ഗോവ: കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2021-22 സീസണിന്റെ ഫൈനലിൽ. ആദ്യ പാദത്തിലെ ജയത്തിന് ശേഷം രണ്ടാം സെമിയിൽ ജെംഷെഡ്പൂരിനെ സമനിലിയിൽ തളച്ചാണ് കൊമ്പന്മാരുടെ ഫൈനൽ പ്രവേശനം. മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ പിരിയുകയായിരുന്നു.
ആറ് വർഷങ്ങൾക്ക് ശേഷമാണ് കേരള ടീം ഫൈനലിൽ എത്തുന്നത്. ഇതിന് മുമ്പ് 2014 ഐഎസ്എല്ലിന്റെ പ്രഥമ സീസണിലും 2016ൽ സ്റ്റീവ് കോപ്പലിന്റെ കീഴിലുമാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിട്ടുള്ളത്. ഇരു തവണയും കേരളത്തിന് നഷ്ടമായ കിരീട നേട്ടമെന്ന ഒരു കടം മാത്രമാണ് ഇനി കൊമ്പന്മാർക്ക് ബാക്കി വീട്ടാനുള്ളത്.
ALSO READ : ISL 2021-22 Semi Final : കേരള ബ്ലാസ്റ്റേഴ്സിനായി വഴിപ്പാട് നേർന്ന് ആരാധകർ; ഇന്ന് രണ്ടാംപാദ സെമി
ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ലിറ്റിൽ മജീഷ്യൻ അഡ്രിയാൻ ലൂണയിലൂടെ കേരളം ലീഡ് എടുത്തത്. അൽവാരോ വാസ്ക്വെസ് നീട്ടി നൽകിയ പന്തുമായി മുന്നേറിയ യുറുഗ്വേൻ താരം കൃത്യമായി ജെഎഫ്സിയുടെ മലയാളി ഗോൾ കീപ്പർ ടി.പി രഹനേഷിനെ മറകടന്ന് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയിൽ പ്രണോയി ഹാൾഡറാണ് ജംഷെഡ്പൂരിനായി ഗോൾ നേടിയത്.
പിന്നീട് ഒരു ഗോൾ കണ്ടെത്താൻ ജംഷെഡ്പൂരിനെ കേരളത്തിന്റെ പ്രതിരോധം അനുവദിച്ചില്ല. നിരവധി ആക്രമണങ്ങൾ ജെഎഫ്സിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ അവയെല്ലാം തട്ടിയകറ്റി കേരളത്തെ രക്ഷിക്കുകയായിരുന്നു.
ALSO READ : ISL 2021-22 : സഹലിന്റെ ചിപ്പിൽ ആദ്യപാദ സെമി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി
എന്നാൽ ആദ്യ പദിയിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് നേടിയ മികച്ച ഗോളിന്റെ ബലത്തിലാണ് ബ്ലാസ്റ്റേഴ്സ് ജയം കണ്ടെത്തിയത്. ലീഗിലെ ഒന്നാം സ്ഥാനക്കാരെ തകർത്താണ് ബ്ലാസ്റ്റേഴ്സ് ഫൈനിലേക്കെത്തുന്നത്. സീസണിൽ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തായിരുന്നു ലീഗ് അവസാനിപ്പിച്ചത്.
നാളെ നടക്കുന്ന എടികെ മോഹൻ ബഗാൻ ഹൈദരാബദ് എഫ്സി രണ്ടാം പാദത്തിലെ വിജയകളാണ് ഫൈനലിലെ കേരളത്തിന്റെ എതിരാളി. ആദ്യ പാദത്തിൽ എച്ച്എഫ്സി എടികെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.