Olympic Games Tokyo 2020: ഒളിമ്പിക്സിൻറെ ആ അഞ്ച് വളയങ്ങളുടെ പിന്നിലെ രഹസ്യം അറിയുമോ

ഇതിൽ മഞ്ഞ നിറം ഏഷ്യാ ഭൂഖണ്ഢത്തെ പ്രതിനിധീകരിക്കുന്നു. കറുപ്പ് ആഫ്രിക്കയെയും, 

Written by - Zee Malayalam News Desk | Last Updated : Jul 24, 2021, 08:35 PM IST
  • 1920ലെ ആന്റവെർപ്പിൽ നടന്ന വേനൽകാല ഒളിമ്പിക്സ് മുതലാണ് ഈ എംബ്ലം നിലവിൽ വന്നത്
  • അഞ്ച് വളയങ്ങളും അഞ്ച് വർണങ്ങളും ഒളിമ്പിക്സിൻറ അടയാളമായി മാറിയ ചിഹ്നമാണിത്.
  • 1920 മുതലാണ് ഇൗ വളയങ്ങൾ ഒളിമ്പിക്സിന്റെ ഭാ​ഗമായി മാറിയത്.
Olympic Games Tokyo 2020: ഒളിമ്പിക്സിൻറെ ആ അഞ്ച് വളയങ്ങളുടെ പിന്നിലെ രഹസ്യം അറിയുമോ

അഞ്ച് വളയങ്ങളും അഞ്ച് വർണങ്ങളും ഒളിമ്പിക്സിൻറ അടയാളമായി മാറിയ ചിഹ്നമാണിത്.  1920 മുതലാണ് ഇൗ വളയങ്ങൾ ഒളിമ്പിക്സിന്റെ ഭാ​ഗമായി മാറിയത്. ഒാരോ വളയങ്ങൾക്കും ഒാരോ പ്രത്യേകതകളാണുള്ളത്. അഞ്ച് ഭൂഖണ്ഢങ്ങളെയാണ് ഈ അഞ്ച് വളയങ്ങൾ പ്രതിനിധീകരിക്കുന്നത്. 

ഇതിൽ മഞ്ഞ നിറം ഏഷ്യാ ഭൂഖണ്ഢത്തെ പ്രതിനിധീകരിക്കുന്നു. കറുപ്പ് ആഫ്രിക്കയെയും, നീല യൂറോപ്പിനേയും, പച്ച ഓസ്ട്രേലിയയേയും, ചുവപ്പ് അമേരിക്കയേയും പ്രതിനിധീകരിക്കുന്നു. അതിൽ ആറാമത് വർണമായി വെളുപ്പ് നിറം അറിയപ്പെടുന്നു. കാരണം വെളുപ്പ് പതാകയുടെ നിറമാണ്.

ALSO READ : Indian team at tokyo olympics 2021: ടോക്കിയോ ഒളിമ്പിക്സിലേക്ക് ഇന്ത്യൻ ടീമിൻറെ എൻട്രി ഇങ്ങിനെയായിരുന്നു

1920ലെ ആന്റവെർപ്പിൽ നടന്ന വേനൽകാല ഒളിമ്പിക്സ് മുതലാണ് ഈ എംബ്ലം നിലവിൽ വന്നത്. അഞ്ച് വർണങ്ങൾ നിറഞ്ഞ വളയങ്ങൾ രാജ്യങ്ങൾ തമ്മിലുളള ഒത്തൊരുമയും സ്നേഹവും ഉയർത്തുന്നതിനൊപ്പം ലോകം ഒരു കുടക്കീഴിലാണെന്ന സന്ദേശവും നൽകുന്നു.  

 

പുരാതന ഗ്രീസിലാണ് ഒളിമ്പിക്സിന്റെ തുടക്കം. ഗ്രീക്ക് ഉത്സവങ്ങളുടെ ഭാഗമായാണ് അവ നടത്തി പോന്നത് . നാലു വർഷത്തിലെരിക്കൽ ഗ്രീക്ക് നഗരമായ ഒളിമ്പ്യയിൽ സ്യൂസ് ദേവനെ ആദരിക്കാനാണ് അവ ആചരിക്കുന്നത് . 

ALSO READ : Tokyo Olympics 2020: ടോക്കിയോ ഒളിമ്പിക്സില്‍ ഇവരിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ, അറിയാം ആ താരങ്ങളെക്കുറിച്ച്

ചരിത്ര രേഖകൾ പ്രകാരം ബി.സി 776 ലാണ് ആദ്യ ഒളിമ്പിക്സ് നടക്കുന്നത് . 182മീറ്റർ ഓട്ടം എന്ന ഒറ്റ കായിക ഇനം മാത്രമാണ് ആദ്യ ഒളിമ്പിക്സ് മത്സരത്തിലുണ്ടായിരുന്നത് . എ.ഡി 349ൽ തിയോഡോസിയസ്സ് ചക്രവർത്തി നിർത്തലാക്കുന്നതുവരെ അതു തുടർന്നുകൊണ്ടിരു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News