ഐപിഎല്ലിൻറെ ഉദ്ഘാടന മത്സരത്തിനിറങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സിനും ഗുജറാത്ത് ടൈറ്റൻസിനും തിരിച്ചടിയായി അന്താരാഷ്ട്ര മത്സരങ്ങൾ. ഇക്കാരണത്താൽ പ്രധാന താരങ്ങളുടെ സേവനമാണ് ഇരു ടീമുകൾക്കും നഷ്ടമാകുക. ഇത്തവണ രണ്ടും കൽപ്പിച്ചാണ് മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കീഴിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. മറുഭാഗത്ത്, കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ഹർദ്ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും ഇന്നത്തെ മത്സരത്തിൽ ജയിച്ച് തുടങ്ങിയേ മതിയാകൂ.
കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് കിരീടം ചൂടിയതിൽ നിർണായകമായത് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ തകർപ്പൻ പ്രകടനമായിരുന്നു. എന്നാൽ, ഈ സീസണിൽ മില്ലർ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. നെതർലൻഡ്സിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ കളിക്കുന്നതിനാൽ മില്ലർ നാട്ടിൽ തന്നെ തുടരുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര പൂർത്തിയാക്കിയ ശേഷം ഏപ്രിൽ 2ന് മില്ലർ ഗുജറാത്ത് ടീമിനൊപ്പം ചേരുമെന്നാണ് വിവരം.
ALSO READ: ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി; പരിശീലനത്തിനിടെ എം.എസ് ധോണിയ്ക്ക് പരിക്ക്
മറുഭാഗത്ത്, രണ്ട് ശ്രീലങ്കൻ താരങ്ങളുടെ സേവനം ആദ്യ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിന് നഷ്ടമാകും. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത മഹീഷ് തീക്ഷണ, മതീശ പതിരണ എന്നിവർ ടീമിനൊപ്പം ചേർന്നിട്ടില്ല. കീവീസിനെതിരെ നടക്കുന്ന ഏകദിന പരമ്പരയുടെ ഭാഗമായി ഇരുവരും നിലവിൽ ന്യൂസിലൻഡിലാണുള്ളത്. ഇതിനിടെ എം.എസ് ധോണി ആദ്യ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. പരിശീലനത്തിനിടെ ധോണിയുടെ കാൽ മുട്ടിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
11 അംഗ സാധ്യതാ ടീം
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ, ഹർദ്ദിക് പാണ്ഡ്യ, വിജയ് ശങ്കർ, മാത്യു വെയ്ഡ്, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, ശിവം മാവി, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ
ചെന്നൈ സൂപ്പർ കിംഗ്സ്: ഡെവോൺ കോൺവെ, ഋതുരാജ് ഗെയ്‌ക്‌വാദ്, മൊയിൻ അലി, ശിവം ദുബെ, അമ്പാട്ടി റായിഡു, ബെൻ സ്‌റ്റോക്‌സ്, രവീന്ദ്ര ജഡേജ, എം.എസ് ധോണി, ദീപക് ചഹർ, മുകേഷ് ചൗധരി, മതീശ പതിരണ
ചെന്നൈ-ഗുജറാത്ത് സ്ക്വാഡുകൾ
ചെന്നൈ സൂപ്പർ കിംഗ്‌സ്: ബെൻ സ്‌റ്റോക്‌സ്, ദീപക് ചഹർ, എം.എസ് ധോണി, മൊയിൻ അലി, അമ്പാട്ടി റായിഡു, ഋതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, മിച്ചൽ സാന്റ്‌നർ, രാജ്വർധൻ ഹംഗാർഗേക്കർ, പ്രശാന്ത് സോളങ്കി, ഡെവോൺ കോൺവെ, കൈൽ ജാമിസൺ, മഹേഷ് തീക്ഷണ, നിഷാന്ത് ഡി സിന്ധു, രഹാൻ സിന്ധു, പ്രിട്ടോറിയസ്, അജയ് മണ്ഡൽ, സുബ്രാഷു സേനാപതി, മുകേഷ് ചൗധരി, സിമർജീത് സിംഗ്, മതീശ പതിരണ, ഭഗത് വർമ്മ, ഷെയ്ക് റഷീദ്, തുഷാർ ദേശ്പാണ്ഡെ.
ഗുജറാത്ത് ടൈറ്റൻസ്: ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, റാഷിദ് ഖാൻ, രാഹുൽ തെവാതിയ, വിജയ് ശങ്കർ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ, പ്രദീപ് സാംഗ്വാൻ, ദർശനാൽകണ്ടെ , ജയന്ത് യാദവ്, ആർ. സായ് കിഷോർ, നൂർ അഹമ്മദ്, കെയ്ൻ വില്യംസൺ, ഓഡിയൻ സ്മിത്ത്, കെ.എസ് ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, ജോഷ്വ ലിറ്റിൽ, മോഹിത് ശർമ്മ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...