Milkha Singh : ഇതിഹാസ കായിക താരത്തിന്റെ വിജയങ്ങളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം

ഇന്ത്യയ്ക്ക് വേണ്ടി കോമൺ വെൽത്ത് മത്സരങ്ങളിലെ ആദ്യ വ്യക്തിഗത മെഡൽ നേടിയത് മിൽഖ സിങ്ങാണ്.   

Written by - Zee Malayalam News Desk | Last Updated : Jun 19, 2021, 08:52 AM IST
  • പറക്കും സിങ് എന്ന് അറിയപ്പെട്ടിരുന്ന കായിക താരം രാജ്യത്തിന് വേണ്ടി നിരവധി വിജയങ്ങൾ നേടുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്‌തിരുന്നു.
  • 1960 ൽ നടന്ന റോം ഒളിംപിക്സിൽ 0.1 സെക്കന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് മൂന്നാം സ്ഥാനം നഷ്ടമായത്.
  • അതേസമയം ലോക റെക്കോർഡ് തകര്ക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
  • ഇന്ത്യയ്ക്ക് വേണ്ടി കോമൺ വെൽത്ത് മത്സരങ്ങളിലെ ആദ്യ വ്യക്തിഗത മെഡൽ നേടിയത് മിൽഖ സിങ്ങാണ്.
Milkha Singh : ഇതിഹാസ കായിക താരത്തിന്റെ വിജയങ്ങളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം

New Delhi : ഇന്ത്യയുടെ (India) ഇതാഹസ കായിക താരം മിൽഖാ സിങ് (Milkha Singh) കോവിഡ് (Covid 19) രോഗബാധയെ തുടർന്നുള്ള സങ്കീർണതകൾ മൂലം അന്തരിച്ചു.  പറക്കും സിങ് എന്ന് അറിയപ്പെട്ടിരുന്ന കായിക താരം രാജ്യത്തിന് വേണ്ടി നിരവധി വിജയങ്ങൾ നേടുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്‌തിരുന്നു.

1960 ൽ നടന്ന റോം ഒളിംപിക്സിൽ 0.1 സെക്കന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് മൂന്നാം സ്ഥാനം നഷ്ടമായത്. എന്നാൽ അതേസമയം ലോക റെക്കോർഡ് തകര്ക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അന്ന് ഒളിംപിക്സിൽ പങ്കെടുത്ത 4 പേരും അന്ന് വരെയുള്ള എല്ലാ റെക്കോർഡുകളും ഭേദിച്ച് കൊണ്ടായിരുന്നു മുന്നേറിയത്.

ALSO READ: Milkha Singh അന്തരിച്ചു, കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു

1929 നവംബര് 29 നാണ് മിൽഖാ ജനിച്ചത്. തുടർന്ന് ഇന്ത്യൻ ആർമിയിൽ ചേരുകയും  താത്പര്യം കൊണ്ട് കായിക രംഗത്തേക്ക് ഇറങ്ങുകയും ആയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കോമൺ വെൽത്ത് മത്സരങ്ങളിലെ ആദ്യ വ്യക്തിഗത മെഡൽ നേടിയത് മിൽഖ സിങ്ങാണ്. 1958 ൽ വാൽസിൽ വെച്ച് നടന്ന മത്സരത്തിലാണ് അദ്ദേഹം ആദ്യ കോമൺ വെൽത്ത് മെഡൽ നേടിയത്. തുടർന്ന് 50 വർഷത്തോളം അദ്ദേഹത്തിൻറെ റെക്കോർഡ് തകർക്കാൻ ആര്ക്കും കഴിഞ്ഞിരുന്നില്ല.

ALSO READ: Nirmal Milkha Singh: ഒളിമ്പ്യൻ മിൽക്ക സിങ്ങിൻറെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

1956ൽ ഓസ്‌ട്രേലിയയിൽ നടന്ന ഒളിംപിക്സിൽ രണ്ടാം തവണ അദ്ദേഹം പങ്കെടുത്തു. അന്ന് വൻ ജനശ്രദ്ധ നേടാൻ മിൽഖാ സിങിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിൻറെ അവസാനത്തെ ഒളിംപിക്സ് മത്സരം ടോക്കിയോയിൽ ആയിരുന്നു. അന്ന് റിലേയ്ക്ക് മാത്രമായിരുന്നു മിൽഖാ സിങ് പങ്കെടുത്തിരുന്നത്. എന്നാൽ അദ്ദേഹത്തിൻറെ ടീം പുറത്തായി.

ALSO READ: Breaking : Euro 2020 : Christian Eriksen അത്യാസന്ന നിലയിൽ ; ഡാനിഷ് താരം കളിക്കിടയിൽ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു

1958 ടോക്യോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മിൽഖാ സിംഗ് 200 മീറ്റർ, 400 മീറ്റർ മത്സരങ്ങളിൽ 2 സ്വർണം നേടാൻ താരത്തിന് കഴിഞ്ഞു. 1962 ൽ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ മത്സരത്തിനും റിലേയ്ക്കും സ്വർണവും നേടി. 1959 ൽ രാജ്യം അദ്ദേഹത്തെ കായിക രംഗത്തെ നേട്ടങ്ങൾക്ക് പദ്മശ്രീ നൽകി ആദരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News