IPL 2024 : ലേലത്തിൽ കോടികൾ മറിച്ചതിന്റെ ഫലം ഇന്നറിയാം; ഐപിഎല്ലിൽ കൊൽക്കത്തയും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും

IPL 2024 KKR vs SRH : ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കുള്ള താരങ്ങളെ സ്വന്തമാക്കിയ ടീമുകളാണ് സൺറൈസേഴ്സ് ഹൈദരാബദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും  

Written by - Jenish Thomas | Last Updated : Mar 23, 2024, 06:09 PM IST
  • 20.50 കോടിക്ക് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ എസ്ആർഎച്ച് സ്വന്തമാക്കിയപ്പോൾ ചരിത്രവിലയായ 24.75 കോടിക്ക് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ കെകെആർ നേടിയത്.
  • ഈ കോടി തിളക്കമാണ് ഇന്ന് വൈകിട്ട് 7.30ന് കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡനിൽ വെച്ചാണ് മത്സരം.
IPL 2024 : ലേലത്തിൽ കോടികൾ മറിച്ചതിന്റെ ഫലം ഇന്നറിയാം; ഐപിഎല്ലിൽ കൊൽക്കത്തയും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും

IPL 2024 KKR vs SRH Updates : ഐപിഎല്ലിൽ ഇന്ന് രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ഡിസംബറിൽ നടന്ന ഐപിൽ താരലേലത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് താരങ്ങളെ സ്വന്തമാക്കിയ ടീമുകളാണ് കൊൽക്കത്തയും ഹൈദരാബാദും. 20.50 കോടിക്ക് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ എസ്ആർഎച്ച് സ്വന്തമാക്കിയപ്പോൾ ചരിത്രവിലയായ 24.75 കോടിക്ക് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ കെകെആർ നേടിയത്. ഈ കോടി തിളക്കമാണ് ഇന്ന് വൈകിട്ട് 7.30ന് കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡനിൽ വെച്ചാണ് മത്സരം.

നേതൃത്വനിര ഉൾപ്പെടെ മാറ്റം വരുത്തിയാണ് ദക്ഷിണേന്ത്യൻ ടീം ഇത്തവണ എത്തിയിരിക്കുന്നത്. എയ്ഡെൻ മക്രത്തിന് പകരം 20.5 കോടിക്ക് സ്വന്തമാക്കി കമ്മിൻസിന് എസ്ആർഎച്ച് മാനേജ്മെന്റ് ക്യാപ്റ്റനായി നിയമിച്ചു. കൂടാതെ ട്രാവിസ് ഹെഡ്, ലങ്കൻ സ്പിന്നർ വനിന്ദു ഹസരംഗ എന്നിവരെയും കൂടി നേടി ഹൈദരാബാദ് തങ്ങളുടെ നിര ശക്തമാക്കിട്ടുണ്ട്. കഴിഞ്ഞ സീസൺ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു സൺറൈസേഴ്സ്.

ALSO READ : IPL 2024 : അവസാന ഓവറിൽ അഭിഷേക് പോറലിന്റെ തകർപ്പനടി; തകർച്ചയിൽ നിന്നും കരകയറി ഡൽഹി ക്യാപിറ്റൽസ്

കൊൽക്കത്തയാകാട്ടെ തങ്ങളുടെ നായകൻ ശ്രെയസ് അയ്യർ തിരികെയെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണിൽ അയ്യർക്ക് പരിക്കേറ്റപ്പോൾ നിതീഷ് റാണയായിരുന്നു കെകെആറിനെ നയിച്ചത്. ചരിത്രവില വിളിച്ച് ഓസീസ് പേസറെ സ്വന്തമാക്കിയതിന് പിന്നാലെ വെസ്റ്റൻ ഇൻഡീസ് താരം ഷെർഫെയ്ൻ റൂതെർഫോഡ്, മുജ്ബ് ഉർ-റഹ്മാൻ എന്നിവരെയാണ് താരലേലത്തിൽ കൊൽക്കത്ത ഇത്തവണ നേടിയത്. അതേസയമം കഴിഞ്ഞ സീസണിൽ രണ്ട് തവണ ഐപിഎൽ കിരീടം ഉയർത്തിയ കെകെആറിന് ഏഴാം സ്ഥാനത്ത് ഫിനീഷ് ചെയ്യാനെ സാധിച്ചിരുന്നുള്ളൂ,.

കൊൽക്കത്തയുടെ സാധ്യത പ്ലേയിങ് ഇലവൻ

റഹ്മാനുള്ള ഗുർബാസ്, വെങ്കടേഷ് അയ്യർ, ശ്രെയസ് അയ്യർ, നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രെ റസ്സൽ, സുനിൽ നരേൻ, മിച്ചൽ സ്റ്റാർക്ക്, ചേതൻ സക്കരിയ, വരുൺ ചക്രവർത്തി, സുയാഷ് ശർമ

ഹൈദരാബാദിന്റെ സാധ്യത പ്ലേയിങ് ഇലവൻ

മയാങ്ക് അഗർവാൾ, ട്രാവിസ് ഹെഡ്, എയ്ഡെൻ മർക്രം, അഭിഷേക് ശർമ, ഹെയിൻറിച്ച് ക്ലാസെൻ, അബ്ദുൽ സമദ്, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, പാറ്റ് കമ്മിൻസ്, ഉമ്രാൻ മാലിക്, മയാങ്ക മർക്കണ്ടെ

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News