കൊൽക്കത്ത : നോർത്ത ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വി.പി സുഹൈർ ഈസ്റ്റ് ബംഗാളിലേക്ക്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ മറ്റ് ഐഎസ്എൽ ക്ലബുകൾ സുഹൈറിന് വില പറഞ്ഞെങ്കിലും മലയാളി താരം കൊൽക്കത്ത ടീമിന്റെ ഓഫർ സ്വീകരിക്കുകയായിരുന്നു. ഉടൻ തന്നെ ഈസ്റ്റ് ബംഗാളുമായി താരം ഔദ്യോഗികമായി കരാറിൽ ഏർപ്പെടും. കാരറുമായി സംബന്ധിച്ചുള്ള അവസാനഘട്ട ചർച്ച പുരോഗമിക്കുകയാണ്.
മൂന്ന് വർഷത്തെ കരാറും ഒന്നര കോടി രൂപ സാലറിയുമാണ് സുഹൈറിനായി ഈസ്റ്റ് ബംഗാൾ മുന്നോട്ട് വക്കുന്നതെന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. 30കാരനായ താരം നേരത്തെ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനായി ബൂട്ട് അണിഞ്ഞിരുന്നു. ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റ താരത്തിന് ആ സീസൺ മുഴുവൻ തന്നെ നഷ്ടപെടുകയായിരുന്നു.
ALSO READ : ISL Transfer : ഇന്ത്യൻ ടീമിന്റെ മുൻ പരിശീലകൻ ഈസ്റ്റ് ബംഗാളിന്റെ കോച്ചാകും
ഐഎസ്എൽ 2021-22 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാളായിരുന്നു സുഹൈർ. നാല് ഗോളുകൾ നേടിയ താരം നാല് ഗോളുകൾക്ക് വഴി വെക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ് പാലക്കാട് സ്വദേശിയായ താരത്തിന് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്ക് അവസരം ലഭിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രധാന ഇന്ത്യൻ സൈനിങ്ങായി നോട്ടമിട്ടിരുന്ന താരമായിരുന്നു സുഹൈർ. സുഹൈറിനായി രണ്ട് താരങ്ങളെ വിട്ട് നൽകി നോർത്ത് ഈസ്റ്റുമായി ധാരണയിലാകാൻ ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഹൈലാൻഡേഴ്സ് അതിനായി തയ്യറായില്ല.
ALSO READ : Kerala Blasters Women : ബ്ലാസ്റ്റേഴ്സിന്റെ പെൺപ്പടയെ ഷരീഫ് ഖാൻ പരിശീലിപ്പിക്കും
മോഹൻ ബഗാനിനായി ഐ-ലീഗ് കളിക്കുന്നതിനിടെയാണ് മലയാളി താരം നോർത്ത് ഈസ്റ്റിലേക്കെത്തുന്നത്. അതിന് മുമ്പായി ഗോകുലം കേരള എഫ്സിക്കായി മിന്നും പ്രകടനമായിരുന്നു സുഹൈർ കാഴ്ചവെച്ചിരുന്നത്. സെവൻസ് ഫുട്ബോളിലൂടെ ഫുട്ബോളിലേക്കെത്തിയ താരം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തിയാണ് പ്രൊഫഷ്ണൽ ഫുട്ബോളിന് തുടക്കമിടുന്നത്. സന്തോഷ് ട്രോഫിയിലും നാഷ്ണൽ ഗെയിംസിലും കേരള ടീമിന്റെ ഭാഗമായിരുന്നു സുഹൈർ. തുടർന്ന് കൽക്കട്ട ഫുട്ബോൾ ലീഗ് ടീമായ യുണൈറ്റഡ് എസ് സിയിലൂടെ ക്ലബ് ഫുട്ബോളിലേക്ക് സുഹൈർ പ്രവേശിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.