Heath Streak: ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല, പ്രചരിച്ചത് വ്യാജ വാര്‍ത്ത; സ്ഥിരീകരിച്ച് ഹെന്റി ഒലോങ്ക

Heath Streak is alive: മുന്‍ സിംബാബ്‌വേ താരം ഹെന്റി ഒലോങ്കയാണ് വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 12:44 PM IST
  • സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഒലോങ്ക ഇക്കാര്യം അറിയിച്ചത്.
  • ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് സ്ഥിരീകരണം ലഭിച്ചതായി ഒലോങ്ക പറഞ്ഞു.
  • സ്ട്രീക്കില്‍ നിന്ന് തന്നെയാണ് ഒലോങ്കയ്ക്ക് സ്ഥിരീകരണം ലഭിച്ചത്.
Heath Streak: ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല, പ്രചരിച്ചത് വ്യാജ വാര്‍ത്ത; സ്ഥിരീകരിച്ച് ഹെന്റി ഒലോങ്ക

ഹരാരെ: മുന്‍ സിംബാബ്‌വേ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാര്‍ത്ത വ്യാജം. സ്ട്രീക്ക് അന്തരിച്ചെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് മുന്‍ സിംബാബ്‌വേ താരം ഹെന്റി ഒലോങ്ക സ്ഥിരീകരിച്ചു. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഒലോങ്ക ഇക്കാര്യം അറിയിച്ചത്. 

ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് സ്ഥിരീകരണം ലഭിച്ചതായി ഒലോങ്ക പറഞ്ഞു. സ്ട്രീക്കില്‍ നിന്ന് തന്നെയാണ് തനിയ്ക്ക് സ്ഥിരീകരണം ലഭിച്ചത്. അദ്ദേഹത്തെ തേര്‍ഡ് അമ്പയര്‍ തിരിച്ചു വിളിച്ചെന്നും ഒലോങ്ക വ്യക്തമാക്കി. ഈ റണ്ണൗട്ട് തീരുമാനം തിരുത്തണമെന്നായിരുന്നു സ്ട്രീക്ക് ഒലോങ്കയോട് പറഞ്ഞത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഒലോങ്ക എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

ALSO READ: നർത്തകിയാവാൻ കൊതിച്ച പെൺകുട്ടി ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രമായി മാറിയ കഥ; ആളെ അറിയുമോ?

ക്യാന്‍സര്‍ ബാധിതനായി കഴിഞ്ഞ കുറേ കാലമായി ഹീത്ത് സ്ട്രീക്ക് ചികിത്സയിലായിരുന്നു. ഫോക്‌സ് ന്യൂസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ട്രീക്ക് മരിച്ചെന്ന് വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം സ്ട്രീക്കിന് അനുശോചനവുമായി രംഗത്തെത്തുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News