ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതായി റിപ്പോർട്ട്. താരത്തെ നിലനിർത്തിയതായി ഗുജറാത്ത് ടൈറ്റൻസ് അറിയിച്ചെങ്കിലും മുംബൈ ഇന്ത്യൻ തങ്ങളുടെ മുൻ ഓൾറൗണ്ടർ താരത്തെ സ്വന്തമാക്കിയതായിട്ടാണ് ക്രിക്ക്ബസ്സും എൻഡിടിവിയും റിപ്പോർട്ട് ചെയ്യുന്നത്. റിറ്റെഷൻ സമയം ഇന്ന് പൂർത്തിയായതിന് പിന്നാലെയാണ് ഗുജറാത്ത് നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ പാണ്ഡ്യയെ ഉൾപ്പെടുത്തി കൊണ്ട് ലിസ്റ്റ് പുറത്ത് വിട്ടത്. എന്നാൽ ഡിസംബർ 12 വരെ ടീമുകൾക്ക് തമ്മിൽ താരങ്ങളെ കൈമാറാൻ സാധിക്കുന്നതാണ്. മറ്റൊരു താരത്തെ വിട്ട് നൽകിയല്ല മുംബൈ പാണ്ഡ്യയെ സ്വന്തമാക്കാനൊരുങ്ങുന്നത്. പൂർണമായും പണമിടപാടിലൂടെയാണ് ഗുജറാത്തിൽ നിന്നും പാണ്ഡ്യയെ മുംബൈയിലെത്തിക്കുക.
2022 സീസണിന് മുന്നോടിയായിട്ടാണ് മുംബൈ ഇന്ത്യൻസ് പാണ്ഡ്യയെ ടീമിൽ നിന്നും ഒഴിവാക്കുന്നത്. അതിന് മുമ്പ് തുടർച്ചയായി ഏഴ് സീസണുകളിൽ പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു. ശേഷം നവാഗതരായ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായ പാണ്ഡ്യ തുടർച്ചയായ രണ്ട് സീസണുകളിൽ ജിടിയെ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ നിലവിലെ ഐപിഎൽ ചാമ്പ്യന്മാരും കൂടിയാണ് ഗുജറാത്ത്. ഹാർദിക് മുംബൈയിലേക്ക് തിരികെ പോകുമ്പോൾ യുവതാരം ശുഭ്മാൻ ഗില്ലിന് ഗുജറാത്ത് ക്യാപ്റ്റന്റെ ചുമതല ലഭിച്ചേക്കും.
ALSO READ : India vs Australia : ടി20 കാണാനും ആളില്ല; കാര്യവട്ടത്ത് കസേരകൾ ഒഴിഞ്ഞു കിടക്കുന്നു
അതേസമയം മുംബൈയാകാട്ടെ മോഹവിലയ്ക്ക് സ്വന്തമാക്കിയ ജോഫ്ര ആർച്ചറിനെ അടുത്ത സീസണിനുള്ള ടീമിൽ നിന്നും ഒഴിവാക്കി. വിൻഡീസ് താരം ക്രിസ് ജോർഡൺ ദക്ഷിണാഫ്രിക്കൻ യുവതാരങ്ങളായ ത്രിസ്റ്റൻ സ്റ്റബ്സ്, ഡ്യുയൻ ജാൻസൻ ഓസ്ട്രേലിയൻ പേസർ റിലെ മെരെഡിത്ത് എന്നിവരെയും മുംബൈ ഒഴിവാക്കിട്ടുണ്ട്. കൂടാതെ ഇന്ത്യൻ താരങ്ങളായ അർഷദ് ഖാൻ, രമൺദീപ് സിങ്, ഹൃത്തിക്ക് ഷൊക്കീൻ, രാഘവ് ഗോയൽ, മലയാളിയായ സന്ദിപ് വാര്യർ എന്നിവരെയും മുംബൈ ഒഴിവാക്കി. അതേസമയം ടീമിലെ മറ്റൊരു മലായളി താരമായ വിഷ്ണു വിനോദിനെ മുംബൈ നിലനിർത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ