FIFA World Cup 2022 : അമേരിക്കയെ തകർത്ത് ഡച്ച് സംഘം; നെതർലാൻഡ്സ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ

FIFA World Cup Netherlands vs USA ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് നെതർലാൻഡ്സ് അമേരിക്കയെ തോൽപ്പിച്ചത്

Written by - Jenish Thomas | Last Updated : Dec 3, 2022, 11:08 PM IST
  • ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡച്ച്പ്പട അമേരിക്കയെ തകർത്തത്.
  • അമേരിക്ക നിരവധി അവസരങ്ങൾ ഒരുക്കിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ ഉത്തരമേരിക്കൻ രാജ്യത്തിന് സാധിച്ചില്ല.
  • പതിവ് ശൈലിയായ പ്രതിരോധത്തിൽ ഊന്നിയായിരുന്നു ഡച്ച് ടീമിന്റെ പ്രകടനം.
FIFA World Cup 2022 : അമേരിക്കയെ തകർത്ത് ഡച്ച് സംഘം; നെതർലാൻഡ്സ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ

ദോഹ : കോൺകാഫ് ശക്തികളായ യുഎസ്എ തോൽപ്പിച്ചത് നെതർലാൻഡ്സ് ഫിഫ ലോകകപ്പ് 2022 ന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡച്ച്പ്പട അമേരിക്കയെ തകർത്തത്. അമേരിക്ക നിരവധി അവസരങ്ങൾ ഒരുക്കിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ ഉത്തരമേരിക്കൻ രാജ്യത്തിന് സാധിച്ചില്ല. പതിവ് ശൈലിയായ പ്രതിരോധത്തിൽ ഊന്നിയായിരുന്നു ഡച്ച് ടീമിന്റെ പ്രകടനം.

ആദ്യപകുതിയിലാണ് നെതർലാൻഡ്സിന്റെ ആദ്യ രണ്ട് ഗോളുകൾ വീണത്. പത്താം മിനിറ്റിൽ മെഫിസ് ഡിപെ, 46-ാം മിനിറ്റിൽ ഡാലെയ് ബ്ലിൻഡ്, 81-ാം മിനിറ്റിൽ ഡെൻസെൽ ഡുംഫ്രിസ് എന്നിവരാണ് ഡച്ച് ടീമിന്റെ ഗോൾസ്കോറർ. 76-ാം മിനിറ്റിൽ ഹാജി റൈറ്റ് നേടിയ ഗോളിലൂടെ യുഎസ്എ തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും അഞ്ച് മിനിറ്റ് ശേഷമള്ള ഡുംഫ്രിസിന്റെ ഗോൾ അമേരിക്കയ്ക്ക് ഖത്തറിന് പുറത്തേക്ക് വാതിൽ തുറന്നിട്ടു.

ALSO READ : FIFA World Cup 2022 : ഇനി സമനില ഇല്ല, ജയവും തോൽവിയും മാത്രം; ഖത്തർ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ഗ്രൂപ്പ് എ ചാമ്പ്യന്മാരായിട്ടാണ് നെതർലാൻഡ്സ് ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലേക്കെത്തുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഇത് ഏഴാം തവണയാണ് നെതർലാൻഡ്സ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. 2018ലെ റഷ്യൻ ലോകകപ്പിൽ ഡച്ച് ടീമിന് യോഗ്യത നേടാൻ പോലും സാധിച്ചിരുന്നില്ല. 

ഇന്ന് അർധരാത്രി നടക്കുന്ന അർജന്റീന ഓസ്ട്രേലിയ മത്സരത്തിന്റെ വിജയികളാകും ക്വാർട്ടറിൽ നെതർലാഴൻഡ്സിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30ന്  അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന ഓസ്ട്രേലിയ പ്രീക്വാർട്ടർ മത്സരം നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News