India vs New Zealand: കളിമറന്ന് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി കിവികൾ; 2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവി

New Zealand Win: രണ്ടാം ഇന്നിങ്സിൽ കിവീസിനെതിരെ 359 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 245 റൺസിന് പുറത്താകുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 26, 2024, 05:23 PM IST
  • ന്യൂസിലൻഡിന്റെ ഇന്ത്യയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയമാണിത്
  • 2012ന് ശേഷം ഇന്ത്യ ആദ്യമായാണ് നാട്ടിൽ പരമ്പര തോൽവി വഴങ്ങുന്നത്
India vs New Zealand: കളിമറന്ന് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി കിവികൾ; 2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവി

പൂനെ (മഹാരാഷ്ട്ര): പൂനെയിൽ ശനിയാഴ്ച നടന്ന ടെസ്റ്റിലും തോൽവി വഴങ്ങി ഇന്ത്യ. ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റിൽ 113 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. 2012ന് ശേഷം ഇന്ത്യ ആദ്യമായാണ് നാട്ടിൽ പരമ്പര തോൽവി വഴങ്ങുന്നത്. രണ്ടാം ഇന്നിങ്സിൽ കിവീസിനെതിരെ 359 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 245 റൺസിന് പുറത്താകുകയായിരുന്നു.

13 വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സാന്ററുടെ പ്രകടനമാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്. ഒന്നാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റർ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നേടി. നവംബർ ഒന്നിന് മുംബൈയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. 1955-56 മുതൽ ഇന്ത്യയിൽ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസിലൻഡിന്റെ ഇന്ത്യയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയമാണിത്.

ബെം​ഗളൂരുവിൽ നടന്ന ടെസ്റ്റ് മത്സരത്തിന് പിന്നാലെ പൂനെയിലെ ടെസ്റ്റ് മത്സരത്തിലും തോൽവി വഴങ്ങിയതോടെ ഇന്ത്യ പരമ്പര കൈവിട്ടു. ഓപ്പണർ യശസ്വി ജയ്സ്വാൾ മാത്രമാണ് ഇന്ത്യയ്ക്കായി അർധ സെഞ്ച്വറി കടന്നത്. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജയ്സ്വാൾ 65 പന്തിൽ 77 റൺസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News