IPL 2024 : 'പാണ്ഡ്യക്കെതിരെ കൂവരത്'; വാങ്കഡെയിൽ ആരാധകരോട് ആവശ്യപ്പെട്ട് രോഹിത് ശർമ

IPL 2024 Viral Videos : സീസണിൽ സ്വന്തം തട്ടകമായ വാങ്കഡെയിൽ വെച്ച് നടന്ന ആദ്യ മത്സരത്തിലും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെതിരെ ആരാധകർ കൂവി വിളിക്കുകയായിരുന്നു

Written by - Jenish Thomas | Last Updated : Apr 2, 2024, 11:30 AM IST
  • നായകസ്ഥാനത്ത് പാണ്ഡ്യയെ നിയമിച്ച ഫ്രാഞ്ചൈസിയടെ നടപടി വലിയ രോക്ഷമാണ് എംഐയുടെ ആരാധകർക്കിടിയിൽ സൃഷ്ടിച്ചിരിക്കുന്നത്.
  • രോഹിത്തിനെ വെട്ടി പാണ്ഡ്യ മുംബൈയുടെ നായകനായി എത്തിയത് മുംബൈയുടെ ആരാധകർക്ക് ഇതുവരെ അംഗീകരിക്കാനായിട്ടില്ല
IPL 2024 : 'പാണ്ഡ്യക്കെതിരെ കൂവരത്'; വാങ്കഡെയിൽ ആരാധകരോട് ആവശ്യപ്പെട്ട് രോഹിത് ശർമ

ഐപിഎൽ 2024 സീസൺ ആരംഭിക്കുന്നത് മുമ്പ് ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമാണ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി മാറ്റം. എംഐയുടെ മുൻ താരമായിരുന്നു ഹാർദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും തിരികെ മുംബൈയിലേക്കെത്തിച്ച ഫ്രാഞ്ചൈസി ക്യാപ്റ്റനാക്കിയ നടപടി ആരാധകരെ ഒന്നടങ്കമാണ് ഞെട്ടിച്ചു. മുംബൈക്ക് വേണ്ടി അഞ്ച് തവണ ഐപിഎൽ കിരീടം ഉയർത്തിയ രോഹിത് ശർമയെ വെട്ടി പകരം നായകസ്ഥാനത്ത് പാണ്ഡ്യയെ നിയമിച്ച ഫ്രാഞ്ചൈസിയടെ നടപടി വലിയ രോക്ഷമാണ് എംഐയുടെ ആരാധകർക്കിടിയിൽ സൃഷ്ടിച്ചിരിക്കുന്നത്.

രോഹിത്തിനെ വെട്ടി പാണ്ഡ്യ മുംബൈയുടെ നായകനായി എത്തിയത് മുംബൈയുടെ ആരാധകർക്ക് ഇതുവരെ അംഗീകരിക്കാനായിട്ടില്ല. സീസൺ ആരംഭിച്ച് മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോഴും എംഐ നായകനെതിരെയുള്ള ആരാധകരോക്ഷം തൂടരുകയാണ്. അതോടൊപ്പം തുടർ തോൽവിയും കൂടിയായപ്പോൾ ഹാർദിക്കിനോടുള്ള ആരാധകരുടെ വിരോധം ഇരട്ടിയായി. സ്വന്തം തട്ടമാകമായ വാങ്കഡെയിൽ മുംബൈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയപ്പോഴും ക്യാപ്റ്റനെതിരെ എഐ ആരാധകർ കൂവി വിളിക്കുകയായിരുന്നു.

ALSO READ : IPL 2024 : സഞ്ജുവിന്റെ വജ്രായുധങ്ങളുടെ മൂർച്ച അറിഞ്ഞ് പാണ്ഡ്യ; ദൈവത്തിന്റെ പോരാളികൾക്ക് തുടർച്ചയായ മൂന്നാം തോൽവി

എന്നാൽ ഇപ്പോൾ പാണ്ഡ്യക്കെതിരെ കൂവി വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് മുംബൈ ഇന്ത്യൻസിന്റെ മുൻ നായകൻ രോഹിത് ശർമ. രാജസ്ഥാൻ റോയൽസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്നു രോഹിത്ത് മുംബൈ ആരാധകരോട് ഹാർദിക്കിനെതിരെ കൂവുന്നത് അവസാനിപ്പിക്കാൻ ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.

അതേസമയം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാനോട് ആറ് വിക്കറ്റിന് തോറ്റു. സീസൺ ആരംഭിച്ച് ആദ്യ മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മുംബൈക്ക് ഇതുവരെ ഒരു തവണ പോലും ജയിക്കാനായിട്ടില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റിയാൻ പരാഗിന്റെ ബാറ്റിങ് മികവിൽ മുംബൈക്കെതിരെ ആറ് വിക്കറ്റ് ജയം സ്വന്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News