടന മികവിലായിരുന്നു. റിഷഭിന്റെ അഭാവം ഇന്ത്യൻ നായകൻ തുറന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ പന്ത് മൂലമുണ്ടായ വിടവ് നികത്തുമെന്നും ഓരോ താരങ്ങൾക്കും അവരുടെ സാന്നിധ്യം എന്താണെന്നും വ്യക്തമാക്കിട്ടുണ്ടെന്നും രോഹിത് ശർമ വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News