ISL 2021-22 | കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആഘോഷത്തിന് തിരിച്ചടി; പരിക്കേറ്റ ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജെസ്സൽ കാർണെയ്റോ ലീഗിന് പുറത്തേക്ക്

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജസ്സൽ കാർണേയ്റോയുടെ പരിക്ക് സംബന്ധിച്ചുള്ള ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ട പ്രസ്താവന പ്രകാരം താരം ലീഗിന്റെ പുറത്തേക്ക് പോകുമെന്നാണ് സൂചന നൽകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 10, 2022, 02:44 PM IST
  • ഇഞ്ചുറി മിനിറ്റലാണ് ബോക്സിനുള്ളിൽ വെച്ച് എച്ച്എഫ്സി താരവുമായി ഏറ്റമുട്ടിയ ജെസ്സലിന് തോളിന് പരിക്കേൽക്കുന്നത്.
  • മൈതാനത്ത് ദീർഘനേരം പ്രഥമിക ചികിത്സ നൽകിയതിന് ശേഷം കേരളത്തിന്റെ ക്യാപ്റ്റൻ കളത്തിന്റെ പുറത്തേക്ക് കൊണ്ടു പോകുവായിരുന്നു.
ISL 2021-22 | കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആഘോഷത്തിന് തിരിച്ചടി; പരിക്കേറ്റ ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജെസ്സൽ കാർണെയ്റോ ലീഗിന് പുറത്തേക്ക്

ഗോവ : ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC) ഒന്നാമതെത്തിയതിന്റെ ആവേശത്തിലാണ് മഞ്ഞപ്പട ആരാധകർ. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിൽ നിന്ന് പുറത്ത് വരുന്ന വാർത്ത അശുഭകരവും നിരാശജനകവുമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജസ്സൽ കാർണേയ്റോയുടെ (Jessel Carneiro) പരിക്ക് സംബന്ധിച്ചുള്ള ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ട പ്രസ്താവന പ്രകാരം താരം ലീഗിന്റെ പുറത്തേക്ക് പോകുമെന്നാണ് സൂചന നൽകുന്നത്. 

"ഞായറാഴ്ച ഹൈദരാബാദ് എഫ്സിക്കെതിരെ നടന്ന മത്സരത്തി ക്യാപ്റ്റൻ ജെസ്സെൽ കാർണെയ്റോയ്ക്ക് പരിക്കേറ്റതായി കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിക്കുന്നു. മത്സരത്തിനിടെ പ്രതിരോധതാരം കളത്തിന് പുറത്തേക്ക് പോകുകയും താരത്തിന് തോളിന്നാണ് പരിക്കെന്ന് കരുതുന്നു. പരിക്കിന്റെ കാഠിന്യം മനസ്സിലാക്കി കുടുതൽ പരിശോധനകൾക്കായി താരത്തെ മറ്റൊരു ഇടത്തേക്ക് മാറ്റി" കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക കുറിപ്പിലൂടെ വ്യക്തമാക്കി. 

ALSO READ : ISL 2021-22 | വാസ്ക്വെസിന്റെ ഗോളിൽ ഹൈദരാബാദിനെ തകർത്ത് കൊമ്പന്മാർ ഒന്നാമത്; പട്ടികയിൽ ഒന്നാമതെത്തുന്നത് ഏഴ് വർഷങ്ങൾക്ക് ശേഷം

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Kerala Blasters FC (@keralablasters)

ഇന്നലെ ജനുവരി 9ന് നടന്ന മത്സരത്തിന്റെ ഇഞ്ചുറി മിനിറ്റലാണ് ബോക്സിനുള്ളിൽ വെച്ച് എച്ച്എഫ്സി താരവുമായി ഏറ്റമുട്ടിയ ജെസ്സലിന് തോളിന് പരിക്കേൽക്കുന്നത്. മൈതാനത്ത് ദീർഘനേരം പ്രഥമിക ചികിത്സ നൽകിയതിന് ശേഷം കേരളത്തിന്റെ ക്യാപ്റ്റൻ കളത്തിന്റെ പുറത്തേക്ക് കൊണ്ടു പോകുവായിരുന്നു. 

ഹൈദരാബിദിനെതിരെയുള്ള മത്സരം സ്പാനിഷ് താരം അൽവാരോ വാസ്ക്വെസിന്റെ ഗോളിലാണ് കേരളം ജയിച്ചെങ്കിലും രണ്ടാംപകുതിയിൽ ജെസ്സൽ നടത്തിയ ഗോൾ ലൈൻ സേവ് ബ്ലാസ്റ്റേഴ്സിന്റെ വിജയം സുരക്ഷിതമാക്കണമെങ്കിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. പരിക്കോടെ താരം ലീഗിന്റെ പുറത്തേക്ക് പോകുമെന്ന് ഉറപ്പച്ചതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ആശങ്ക ഉടലെടുത്തിരിക്കുകയാണ്. 

ALSO READ : ISL 2021-22 | താരങ്ങൾക്ക് കോവിഡ് ബാധിച്ചാൽ മത്സരം മാറ്റിവെക്കില്ല; ടീമിൽ 15 താരങ്ങൾ ഉണ്ടെങ്കിൽ മത്സരം നടത്തും, ഐഎസ്എല്ലിലെ പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ ഇങ്ങനെ

സീസണിൽ പരിക്കേറ്റ ടീമിന്റെ പുറത്തേക്ക് പോകുന്ന രണ്ടാമത്തെ ബ്ലാസ്റ്റേഴ്സ് താരമാണ് ജസ്സെൽ. നേരത്തെ മലയാളി താരം കെ പി രാഹുൽ ഗ്രോയിൻ ഇഞ്ചുറിയേറ്റ് ലീഗിന് പുറത്തേക്ക് പോകേണ്ടി വന്നു. പരിക്ക് ഭേദമായി രാഹുൽ ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News