New Delhi: Zee News-ന്‍റെ ഏറ്റവും പ്രധാന പരിപാടിയായ DNA-യുടെ അവതാരകന്‍ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ശ്രമം. ഛത്തീസ്ഗഢ് പോലീസാണ് അറസ്റ്റ് വാറണ്ടുമായി എത്തിയത്. യുപി പോലീസിനെ അറിയിക്കാതെയായിരുന്നു ഛത്തീസ്ഗഢ് പോലീന്‍റെ ഈ നീക്കം.
ഛത്തീസ്ഗഢ് പോലീസ് രോഹിത് രഞ്ജന്‍ താമസിക്കുന്ന സൊസൈറ്റിയില്‍ എത്തിയതോടെ ലോക്കൽ പോലീസിനെ അറിയിക്കാതെ തന്നെ അറസ്റ്റ് ചെയ്യാൻ ഛത്തീസ്ഗഢ് പോലീസ് വീടിന് പുറത്ത് നിൽക്കുന്നതായും നിയമപരമായി ഇത് ശരിയാണോ എന്നും രോഹിത് രഞ്ജൻ ട്വീറ്റി ലൂടെ ചോദിച്ചിരുന്നു.
बिना लोकल पुलिस को जानकारी दिए छत्तीसगढ़ पुलिस मेरे घर के बाहर मुझे अरेस्ट करने के लिए खड़ी है,क्या ये क़ानूनन सही है @myogiadityanath @SspGhaziabad @adgzonelucknow
— Rohit Ranjan (@irohitr) July 5, 2022
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. ഗാസിയാബാദിൽ രോഹിത് രഞ്ജൻ താമസിക്കുന്ന സൊസൈറ്റിയുടെ ഗാർഡ് പറയുന്നതനുസരിച്ച്, പുലർച്ചെ 5.15 ന് മൂന്ന് വാഹനങ്ങളിലായി 14-15 പേർ എത്തിയിരുന്നു, മഫ്തിയിലായിരുന്നു ഇവര്‍ എത്തിയത്.
അടുത്തിടെയാണ് രോഹിത് രഞ്ജന്‍ ജനപ്രിയ പരിപാടിയായ DNA അവതരിപ്പിച്ച് തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്ത വളച്ചൊടിച്ചു എന്നാണ് പാര്‍ട്ടി ഉന്നയിയ്ക്കുന്ന ആരോപണം. കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് SFI പ്രവര്‍ത്തകര്‍ തകര്‍ത്തത് സംബന്ധിച്ച വിഷയത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയ പ്രതികരണം ഉദയ്പൂര്‍ സംഭവുമായി ബന്ധപ്പെടുത്തി വാര്‍ത്ത വന്നിരുന്നു. എന്നാല്‍, പിന്നീട് ചാനല്‍ ഈ വാര്‍ത്ത പിന്‍വലിയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, വിഷയം കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. കകോണ്‍ഗ്രസ് തങ്ങള്‍ ഭരിയ്ക്കുന്ന ഛത്തീസ്ഗഢിൽ രോഹിത് രഞ്ജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ടുമായി പോലീസ് ഗാസിയാബാദിൽ എത്തിയത്.
സ്വതന്ത്ര മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്ന് ചാനല്‍ ആരോപിച്ചു.
അതേസമയം, ഛത്തീസ്ഗഢ് പോലീസിന്‍റെ നടപടിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. "ഡല്‍ഹി NCR - ല്‍ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യം വയ്ക്കാൻ കോൺഗ്രസ് തങ്ങൾക്ക് അധികാരമുള്ള രണ്ട് സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഛത്തീസ്ഗഡ് പോലീസിനെ ധിക്കാരപൂർവ്വം ഉപയോഗിക്കുകയാണ്. നിങ്ങൾക്ക് ആരുടെയെങ്കിലും അഭിപ്രായത്തോട് വിയോജിക്കാം, പക്ഷേ അവരെ ഇതുപോലെ ഭയപ്പെടുത്തുന്നത് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലാണ്. കോൺഗ്രസ് ജനാധിപത്യത്തിന് കളങ്കമാണ്", ബിജെപിയുടെ IT സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
Going into 2024, it is likely that the Congress may not have government in a single State, but it is so drunk on the “memories” of power that it is targeting journalists, both online and using police machinery, with impunity. Then they wonder they have been pushed to the fringe!
— Amit Malviya (@amitmalviya) July 5, 2022
നിലവില്‍ രോഹിത് രഞ്ജന് ഉത്തര്‍ പ്രദേശ് പോലീസ് സുരക്ഷ ഒരുക്കിയിരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...