മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 സീസൺ ആരംഭിക്കാനിരിക്കെ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തങ്ങളുടെ ആരാധകരിൽ ആവേശം സൃഷ്ടിക്കാൻ വിവിധ പരിപാടികളുമായി സജീവമാണ് ടീം മാനേജുമെന്റുകൾ. അങ്ങനെ ചെന്നൈ സൂപ്പർ കിങ്സും തങ്ങളുടെ ആരാധകർക്കായി ഒരു പരിപാടി സംഘടിപ്പിച്ചു. അവരുടെ തല എം.എസ് ധോണിയുമായി സംവദിക്കാൻ ആരാധകർക്ക് ഒരു അവസരം.
ചെന്നൈ സൂപ്പർ കിങിസിന്റെ വിശേഷങ്ങൾ എല്ലാം തല ആരാധകർക്ക് ധോണിയോട് ചോദിക്കാം. അങ്ങനെ ആരാധകരുമായി സംവദിക്കുന്നതിനിടെ ധോണിയിലേക്ക് ആ ചോദ്യമെത്തുന്നത്.
ALSO READ : IPL 2022: മുംബൈ ഇന്ത്യൻസിന് ഇക്കുറി ഇവരാകും വെല്ലുവിളി, ശക്തരായ ഓപ്പണർമാരെ ഇറക്കി മൂന്ന് ടീമുകൾ
ഫാൻസിനായി സംഘടിപ്പിച്ച പരിപാടിയിൽ വ്യക്തിപരമായ ചോദ്യം ചോദിച്ചോട്ടെയെന്ന് ആരാധകൻ ചോദിച്ചത്. "ചോദിച്ചോളൂ. മറുപടി പറയണോ എന്നത് ഞാൻ തീരുമാനിക്കാം" എന്നായിരുന്നു താരത്തിന്റെ ചിരിയോടുകൂടിയുള്ള മറുപടി.
പിന്നാലെ ചോദ്യമെത്തി, "ധോണി എല്ലാത്തിലും നമ്പർ 1 ആണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വീട്ടിൽ ആരാണ് നമ്പർ വൺ?" ഉടൻ തന്നെ തല മറുപടി നൽകി- "താങ്കളുടെ പിന്നിലേക്ക് നോക്കിയാൽ എല്ലാവരും ചിരിക്കുന്നുണ്ട്. വീട്ടിൽ ഭാര്യയാണ് നമ്പർ വൺ എന്ന് എല്ലാവർക്കും അറിയാം".
ALSO READ : IPL 2022: വലിയ വിലകൊടുക്കേണ്ടി വരും; കർശന നിയന്ത്രണങ്ങളുമായി ബിസിസിഐ
മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനുമായ ധോണി തന്നെയാണ് ലോകമെമ്പാടുമുള്ള 'തല' ആരാധകർക്ക് എന്നും നമ്പർ 1. കൂടാതെ, ചെന്നൈയിലെ ആരാധകർ ധോണിക്ക് ഏറ്റവും പ്രീയപ്പെട്ടവരാണ്. അവർക്ക് മുന്നിൽ വിരമിക്കണമെന്നതാണ് തന്റെ ആഗ്രഹം തല നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ 2022 സീസണിലെ എല്ലാ മത്സരങ്ങളും മുംബൈയിലായതിനാൽ ചെന്നൈയിലെ സ്റ്റേഡിയത്തിൽ ഇത്തവണ മഞ്ഞക്കടൽ അലയടിക്കില്ല.
ALSO READ : നായകനായി ഫാഫ്; കൊഹ്ലിക്ക് പറ്റാത്തത് ഡുപ്ലസിക്ക് സാധിക്കുമോ?
ധോണി-സാക്ഷി വിവാഹം നടന്നിട്ട് ഒരു ദശാബ്ദത്തിലേറെയായി, 2010ലാണ് ഇരുവരും വിവാഹിതരായത്. മകൾ സിവയുടെ കുഞ്ഞുപാട്ടുകളും കുസൃതികൾ നിറഞ്ഞ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് പതിവാണ്.
ചെന്നൈ ടീമിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ സിഎസ്കെ ഫാൻസ് ഒഫിഷ്യൽ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ആരാധകരുമായുള്ള ധോണി സംവദിക്കുന്ന വീഡിയോ പങ്കുവെച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.