Milkha Singh അന്തരിച്ചു, കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു

Milkha Singh ന്റെ കോവിഡ് രണ്ട് ദിവസം മുമ്പാണ് നെഗറ്റീവായത്. Milkha Singh ന്റെ ഭാര്യ അഞ്ച് ദിവസം മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 19, 2021, 01:25 AM IST
  • ചണ്ഡിഗഡിൽ പിജിഐഎംഇആർ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
  • കോവിഡ് ബാധിച്ച് കഴിഞ്ഞ മാസം 20ന് ചണ്ഡഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
  • ചികിത്സയിലിരിക്കെ ഇടയ്ക്ക മിൽഖ സിങിന്റെ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് അരോഗ്യ നില വശളായിരുന്നു.
  • വിവിധ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മിൽഖാ സിങ് ഇന്ത്യക്കായി 5 സ്വർണം മെഡൽ നേടിട്ടുണ്ട്.
Milkha Singh അന്തരിച്ചു, കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു

New Delhi : ഇന്ത്യയുടെ ഇതിഹാസ സ്പ്രന്റർ മിൽഖാ സിങ് (Milkha Singh) അന്തരിച്ചു. ഫ്ലൈങ് സിഖ് (Flying Sikh) എന്ന് ഇന്ത്യ വിളിച്ച് 91-കാരനായ മിൽഖാ സിങ് കഴിഞ്ഞ 30 ദിവസങ്ങളിലായി കോവിഡ് (COVID 19) ബാധിച്ച് ചികിത്സയിലായിരുന്നു. അഞ്ച് ദിവസങ്ങൾക്ക് മുമ്പ് മിൽഖാ സിങിന്റെ ഭാര്യ നിർമൽ മിൽഖ സിങ് (Nirmal Milkha Singh) കോവിഡ് അസുഖ ബാധയെ തുടർന്ന് മരിച്ചു. അതിന് പിന്നാലെയാണ് മിൽഖാ സിങിന്റെ മരണം.

ചണ്ഡിഗഡിൽ പിജിഐഎംഇആർ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കോവിഡ് ബാധിച്ച് കഴിഞ്ഞ മാസം 20ന് ചണ്ഡഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇടയ്ക്ക മിൽഖ സിങിന്റെ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് അരോഗ്യ നില വശളായിരുന്നു. രണ്ട് ദിവസം മുമ്പാണ് മിൽഖാ സിങിന് കോവിഡ് നെഗറ്റീവായത്.

ALSO READ : Nirmal Milkha Singh: ഒളിമ്പ്യൻ മിൽക്ക സിങ്ങിൻറെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി മിൽഖാ സിങിന്റെ മരണത്തിൽ അനുശേചനം അറിയിച്ചു. അനേകം ഇന്ത്യൻ ജനതയുടെ ഹൃദയത്തിനുള്ളിൽ പ്രത്യേക സ്ഥാനം അദ്ദേഹത്തിനുണ്ടാകുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ALSO READ : Breaking : Euro 2020 : Christian Eriksen അത്യാസന്ന നിലയിൽ ; ഡാനിഷ് താരം കളിക്കിടയിൽ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു

വിവിധ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മിൽഖാ സിങ് ഇന്ത്യക്കായി 5 സ്വർണം മെഡൽ നേടിട്ടുണ്ട്. കൂടാതെ 1958ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം ഇന്ത്യക്കായി സ്വർണം നേടിട്ടുണ്ട്. ഇതിലും ഏറ്റവും മികച്ചതായി ഇന്ത്യൻ കായികം ലോകം കണക്കാക്കുന്നത്, 1960 റോം ഒളിമ്പിക്സിൽ 400 മീറ്റർ ഫൈനലിൽ നാലമതമായി ഫിനിഷ് ചെയ്തതാണ്.

ALSO READ : Euro Cup 2020 : സ്പെയിൻ ക്യാപ്റ്റൻ Sergio Busquets കോവിഡ് പോസിറ്റിവ്, താരം ക്യാമ്പ് വിട്ടു

രാജ്യം 1959ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മിൽഖ സിങിന്റെ കായിക ലോകത്തെ കുറിച്ച് ആസ്പദമാക്കിയ ബോളിവുഡ് ചിത്രമാണ് ഭാഗ് മിൽഖാ ഭാഗ്. ഫർഹാൻ അക്തറാണ് മിൽഖാ സിങിന്റെ വേഷം കൈകാര്യം ചെയ്തത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News