Cristiano Ronaldo: സൗദി നിയമം ലംഘിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാമുകി ജോര്‍ജിന റോഡ്രിഗസ്

Cristiano Ronaldo:  മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചതിന് ശേഷം ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ മിഡിൽ ഈസ്റ്റേൺ രാഷ്ട്രത്തില്‍ തന്‍റെ പുതിയ കളിക്കളം കണ്ടെത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 12, 2023, 06:53 PM IST
  • തന്‍റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി സ്വയം പ്രശ്‌നത്തിൽ അകപ്പെട്ടിരിക്കുകയാണ് 29 കാരിയായ ജോർജിന
Cristiano Ronaldo: സൗദി നിയമം ലംഘിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാമുകി ജോര്‍ജിന റോഡ്രിഗസ്

Cristiano Ronaldo: സൗദിയില്‍ എത്തിയതേ വിവാദത്തില്‍പ്പെട്ടിരിയ്ക്കുകയാണ് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകി ജോര്‍ജിന റോഡ്രിഗസ്. 

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചതിന് ശേഷം ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ മിഡിൽ ഈസ്റ്റേൺ രാഷ്ട്രത്തില്‍ തന്‍റെ പുതിയ കളിക്കളം കണ്ടെത്തുകയായിരുന്നു. സൗദി പ്രൊഫഷണൽ ലീഗ് ക്ലബ്ബായ അൽ നാസറിൽ ചേര്‍ന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. 

Also Read:  Love life: പ്രണയം ഈ രാശിക്കാര്‍ക്ക് കിട്ടാക്കനി, ജീവനുതുല്യം പങ്കാളിയെ സ്നേഹിച്ചാലും ഈ രാശിക്കാര്‍ ദുഖിതര്‍ 

അഞ്ച് ബാലൺ ഡി ഓർ നേടിയ പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ കാമുകി ജോർജിന റോഡ്രിഗസിനും അവരുടെ അഞ്ച് കുട്ടികൾക്കുമൊപ്പമാണ്  യൂറോപ്പിൽ നിന്ന് മിഡിൽ ഈസ്റ്റേൺ രാഷ്ട്രത്തിലേക്ക് കൂടുമാറിയത്‌. അവിവാഹിതരായ ദമ്പതികൾ ഒന്നിച്ച് താമസിക്കുന്നതിന്  സഹവാസത്തിൽ ഏർപ്പെടുന്നത് വിലക്കുന്ന രാജ്യത്തിന്‍റെ നിയന്ത്രണങ്ങൾക്കിടയിലും ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാൻ പ്രത്യേക അനുമതി ലഭിച്ചു.

Also Read : The KeralaStory Ban: 'ദ് കേരള സ്റ്റോറി' നിരോധിച്ചതില്‍ പശ്ചിമ ബംഗാളിനും തമിഴ് നാടിനും സുപ്രീം കോടതി നോട്ടീസ് 

എന്നാല്‍, തന്‍റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ജോർജിന സ്വയം പ്രശ്‌നത്തിൽ അകപ്പെട്ടിരിക്കുകയാണ്. 29 കാരിയായ ജോർജിന തന്‍റെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഒരു നീന്തല്‍ കുളത്തിന് സമീപത്തുനിന്നുള്ള ഈ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായി മാറി. അർജന്‍റീനക്കാരിയായ മോഡൽ  ജോർജിന  "ഓരോ ആകാശത്തിനും അതിന്‍റേതായ നിറമുണ്ട്", എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. ഇത് അവരുടെ ബികിനിയുടെ നിറവുമായി യോജിക്കുന്നുമുണ്ട്. 

എന്നാല്‍, ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് സൗദിയില്‍ നിയമ ലംഘനമായാണ്  കണക്കാക്കുന്നത്. അതായത്, "ഓവർ-എക്സ്പോസ്ഡ് അല്ലെങ്കിൽ അർദ്ധ നഗ്ന" (over-exposed or semi-nude) ചിത്രങ്ങൾ നിരോധിക്കുന്ന സൗദി നിയമം ജോർജിന ലംഘിച്ചിരിയ്ക്കുകയാണ്.  

 

ജോർജിനയുടെ 49.3 ദശലക്ഷം ഫോളോവേഴ്‌സിൽ നിന്ന് 5 ദശലക്ഷത്തിലധികം ലൈക്കുകളും അഭിനന്ദനങ്ങളും ഈ പോസ്റ്റിന് ലഭിച്ചു. എന്നാല്‍, ജോർജിനയുടെ പോസ്റ്റ് സൗദി സമൂഹത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങൾക്കിടയിൽ വലിയ  രോഷത്തിന് കാരണമായിരിയ്ക്കുകയാണ്.  ഇറുകിയതും, ഡീപ്പ് നെക്ക് ലൈന്‍ ഉള്ളതും സുതാര്യമായതുമായ വസ്ത്രങ്ങള്‍ ഈ രാജ്യം നിരോധിക്കുന്നു.

2017 മുതലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കമുകില്‍ ജോര്‍ജിന റോഡ്രിഗസും ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒന്നിച്ചു ജീവിക്കുന്നത്. ഇരുവര്‍ക്കും രണ്ട് മക്കള്‍ ഉണ്ട്. ഇവരുടെ മുന്‍ ബന്ധങ്ങളില്‍ നിന്ന് മൂന്ന് കുട്ടികള്‍കൂടി ഉണ്ട്. ഈ അഞ്ച് മക്കള്‍ക്കൊപ്പം ഇരുവരും സൗദി അറേബ്യയിലെ റിയാദില്‍ ആണ് ഇപ്പോള്‍. 

അതേസമയം, ജോർജിനയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് അവർ രാജ്യത്ത് തുടരുന്നതിന് എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News