ഗുവാഹത്തി : ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണർ ഇഷാൻ കിഷനെ ഒഴിവാക്കിയ രോഹിത് ശർമയുടെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ താരം വെങ്കടേശ് പ്രസാദ്. താരങ്ങൾക്ക് അവസരങ്ങൾ നൽകാതെ തഴയുന്നതും അനാവശ്യമായ മാറ്റങ്ങൾ വരുത്തുന്നതും ടീമിനെ ബാധിക്കുമെന്ന് വെങ്കടേശ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു. ഗുവാഹത്തി ഏകദനിത്തിൽ തനിക്കൊപ്പം ശുബ്മാൻ ഗില്ലാകും ഓപ്പിണിങ്ങിന് ഇറങ്ങുകയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മുൻ ഇന്ത്യൻ പേസർ രംഗത്തെത്തിയത്.
ഇന്ത്യയുടെ ഏറ്റവും അവസാനമായി നടന്ന ഏകദിന പരമ്പരയിൽ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ താരമാണ് ഇഷാൻ കിഷൻ. ആ താരത്തെ കുറഞ്ഞപക്ഷം വൺ ഡൗണായിട്ടെങ്കിലും പരിഗണിക്കാമായിരുന്നുയെന്ന് മുൻ ഇന്ത്യൻ പേസർ ട്വിറ്ററിൽ കുറിച്ചു. അവസരങ്ങൾ നൽകാതെ താരങ്ങളെ തഴഞ്ഞാൽ അത് ടീമിനെ തന്നെയാണ് ബാധിക്കുകയെന്ന് വെങ്കടേശ് പ്രസാദ് തന്റെ ട്വീറ്റുകളിൽ കൂട്ടിച്ചേർത്തു.
ALSO READ : Suryakumar Yadav: ശരവേഗത്തിൽ 1500 ടി-20 റൺസ്; പുതിയ റെക്കോഡിട്ട് സൂര്യകുമാർ യാദവ്
Think fair would have been to give chance to a man who scored a double hundred in India’s last ODI, and in a series where India lost two games and the series.
Have all the time in the world for Gill, but no way you drop a player for scoring a double ton. https://t.co/LbzKKH8ynw— Venkatesh Prasad (@venkateshprasad) January 9, 2023
ലങ്കയ്ക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലെ ഗില്ലിന്റെ പ്രകടനത്തെ മുൻ നിർത്തിയാണ് താൻ ഇഷാന് പകരം വലംകൈ ബാറ്ററെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഇഷാന്റെ അവസരത്തെ താൻ ഒരിക്കലും തടയിടില്ലയെന്നും താൻ മുൻഗണന നൽകുന്നത് നിലവിലെ താരങ്ങളുടെ പ്രകടനത്തിനാണെന്നും രോഹിത് ശർമ മത്സരത്തിന്റെ മുന്നോടിയായിട്ടുള്ള വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
There is a reason we have underperformed in Limited overs cricket. Constant chopping changing and a guy who does brilliantly and is an X factor is dropped and mediocrity retained.
— Venkatesh Prasad (@venkateshprasad) January 9, 2023
എന്നാൽ രോഹിത്തിന്റെ ഈ നിലപാടിനെ വെങ്കടേശ് കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിൽ സെഞ്ചുറി നേട്ടത്തിലൂടെ മികച്ച ഫോമിലായിരുന്നു റിഷഭ് പന്ത്. എന്നാൽ അടുത്ത മത്സരങ്ങളിൽ ടി20യിൽ താരത്തിന് ഫോം തുടരാൻ സാധിക്കാത്തതിനാൽ ഏകദിന പരമ്പരയിൽ നിന്നും ഒഴിവാക്കി. ഇത് ശരിയായ നടപടി അല്ലെന്ന് മുൻ ഇന്ത്യൻ പേസർ ട്വീറ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. അതേസമയം ലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ മികച്ച സെഞ്ചറി നേടി മികച്ച ഫോമിലായിരുന്ന സൂര്യകുമാർ യാദവിനെയും രോഹിത് തന്റെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിട്ടില്ല.
In Eng, Pant scored a hundred in the final ODI and helped India win the series. However based on T20 form was dropped from ODI team. KL Rahul on the other hand barring a couple of innings has failed consistently but retains his place.Performance is not the foremost parameter. Sad
— Venkatesh Prasad (@venkateshprasad) January 9, 2023
ഗില്ലനും രോഹിത്തിനും പുറമെ ഉപനായകൻ കെ.എൽ രാഹുൽ, വിരാട് കോലി, ശ്രെയസ് ഐയ്യർ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമ്രാൻ മാലിക്, യുസ്വേന്ദ്ര ചഹൽ എന്നിവരാണ് ലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടിയിരിക്കുന്നവർ. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ലങ്കയ്ക്കെതിരെയുള്ളത്. ഇന്നത്തെ മത്സരത്തിന് ശേഷം 12-ാം തീയതി ഈഡൻ ഗാർഡനിൽ വെച്ചാണ് രണ്ടാമത്തെ മത്സരം. 15-ാം തീയതി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പരയിലെ അവസാനം മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...