ഫുട്ബോൾ താരങ്ങളിൽ കൃത്യമായി ഡയറ്റ് സൂക്ഷിക്കുന്ന ഒരു താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗീസ് താരം തന്റെ ഡയറ്റ് സൂക്ഷിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് ക്രിസ്റ്റ്യാനോ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ളപ്പോൾ സഹതാരങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ റൊണാൾഡോ നേരിടുന്ന പ്രശ്നം തന്റെ ഡയറ്റ് കൃത്യമായി കൊണ്ടുപോകാൻ സാധിക്കാത്തതാണ്. തന്റെ ഇഷ്ട ഭക്ഷണങ്ങളായ ജാപ്പനീസ് വിഭവം സുഷി, മറ്റ് പോർച്ചുഗീസ് വിഭവങ്ങൾ പാചകം ചെയ്ത് നൽകാൻ ഒരു ഷെഫിനെ റൊണാൾഡോയ്ക്ക് ലഭിക്കുന്നില്ല. മോഹവിലയായി ശമ്പളം നൽകാമെങ്കിലും റൊണാൾഡോയ്ക്കും താരത്തിന്റെ പങ്കാളി ജോർജിനാ റോഡ്രിഗ്രസിനും തങ്ങളുടെ ആഗ്രഹപ്രകാരമുള്ള ഒരു ഷെഫിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
താരം 17 മില്യൺ പൗണ്ടിന് പോർച്ചുഗീസിലെ റിവിയേരയിൽ വലിയ മാളിക പണിയാൻ ഒരുങ്ങുകയാണ്. അവിടെ തനിക്കും തന്റെ പങ്കാളിക്കും മക്കൾക്കുമായി ഭക്ഷണം പാചകം ചെയ്ത് നൽകാൻ ഒരു ഷെഫിനെയാണ് താരം തേടുന്നത്. മാസം 4,500 പൗണ്ട് ശമ്പളമാണ് താരം തന്റെ ഷെഫിന് നൽകാനായി തീരുമാനിച്ചിരിക്കുന്നതെന്ന് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. സുഷി പോലെയുള്ള ജാപ്പനീസ് വിഭവങ്ങൾ പാചകം ചെയ്യാൻ അറിയാവുന്ന ഷെഫിനെയാണ് റോണോൾഡോ പ്രധാനമായും തേടുന്നത്.
ALSO READ : FIFA: അർജൻറീനയ്ക്കും മെസിക്കും പണി വരുന്നു; ആശങ്കയിൽ ആരാധകർ
വരും വർഷങ്ങളിൽ ഫുട്ബോളിൽ നിന്നും താരം വിട പറഞ്ഞ് കുടുംബത്തിനൊപ്പം സ്വദേശത്തെ മാളികയിൽ താമസമാക്കാൻ ഒരുങ്ങുകയാണെന്നാണ് ചില കായിക മാധ്യമങ്ങൾ വിലയിരുത്തുന്നത്. ഈ വർഷം ജൂണോടെ മാളികയുടെ പണി അവസാനിക്കും. തുടർന്ന് വേനൽ അവധിയോടെ താരവും കുടുംബവും പുതിയ മാളികയിലേക്ക് താമസമാറിയേക്കും.
തന്റെ യൂറോപ്യൻ കരിയർ അവസാനപ്പിച്ച പോർച്ചുഗീസ് താരം ഈ മാസത്തിന്റെ തുടക്കത്തിലാണ് സൗദി അറേബ്യൻ ക്ലബായ അൽ നാസറുമായി കരാറിൽ ഏർപ്പെട്ടത്. പ്രതിവർഷം 173 മില്യൺ പൗണ്ടിനാണ് താരം സൗദി പ്രോ ലീഗ് ക്ലബുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. സൗദിയിലേക്ക് കുടിയേറിയെങ്കിലും റൊണാൾഡോയ്ക്ക് ഇതുവരെ അൽ നാസറിന് വേണ്ടി ബൂട്ട് അണിയാൻ സാധിച്ചിട്ടില്ല. എന്നാൽ ലയണൽ മെസിയുടെ പിഎസ്ജിക്കെതിരെ സൗദി ഓൾ സ്റ്റാർ ഇലവനെ നയിച്ചുകൊണ്ട് റൊണാൾഡോ അറബ് രാജ്യത്തിലേക്കുള്ള തന്റെ വരവ് അറിയിക്കുകയും ചെയ്തു. പിഎസ്ജിക്കെതിരെ റൊണാൾഡോ രണ്ട് ഗോളുകൾ സൗദി ഓൾ സ്റ്റാർ ഇലവന് വേണ്ടി സ്വന്തമാക്കി. നാളെ എത്തിഫാഖ് എഫ്സിക്കെതിരെയുള്ള മത്സരത്തിലൂടെയായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബിൽ അരങ്ങേറ്റം കുറിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...