IPL 2023: ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ജയത്തോടെ തുടക്കം

IPL 2023 Gujratah Titan Vs CSK:  ഒാപ്പണർ ശുഭ്മാൻഗില്ലിൻറെ അർധ സെഞ്ചുറിയിലാണ് ടൈറ്റൻസിൻറെ വിജയം ആധികാരികമായത്

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 12:00 AM IST
  • ഒാപ്പണർ ശുഭ്മാൻഗില്ലിൻറെ അർധ സെഞ്ചുറിയിലാണ് ടൈറ്റൻസിൻറെ വിജയം
IPL 2023: ഉദ്ഘാടന മത്സരത്തിൽ  ഗുജറാത്ത് ടൈറ്റൻസിന് ജയത്തോടെ തുടക്കം

അഹമ്മദാബാദ്: ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ധോണിയെ തകർത്ത് പാണ്ഡ്യ. ചാമ്പ്യൻമാർക്ക് ജയത്തോടെയാണ് ഇത്തവണ തുടക്കം. അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസ് വിജയം ആധികാരികമാക്കിയത്. ഒാപ്പണർ ശുഭ്മാൻഗില്ലിൻറെ അർധ സെഞ്ചുറിയിലാണ് ടൈറ്റൻസിൻറെ വിജയം. 

നേരത്തെ ചെന്നൈയ്ക്ക് വേണ്ടി റുതുരാജ് ഗെയ്‌ക്‌വാദ് 50 പന്തിൽ 92 റൺസും എംഎസ് ധോണി പുറത്താകാതെ 14 റൺസും നേടി. ടോസ് നേടിയ ഹാർദിക് പാണ്ഡ്യയും സംഘവും  ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിജയത്തോടെയുള്ള തുടക്കം ഗുജറാത്ത് ടൈറ്റൻസിന് ഏറെ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ ഏഴിന്-178 എന്ന നിലയിൽ പരുങ്ങി. ഋതുരാജിൻറെ പ്രകടനമാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ നേടി കൊടുത്തത്. എന്നാൽ സ്കോർ പിന്തുടർന്ന് ടൈറ്റൻസിന് മുന്നിൽ ചെന്നൈക്ക് അടി പതറി. അവസാന ഒാവറിൽ ക്രീസിലെത്തിയ റാഷിദ് ഖാനാണ് ടൈറ്റൻസിന് മികച്ച ഫിനിഷിംഗ് നൽകിയത്. 3 പന്തിൽ 10 റൺസുമായാണ് റാഷിദ് വിജയം എളുപ്പമാക്കിയത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News