Paris Olympics 2024: തീവണ്ടിയിലെ ടിടിഇ ഇനി ഒളിമ്പിക്സ് ജേതാവ്; ഷൂട്ടിം​ഗിൽ മെഡൽ നേടി സ്വപ്നിൽ കുശാലെ

ഷൂട്ടിംഗിൽ  വെങ്കല മെഡല്‍ നേടി ഇന്ത്യന്‍ താരം സ്വപ്‌നില്‍ കുശാലെ.  പുരുഷന്മാരുടെ 50മീറ്റർ റൈഫിള്‍ ത്രീ പൊസിഷൻസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് കുശാലെ. 

Written by - Zee Malayalam News Desk | Last Updated : Aug 1, 2024, 03:58 PM IST
  • പുരുഷന്മാരുടെ 50മീറ്റർ റൈഫിള്‍ ത്രീ പൊസിഷൻസിലാണ് മെഡല്‍ നേട്ടം
  • കുസാലെയുടെ ആദ്യ ഒളിമ്പിക്‌സായിരുന്നു പാരീസിലേത്
  • കുസാലെ നേടിയത് 451.4 പോയിന്റ്
Paris Olympics 2024: തീവണ്ടിയിലെ ടിടിഇ ഇനി ഒളിമ്പിക്സ് ജേതാവ്; ഷൂട്ടിം​ഗിൽ മെഡൽ നേടി സ്വപ്നിൽ കുശാലെ

ഒളിമ്പിക്‌സിന്റെ ആറാം ദിവസം ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. പുരുഷന്മാരുടെ 50മീറ്റർ റൈഫിള്‍ ത്രീ പൊസിഷൻസിലാണ് ഇന്ത്യന്‍ ഷൂട്ടര്‍ സ്വപ്‌നില്‍ കുശാലെ വെങ്കല മെഡല്‍ നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ എണ്ണം മൂന്നായി.  മനു ഭാകര്‍, സരബ്‌ജ്യോത് സിങ് എന്നിവരാണ് മെ‍‍‍‍‍ഡൽ നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ.

451.4 പോയിന്റ് നേടിയാണ് കുശാലെ തന്റെ മൂന്നാം സ്ഥാനം ഉറപ്പിച്ച് ഇന്തയുടെ അഭിമാനമായി മാറിയത്. ഇതോടെ പുരുഷന്മാരുടെ 50മീറ്റർ റൈഫിള്‍ ത്രീ പൊസിഷൻസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി കുശാലെ മാറി. കുശാലെയുടെ ആദ്യ ഒളിമ്പിക്‌സായിരുന്നു പാരീസിലേത്. 2022 ല്‍ ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് കുശാലെ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്.

മത്സരത്തില്‍ 463.6 പോയിന്റോടെ ചൈനയുടെ ലിയു യുകിന്‍ സ്വര്‍ണ്ണവും യുക്രയ്‌നിന്റെ സെര്‍ഹി കുലിഷ് 461.3 പോയിന്റോടെ വെള്ളിയും കരസ്ഥമാക്കി. ആദ്യ 10 ഷോട്ടുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍  101.7 പോയിന്റോടെ ആറാമതായിരുന്നു കുശാലെ. 20 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. നീലിങ്, പ്രോണ്‍ റൗണ്ടുകളില്‍ അഞ്ചാമതായിരുന്നു കുശാലെയുടെ സ്ഥാനം. 40 ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയ കുസാല്‍ മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

Also Read: വയനാട് ഉരുൾപൊട്ടലിൽ ജീവനോടെ ഇനിയാരും അവശേഷിക്കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

1995ല്‍ മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു  കുശാലെ ജനിച്ചത്. 2009ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സംഘടിപ്പിച്ച കൃട പ്രബോധിനി എന്ന കായിക പരിപാടിയില്‍ പങ്കെടുത്തത് കുശാലെയുടെ കായിക ജീവിതത്തിന് വഴിതിരിവായി. ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം കുശാലെ തിരഞ്ഞെടുത്തത് ഷൂട്ടിംഗ് ആയിരുന്നു. തുടര്‍ന്ന് നിരവധി നേട്ടങ്ങളാണ് കുശാലെ സ്വന്തമാക്കി. 

2015ൽ നടന്ന ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ജൂനിയര്‍ വിഭാഗത്തില്‍ 50മീ. റൈഫിള്‍ പ്രോണ്‍3ല്‍ സ്വര്‍ണ്ണം നേടി. 59 നാഷണല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചു. ഇതില്‍ അദ്ദേഹം പരാജയപ്പെടുത്തിയത് ഗഗന്‍ നാരംഗിനെയും ചെയ്ന്‍ സിങിനെയുമാണ്. നിലവിൽ സെന്‍ട്രല്‍ റെയില്‍വെയിലെ പൂനെ ഡിവിഷനിലെ ടിടിഇ ആയി ജോലി ചെയ്യുകയാണ് കുശാലെ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News