IPL 2024 Updates : ഏപ്രിൽ അഞ്ചാം തീയതി നടക്കാനിരിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടി. ടീമിലെ പ്രധാന പേസറും ബംഗ്ലാദേശ് താരവുമായ മുസ്തഫിസൂർ റഹ്മാനാണ് സ്വദേശത്തേക്ക് പോയത്. ഈ വർഷം യുഎസിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കുന്നതിനായി വിസ നടപടികൾക്ക് വേണ്ടിയാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് സിഎസ്കെ താരത്തെ സ്വദേശത്തേക്ക് തിരികെ വിളിച്ചതെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
ചില്ലപ്പോൾ ഏപ്രിൽ എട്ടാം തീയതി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ചെന്നൈയുടെ മത്സരത്തിലും റഹ്മാൻ മാറി നിന്നേക്കും. നിലവിലെ സീസണിലെ ചെന്നൈ പേസ് നിരയിലെ കുന്തമുനയാണ് മുസ്തഫിസൂർ റഹ്മാൻ. നിലവിലെ സീസണിൽ ഇതുവരെയായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് സിഎസ്കെയുടെ ഇടം കൈയ്യൻ പേസർ. 28കാരനായ താരത്തിന്റെ നാല് വിക്കറ്റ് നേട്ടമാണ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ബാറ്റിങ് നിരയെ തകർത്തത്.
ALSO READ : IPL 2024 : 'പാണ്ഡ്യക്കെതിരെ കൂവരത്'; വാങ്കഡെയിൽ ആരാധകരോട് ആവശ്യപ്പെട്ട് രോഹിത് ശർമ
അതേസമയം ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ ചെന്നൈ ഡൽഹി ക്യാപിറ്റൽസിനോട് 20 റൺസിന് തോറ്റിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഡിസി ചെന്നൈക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. എന്നാൽ സിഎസ്കെയ്ക്ക് നിശ്ചിത ഓവറിൽ 171 റൺസെടുക്കാനെ സാധിച്ചുള്ളൂ. എന്നാൽ മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ എം എസ് ധോണി 16 പന്തിൽ 37 റൺസെടുത്തിരുന്നു.
ഇന്ന് ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. സീസണിൽ കഴിഞ്ഞ രണ്ട് മത്സരത്തിലും കെകെആർ ജയം സ്വന്തമാക്കിയിരുന്നു. ഡൽഹിയുടെ സീസണിൽ ആദ്യ ജയമാണ് ചെന്നൈക്കെതിരെ നേടിയെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.