Kerala Blasters: ഈ സീസണിലും രക്ഷയില്ല, തുടരെ തോൽവികൾ; ഒടുവിൽ കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

Kerala Blasters: ഇവാന്‍ വുകമനോവിച്ച് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് ഈ സീസണിന്റെ തുടക്കത്തിലാണ് മികായേൽ സ്റ്റാറേ ക്ലബിന്റെ മുഖ്യപരിശീലകനായി എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2024, 05:35 PM IST
  • പരീശീലക സ്ഥാനത്ത് നിന്ന് മികായേൽ സ്റ്റാറേ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്
  • പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും
Kerala Blasters: ഈ സീസണിലും രക്ഷയില്ല, തുടരെ തോൽവികൾ; ഒടുവിൽ കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പരീശീലക സ്ഥാനത്ത് നിന്ന് മികായേൽ സ്റ്റാറേ പുറത്താക്കി. ടീമിന്റെ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.

മികായേൽ സ്റ്റാറേക്കൊപ്പം സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെയും ചുമതലകളില്‍ നിന്ന് നീക്കിയതായി കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും. 

Read Also: 'രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി'; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തി

പുതിയ പരിശീലകനെത്തുന്നതുവരെ ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്‍റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്‌മെന്‍റ്  തലവനുമായ തോമക്ക് തൂഷ്, സഹപരിശീലകന്‍ ടി.ജി പുരുഷോത്തമന്‍ എന്നിവര്‍ പരിശീലക ചുമതല വഹിക്കും.

ഇത്തവണത്തെ സീസണിലെ 12 കളികളിൽ മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവികളുമായി 10ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.  കഴിഞ്ഞ മത്സരത്തിൽ മോഹന്‍ ബഗാനോട് ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റിരുന്നു.

പിന്നാലെ ടീമിന്റെ മോശം പ്രകടനങ്ങളിൽ ശക്തമായ പ്രതിഷേധമറിയിച്ച് ആരാധകരും രംഗത്തെത്തിയതിനെ തുടർന്നാണ് ക്ലബിന്റെ നടപടി.

ഇവാന്‍ വുകമനോവിച്ച് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് ഈ സീസണിന്റെ തുടക്കത്തിലാണ് മികായേൽ സ്റ്റാറേ ക്ലബിന്റെ മുഖ്യപരിശീലകനായി എത്തുന്നത്. 2026 വരെയായിരുന്നു സ്റ്റാറെയുമായി ബ്ലാസ്റ്റേഴ്സിന് കരാറുണ്ടായിരുന്നത്.

 

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News