Paris : സ്പെയിനിലെ (Spain) പോലെ ഫ്രാൻസിലും (France) ക്ലബ് ഫുട്ബോൾ കിരീട നേട്ടത്തിനായി പോര് മുറുകുന്നു. ലാലിഗയിൽ (LaLiga) അവസാന മത്സരം ബാക്കി നിൽക്കവെ രണ്ട് ടീമുകൾ തമ്മിൽ പോരാട്ടമെങ്കിൽ ലീഗ് ഒന്നിൽ (Ligue 1) മൂന്ന് ടീമുകൾക്കും കിരീട സാധ്യത നിലനിൽക്കുന്നത് ലീലും (Lille OSFC) പിഎസ്ജിയും (PSG) എസ് മൊണാക്കയും (AS Monaco) തമ്മിലാണ് കിരീട പോരാട്ടം മുറികി നിൽക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ ലീൽ സെന്റ് എറ്റിഎനോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് കിരീട പോരാട്ടത്തിന് ഫോട്ടോഫിനിഷ് ചിത്രം തെളിവായത്. അതേസമയം പിഎസ്ജി റൈയിംസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് കിരീടപ്പോരാട്ടത്തിന്റെ കൂടുതൽ ആവേശത്തിലേക്കെത്തിച്ചത്.
ALSO READ : Laliga 2020-21 : ലാലിഗ കിരീടപ്പോരാട്ടം ഇനി മാഡ്രിഡ് ഡെർബി, ഫോട്ടോഫിനിഷിൽ Barcelona പുറത്ത്
സീസണിലെ 37 മത്സരങ്ങൾ പിന്നിട്ടപ്പോൾ ലീൽ 80 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ്. തൊട്ടു പിന്നിലായി 79 പോയിന്റുമായി പിഎസ്ജിയാണ് രണ്ടാം സ്ഥാനത്ത്.
ഈ രണ്ട് ടീമുകളെ കൂടാതെ പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള എസ് മൊണാക്കയ്ക്കും കിരീടം സാധ്യത തള്ളിക്കള്ളയാൻ സാധിക്കില്ല. ഇരു ടീമുകളും അവസാനത്തെ മത്സരത്തിൽ തോൽക്കുകയോ പിഎസ്ജി സമനിലയിൽ സീസൺ അവസാനിച്ചാലോ മൊണാക്കൊയ്ക്കും കിരീടം സാധ്യത നിലനിൽക്കുന്നുണ്ട്.
ALSO READ : UEFA Champions League Final വേദി മാറ്റി, ഈസ്താംബൂളിൽ നടക്കേണ്ടിയിരുന്ന മത്സരം പോർട്ടുഗല്ലിൽ നടത്തും
പിഎസ്ജിക്ക് കപ്പ് സ്വന്തമാക്കണമെങ്കിൽ ജയം അനിവാര്യമാണ് ഒപ്പം ലീല്ലിന്റെ തോൽവിയും. കാരണം അവസാന മത്സരത്തിൽ പിഎസ്ജി സമനില വഴങ്ങിയാൽ ഇരുവരും നേരത്തെ ഏറ്റമുട്ടിയപ്പോൾ ലീൽ ജയച്ചതിനാൽ ലീഗ് 1 കിരീടം പിഎസ്ജിക്ക് നഷ്ടമാകും.
മെയ് 24നാണ് ലീഗ് 1 2020-21 സീസണന്റെ അവസാന മത്സരം. ബ്രിസ്റ്റാണ് പിഎസ്ജിയുടെ എതിരാളി, ലീൽ ആംഗേഴ്സിനെ നേരിടും.
ഇതെ അവസ്ഥാ തന്നെയാണ് ലാലിഗയിലും. നിലവിൽ അത്ലെറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും തമ്മിലാണ് കിരീടപ്പോരാട്ടം നിലനിൽക്കുന്നത്. ബാഴ്സലോണ ഇന്നലെ സെൽറ്റാ വിഗോയുടെ തോറ്റതോടെ കിരീടപ്പോരാട്ടത്തിൽ നിന്ന് ബാഴ്സ് പിന്മാറേണ്ടി വന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...