Fifa Facebook: 'അടിച്ചുകേറി വാ...' ഫിഫയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ മലയാളത്തിൽ പോസ്റ്റ്; ആഘോഷമാക്കി മലയാളികൾ

Malayalam post on FIFA World Cup facebook: ബ്രസീൽ, അർജന്റീന, പോർച്ചു​ഗൽ എന്നീ ടീമുകളുടെ ആരാധകർ കേരളത്തിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകളുടെ ചിത്രങ്ങളുമായാണ് ഫേസ്ബുക്ക് പോസ്റ്റ്.

Written by - Zee Malayalam News Desk | Last Updated : Jun 20, 2024, 01:36 PM IST
  • കമന്റ് ബോക്സിലേക്ക് കടന്നാൽ കണ്ണുകളെ വിശ്വസിക്കാൻ പ്രയാസമാകും
  • കമന്റ് ബോക്സിൽ മലയാളികളുടെ ആവേശമാണ് നിറഞ്ഞൊഴുകുന്നത്
Fifa Facebook: 'അടിച്ചുകേറി വാ...' ഫിഫയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ മലയാളത്തിൽ പോസ്റ്റ്; ആഘോഷമാക്കി മലയാളികൾ

ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പേജിൽ കയറിയ മലയാളികൾ ഞെട്ടി. കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിന് തീപിടിപ്പിച്ച് മലയാളത്തിൽ പോസ്റ്റുമായി ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ്. ബ്രസീൽ, അർജന്റീന, പോർച്ചു​ഗൽ എന്നീ ടീമുകളുടെ ആരാധകർ കേരളത്തിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകളുടെ ചിത്രങ്ങളുമായാണ് ഫേസ്ബുക്ക് പോസ്റ്റ്. 

‘മെസ്സി, റൊണാൾഡോ, നെയ്മർ - ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ് ആരാണ് നിങ്ങളുടെ ഹീറോ?’ എന്ന് തനിമലയാളത്തിൽ ക്യാപ്ഷൻ. പോസ്റ്റിന് താഴെ പിപി ചിത്തരഞ്ജൻ എംഎൽഎയുടെ കമന്റും ആവേശമായി. റൊസാരിയോ തെരുവുകളിലെ മുത്തശ്ശിമാർ അവരുടെ പേരക്കിടാങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന ഒരു കഥയുണ്ട്‌.. ആ തെരുവിൽ കാൽപന്തിന്റെ ബാലപാഠങ്ങൾ പഠിച്ച്, ഒടുവിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാൽപന്തുകളിയുടെ മിശിഹായായി മാറിയ ഒരുവന്റെ കഥ...ലിയോ മെസ്സി എന്നായിരുന്നു കമന്റ്. പോസ്റ്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലൈക്കും ഈ കമന്റിനാണ്.

ALSO READ: യൂറോ കപ്പില്‍ പോര്‍ച്ചുഗീസ് പോര്‍വിളി; ചെക്ക് റിപ്പബ്ലിക്കിനെ മുട്ടുകുത്തിച്ചു

കമന്റ് ബോക്സിലേക്ക് കടന്നാൽ കണ്ണുകളെ വിശ്വസിക്കാൻ പ്രയാസമാകും. കമന്റ് ബോക്സിൽ മലയാളികളുടെ ആവേശമാണ് നിറഞ്ഞൊഴുകുന്നത്. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പേരുകളും കഥകളുമായി ഓരോ ആരാധകനും കമന്റ് ബോക്സിൽ ആഘോഷമാക്കി. ഫുട്ബോൾ ഫെഡറേഷൻ മാനേജ് ചെയ്യുന്ന പോസ്റ്റിലാണ് മലയാളത്തിൽ പോസ്റ്റിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News