Test Matches : 'വിശപ്പുള്ളവർക്ക്' മാത്രം അവസരം; ടെസ്റ്റ് കളിക്കാതെ മുങ്ങി നടക്കുന്നവർക്ക് താക്കീതുമായി രോഹിത് ശർമ

Rohit Sharma On Indian Test Team : ആഭ്യന്തര ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകാൻ ബിസിസിഐ ശ്രമിക്കുമ്പോഴാണ് യുവതാരങ്ങൾക്ക് ടെസ്റ്റ് കളിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമായ ചിത്രം രോഹിത് ശർമ നൽകുന്നത്

Written by - Jenish Thomas | Last Updated : Feb 26, 2024, 07:21 PM IST
  • റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ വിജയത്തിന് ശേഷം രോഹിത് ശർമ അറിയിച്ചത്.
  • ടെസ്റ്റ് കളിക്കാൻ താൽപര്യമില്ലാത്ത ഒരു താരം പോലും ഇന്ത്യൻ ടീമിൽ ഇല്ലെന്ന് രോഹിത് ശർമ
Test Matches : 'വിശപ്പുള്ളവർക്ക്' മാത്രം അവസരം; ടെസ്റ്റ് കളിക്കാതെ മുങ്ങി നടക്കുന്നവർക്ക് താക്കീതുമായി രോഹിത് ശർമ

ഇന്ത്യൻ ക്രിക്കറ്റ് വിവാദമായിരിക്കുന്ന സംഭവമാണ് ഇഷാൻ കിഷൻ, ശ്രെയസ് അയ്യർ പോലെയുള്ള താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിട്ടുമാറി നിൽക്കുന്നത്. അവർക്കെല്ലാവർക്കും ഇനി ടെസ്റ്റ് ക്രിക്കറ്റിലെ അവരുടെ ഭാവി എന്തായിരിക്കുമെന്ന് വ്യക്തമായ ഒരു സന്ദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. ടെസ്റ്റ് കളിക്കാൻ താൽപര്യമുള്ളവർക്ക് മാത്രമെ റെഡ് ബോൾ ക്രിക്കറ്റിലേക്ക് അവസരം നൽകൂയെന്നാണ് റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ വിജയത്തിന് ശേഷം രോഹിത് ശർമ അറിയിച്ചത്.

"വിശപ്പുള്ളവർക്ക് മാത്രമെ ഞങ്ങൾ അവസരം നൽകൂ. വിശപ്പില്ലാത്തവർ കളിക്കുന്നതിൽ അർഥമില്ല" യുവതാരങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിനുള്ള മനോഭാവത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മറുപടി നൽകി. ആഭ്യന്തര ക്രിക്കറ്റും ടെസ്റ്റും കളിക്കാതെ മുങ്ങി നടക്കുന്ന താരങ്ങൾക്ക് ടീം മാനേജ്മെന്റ് അവസരം ഒരുക്കില്ലയെന്ന വ്യക്തമായ സന്ദേശം രോഹിത് നൽകിയിരിക്കുന്നത്.

ALSO READ : BCCI Central Contract : രഞ്ജി കളിക്കാൻ മടി; ഇഷാൻ കിഷന് മാത്രമല്ല അയ്യർക്കും ബിസിസിഐ പണി വെച്ചിട്ടുണ്ട്

ടെസ്റ്റ് കളിക്കാൻ താൽപര്യമില്ലാത്ത ഒരു താരം പോലും ടീമിൽ ഇല്ല. ഇവിടെയുള്ള എല്ലാ താരങ്ങളും ടെസ്റ്റ് കളിക്കാൻ അതീവ താൽപര്യമുള്ളവരാണ്. പക്ഷെ അറിഞ്ഞിരിക്കേണ്ട കാര്യം ഇതാണ് ടെസ്റ്റ് ക്രിക്കറ്റ് എന്നത് വളരെ കുറച്ച് മാത്രം അവസരം ലഭിക്കുന്ന ഒരു മേഖലയാണ്. അത് പ്രയോജനപ്പെടുത്തുന്നില്ലെങ്കിൽ പിന്നെ മാറി നിൽക്കുകയാണ് ഉത്തമം. നിലവിൽ ടീമിന്റെ ഭാഗമായിരിക്കുന്ന യുവതാരങ്ങൾക്ക് എപ്പോഴും ഉപദേശങ്ങൾ നൽകേണ്ട ആവശ്യമില്ല. അവർക്ക് പിന്തുണ നൽകുന്ന ഒരു സാഹചര്യം മാത്രം സൃഷ്ടിച്ചാൽ മതിയെന്ന് രോഹിത് ശർമ കൂട്ടിച്ചേർത്തു.

നിസാര കാരണങ്ങൾ പറഞ്ഞ് ഫസ്റ്റ് ക്ലാസ് ടൂർണമെന്റിൽ നിന്നും വിട്ടുമാറി നിൽക്കുന്ന താരങ്ങൾക്കെതിരെ കടുത്ത തീരുമാനമെടുക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ. ഇത്തരത്തിലുള്ള താരങ്ങളെ ബിസിസിഐയുടെ കേന്ദ്ര കരാറിൽ നിന്നും ഒഴുവാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023-24 സീസണിലേക്കുള്ള ബിസിസിഐയുടെ കേന്ദ്ര കരാർ പട്ടികയിൽ നിന്നും ഇരു താരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുള്ള പ്രധാന കാരണം ഈ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും വിട്ടുമാറി നിൽക്കുന്നതാണ് ബിസിസിഐയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ടീമിന്റെ സെലക്ടർമാർ കേന്ദ്ര കരാറിൽ ഉൾപ്പെടുത്തേണ്ട താരങ്ങളുടെ പട്ടിക ബിസിസിഐക്ക് സമർപ്പിച്ചിട്ടുണ്ട്. ബിസിസിഐ ഉടൻ അത് പുറത്ത് വിടുന്നതാണ്.

താരങ്ങൾ ഐപിഎല്ലിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് രഞ്ജി പോലെയുള്ള ടൂർണമെന്റിൽ നിന്നും ഇവർ മാറി നിൽക്കുന്നത്. അമേരിക്കയിലും യുഎസിലും വെച്ച് ഈ വർഷം നടക്കാൻ പോകുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ താരങ്ങൾക്ക് ഐപിഎല്ലിന്റെ പ്രകടനമാണ് തുണയ്ക്കുക. രഞ്ജി കളിച്ച് പരിക്കേറ്റാൽ ആ സാധ്യതയും ഇല്ലാതാകും. കഴിഞ്ഞ് രണ്ട് സീസണും ശ്രെയസ് അയ്യർക്ക് പരിക്ക് മൂലം ഐപിഎൽ നഷ്ടമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News