ക്രിക്കറ്റ് ചര്ത്രത്തിലാദ്യമായി പുതിയ ചുവടുവയ്പ്പ് നടത്തുകയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ്. ഇനി മുതല്‍ പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കും ഒരേ തരത്തിലായിരിക്കും പ്രതിഫലം. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്പോര്‍ട്സ് ഗവേണിങ് ബോഡിയും തമ്മില്‍ ഒപ്പുവച്ചതായാണ് റിപ്പോർട്ട്. ഈ നിയമം എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ബാധകമായിരിക്കും.
കരാര്‍ പ്രകാരം വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രതിഫലം നൽകുന്നത്. ഇത് പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരേ പോലെ ബാധകമായിരിക്കും. പുരുഷന്മാര്ക്കൊപ്പം അന്താരാഷ്ട്ര, ആഭ്യന്തര വനിതാ താരങ്ങളും ഒരേ കരാറില്‍ അംഗീകരിക്കപ്പെടുന്നത് വലിയ കാര്യമാണെന്ന് വൈറ്റ് ഫേണ്‍സ് ക്യാപ്റ്റന്‍ സോഫി ഡിവിന് പ്രതികരിച്ചു. കായിക മേഖലയിലെ ശ്രദ്ധേയ മുന്നേറ്റമെന്നാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ പ്രതികരണം.
ആറ് പ്രധാന ക്രിക്കറ്റ് അസോസിയേഷനുകളാണ് കളിക്കാരുടെ സംഘടനയുമായി കരാറില്‍ എത്തിയതെന്നാണ് റിപ്പോർട്ട് . ഇത്തരമൊരു സുപ്രധാന കരാറില്‍ എത്തിയതിന് കളിക്കാര്‍ക്കും മേജര്‍ അസോസിയേഷനുകള്‍ക്കും നന്ദി അറിയിക്കുന്നതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും ഭാവിക്കും ഈ കരാര്‍ നിര്‍ണായകമാണ്. വനിതാ ക്രിക്കറ്റിന്റെ കൂടുതല്‍ പ്രചാരണത്തിനും ഇതു വഴിവയ്ക്കും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപനം ലോകമെമ്പാടുമുള്ള വനിതാ ക്രിക്കറ്റ് താരങ്ങളെ ബാധിക്കുമെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. എന്തെന്നാൽ വനിതാ ക്രിക്കറ്റ് താരങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളിലും സമ്മർദ്ദം വർധിപ്പിക്കും. ഇന്ത്യയിലും വനിതാ ക്രിക്കറ്റ് താരങ്ങളുടെ ഫീസ് വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഒരേ തരത്തിലുള്ള ടൂർണമെന്റിന് സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത മാച്ച് ഫീകളാണ് ഇപ്പോൾ നൽകുന്നത്. ഇതിൽ വനിതാ ക്രിക്കറ്റ് താരങ്ങൾക്കിടയിലും അതൃപ്തിയുള്ള സാഹചര്യത്തിലാണ് ന്യൂസിലാൻഡിന്റെ പുതിയ നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...