Olympics 2032 ഓസ്ട്രേലിയയിലെ Brisbane വേദിയാകും, ഇത് മൂന്നാം തവണ ഓസ്ട്രേലിയൻ ഭൂഖണ്ഡം ഒളിമ്പിയാഡിന് വേദിയാകുന്നത്

Olympics 2032- മൂന്നാം തവണയാണ് ഓസ്ട്രേലിയ ഒളിമ്പിക്സിന് വേദിയാകുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 21, 2021, 03:20 PM IST
  • 2032 ഒളിമ്പിക്സിന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയിൻ വേദിയാകും.
  • ഇത് മൂന്നാം തവണയാണ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ഒളിമ്പിക്സിന് വേദി ഒരുങ്ങുന്നത്.
  • 1956ൽ മെൽബണും 2000ത്തിൽ സിഡ്നിയുമാണ് ഇതിന് മുമ്പ് ഒളിമ്പിയാഡിന് വേദിയായ മറ്റ് രണ്ട് ഓസ്ട്രേലിയൻ നഗരങ്ങൾ.
Olympics 2032 ഓസ്ട്രേലിയയിലെ Brisbane വേദിയാകും, ഇത് മൂന്നാം തവണ ഓസ്ട്രേലിയൻ ഭൂഖണ്ഡം ഒളിമ്പിയാഡിന് വേദിയാകുന്നത്

Brisbane : 2032 ഒളിമ്പിക്സിന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയിൻ (Brisbane) വേദിയാകും. ഇത് മൂന്നാം തവണയാണ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ഒളിമ്പിക്സിന് വേദി ഒരുങ്ങുന്നത്. 

ALSO READ : Tokyo Olympics : ടോക്യോ ഒളിംപിക് വില്ലേജിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കോച്ചിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

1956ൽ മെൽബണും 2000ത്തിൽ സിഡ്നിയുമാണ് ഇതിന് മുമ്പ് ഒളിമ്പിയാഡിന് വേദിയായ മറ്റ് രണ്ട് ഓസ്ട്രേലിയൻ നഗരങ്ങൾ. 2024 അമേരിക്കയിലെ ലോസ് എയ്ഞ്ചലസും 2028 പാരിസ് ഒളിമ്പിക്സിന് ശേഷമാണ് ബ്രസ്ബെയിൻ വേദിയാകുക. 

ALSO READ : Tokyo Olympics 2020 : ടോക്യോ ഒളിംപിക് വില്ലേജിൽ 2 കായിക താരങ്ങൾക്ക് കൂടി കോവിഡ് രോഗബാധ

ടോക്കിയോയിൽ വെച്ച് അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. വോട്ടെടുപ്പിലൂടെയാണ് ബ്രിസ്ബെയൻ ഒളിമ്പിക് വേദിയാക്കാൻ തീരുമാനിച്ചത്. 77 വോട്ടിൽ 72 പേർ ബ്രിസ്ബെയിന് വേദിയാകുന്നത് അനുകൂലിച്ചു. 5 വോട്ടുകൾ എതിരായിരുന്നു.

ALSO READ : Tokyo Olympics : ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറിയ പ്രമുഖ കായിക താരങ്ങൾ

വിജയകരമാകുന്ന ഗെയിംസ് ഒരുക്കാൻ എന്തെല്ലാം കരുതണമെന്ന തങ്ങൾക്കറിയാമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വോട്ടെടുപ്പിന് മുമ്പുള്ള വീഡിയോ സന്ദേശത്തിൽ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News