New Delhi: നീരജ് ചോപ്ര, രവി ദഹിയ, ലോവ്‌ലിന ബോർഗോഹൈൻ, പി ആര്‍ ശ്രീജേഷ് എന്നിവരടക്കം 11 പേരെ ഖേൽരത്‌നയ്ക്ക് ശുപാർശ ചെയ്തു.
മലയാളി ബോക്സിങ് താരം കെ.സി ലേഖയെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്‌കാരത്തിനും ശിപാർശ ചെയ്തിട്ടുണ്ട്. 17 പരിശീലകരാണ് ദ്രോണാചാര്യ അവാർഡിന് ശിപാർശ ചെയ്യപ്പെട്ടിരിയ്ക്കുന്നത്. അതേസമയം അർജുന പുരസ്‌കാരത്തിനായി 35 കായികതാരങ്ങളെയാണ് വിവിധ അസോസിയേഷനുകൾ ശിപാർശ ചെയ്തത്.
ഖേല്‍രത്ന പട്ടികയില്‍ ഒളിംപിക്സ് മെഡല്‍ ജേതാക്കളായ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി നേടിയ രവികുമാര്‍ ദഹിയ, ബോക്സിങ്ങില്‍ വെങ്കലം സ്വന്തമാക്കിയ ലവ്ലിന ബോര്‍ഗോഹെയ്ന്‍ എന്നിവര്‍ ഇടംപിടിച്ചു. ഇവരോടൊപ്പം പാരാലിംപിക്സില്‍ മെഡല്‍ നേടിയ താരങ്ങളേയും ഖേല്‍രത്നക്കായി പരിഗണിക്കുന്നുണ്ട്.
Also Read: Rahul Dravid: ഇന്ത്യയുടെ പരിശീലകനാകാൻ ഔദ്യോഗികമായി അപേക്ഷിച്ച് ദ്രാവിഡ്
ഇന്‍ഡ്യന്‍ ഫുട്ബോളിലെ സൂപ്പര്‍ സ്റ്റാര്‍ സുനില്‍ ഛേത്രിയും വനിതാ ക്രികെറ്റിലെ വെറ്ററന്‍ താരം മിതാലി രാജും മെഡല്‍ ജേതാക്കള്‍കൊപ്പം ഖേല്‍രത്നക്കായി മത്സരിക്കും.
ഈ ബഹുമതിക്ക് തിരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ ആദ്യ ഫുട്ബോൾ താരമെന്ന നേട്ടവും സുനിൽ ഛേത്രി സ്വന്തമാക്കി.
ടോക്കിയോ പാരാലിമ്പിക്‌സിലെ (ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെ) പാരാ അത്‌ലറ്റുകളുടെ പ്രകടനം പരിഗണിക്കുന്നതിനാണ് ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചത്.
ടോക്കിയോ പാരാലിമ്പിക്സിൽ ഓരോ സ്വർണം നേടിയ ഷൂട്ടർ അവനി ലേഖര, മനീഷ് നർവാൾ, ജാവലിൻ ത്രോ താരം സുമിത് ആന്റിൽ, ഷട്ടർമാരായ പ്രമോദ് ഭഗത്, കൃഷ്ണ നഗർ എന്നിവർ ഖേൽരത്‌നയ്ക്ക് ശുപാർശ ചെയ്തവരുടെ പട്ടികയിലുണ്ട് .
അർജുന അവാർഡിനായി 35 അത്‌ലറ്റുകളെ കമ്മിറ്റി തിരഞ്ഞെടുത്തു, കഴിഞ്ഞ വർഷത്തെ അവാർഡ് നേടിയവരുടെ എണ്ണത്തേക്കാൾ എട്ട് കൂടുതൽ. ഒളിമ്പിക്‌സിൽ ചരിത്രപരമായ വെങ്കലം നേടിയ പുരുഷ ഹോക്കി ടീമിലെ അംഗങ്ങൾക്കും അർജുന അവാർഡ് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...