Dubai: IPL 2020യില്‍ രാജകീയ ജയം നേടി മുംബൈ ഇന്ത്യന്‍സ്... സ്വന്തമാക്കിയത് അഞ്ചാം IPL കിരീടം!!
ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടം സ്വന്തമാക്കി. അര്‍ധസെഞ്ചുറി നേടിയ നായകന് രോഹിത്ത് ശര്‍മയുടെ ബാറ്റിങ് മികവിലാണ് മുംബൈ ഡല്‍ഹിയ്ക്കെതിരെ അനായാസ വിജയം സ്വന്തമാക്കിയത്. ......
ഇതോടെ ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന പുതിയ റെക്കോഡ് മുംബൈ എഴുതിച്ചേര്‍ത്തു. കഴിഞ്ഞ സീസണിലും മുംബൈ തന്നെയായിരുന്നു ജേതാക്കള്‍.ചെന്നൈയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമാണ് മുംബൈ.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. .
ഡല്‍ഹി ആദ്യമായാണ് ഫൈനലില്‍ എത്തിയത്. എന്നാല്‍, ഇത്തവണയും കിരീടം നേടുക എന്നത് സ്വപ്നമായി അവശേഷിച്ചു...
Also read: ഡല്‍ഹിയെ 156 റണ്‍സില്‍ ഒതുക്കി ബോള്‍ട്ട്; മുംബൈയ്ക്ക് മികച്ച തുടക്കം
ഫൈനല്‍ അവസാനിച്ചതോടെ ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് പഞ്ചാബ് നായകന് കെ.എല്‍.രാഹുല്‍ സ്വന്തമാക്കി. 14 മത്സരങ്ങളില്‍ നിന്നും 670 റണ്‍സാണ് താരം നേടിയത്. കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് ഡല്‍ഹിയുടെ കഗിസോ റബാഡ സ്വന്തമാക്കി. 17 മത്സരങ്ങളില്‍ നിന്നും 30 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.