ചെന്നൈ : ആരെയും അങ്ങനെ എഴുതി തള്ളേണ്ടയെന്ന് പറയുന്ന ലോകകപ്പാണ് ഇത്തവണ. നിലവിലെ ചാമ്പ്യന്മാരും ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമും അട്ടിമറിക്കപ്പെട്ടത് സാക്ഷിയായിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. അതിന് തൊട്ടുപിന്നാലെ അടുത്ത അട്ടിമുറി പ്രതീക്ഷയുമായി അഫ്ഗാനിസ്ഥാൻ എത്തുന്നത്. ശക്തരായ ന്യൂസിലാൻഡാൻ അഫ്ഗാന്റെ എതിരാളി. ചെന്നൈയിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ ടോസ് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
മികച്ച ഫോമിലുള്ള കീവിസിനെ വെറുതെ അങ്ങനെ അട്ടിമറിക്കാമെന്ന് അഫ്ഗാൻ പ്രതീക്ഷ വെക്കേണ്ട. അഫ്ഗാൻ അട്ടിമറിച്ച ഇംഗ്ലണ്ടിനെ തകർത്താണ് ന്യൂസിലാൻഡ് ലോകകപ്പിന് തുടക്കമിട്ടത്. ടൂർണമെന്റിൽ നിലവിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയും അതിനോടൊപ്പമുള്ള ബോളിങ് നിരയുമാണ് കിവീസിന്റെ മുതൽകൂട്ട്. ഒപ്പം ചെപ്പോക്കിൽ കളിച്ചിട്ടുള്ള മികവും കിവീസിനെ ഇന്ന് പിന്തുണയ്ക്കും.
ALSO READ : Cricket World Cup 2023 : എന്താണ് നെറ്റ് റൺ റേറ്റ്? അത് എങ്ങനെയാണ് കണക്ക് കൂട്ടുന്നത്?
എന്നാൽ ആ ചെന്നൈ പിച്ച് തന്നെ ന്യൂസിലാൻഡിന് വില്ലനായി മാറിയേക്കും. സ്പിന്നിനെ അനുകൂലമാകുന്ന പിച്ച് അഫ്ഗന് ഒരു മുൻ തൂക്കം നൽകിയേക്കും. ആ സ്പിൻ മുൻനിർത്തി കിവീസിനെ ആക്രമിക്കാനാകും അഫ്ഗാനിസ്ഥാൻ ഇന്ന് ലക്ഷ്യമിടുക.
അതേസമയം ബാറ്റിങ്ങിൽ ഓപ്പണർമാരിൽ മാത്രം ആശ്രയിക്കുന്നതാണ് അഫ്ഗാൻ നേരിടുന്ന പ്രശ്നം. അവരിൽ ഒരാൾ പ്രകടനം പുറത്തെടുത്തില്ലെങ്കിൽ അഫ്ഗാന്റെ സ്ഥിതി പരിതാപകരമാകും. മറിച്ച് കിവീസാകട്ടെ ക്യാപ്റ്റൻ കെയിൻ വില്യംസണിന്റെ പരിക്കാണ്. പരിക്ക് ഭേദമായി ഇലവനിൽ എത്തിയ വില്യംസൺ തൊട്ടടുത്ത മത്സരത്തിൽ കൈ വിരളിന് പരിക്കേറ്റിരുന്നു. വില്യംസണിന് പകരം ടോം ലാഥമാകും കിവീസിനെ ഇന്ന് നയിക്കുക.
ന്യൂസിലാൻഡിന്റെ സാധ്യത പ്ലേയിങ് ഇലവൻ- ഡെവോൺ കോൺവെ, വിൽ യങ്, രചിൻ രവിന്ദ്ര, ടോം ലാഥം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റനെർ, മർക്ക് ഹെൻറി, ലോക്കി ഫെർഗൂസൻ, ട്രെന്റ് ബോൾട്ട്
അഫ്ഗാനിസ്ഥാന്റെ സാധ്യത പ്ലേയിങ് ഇലവൻ - റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്മത്തുള്ള ഒമറാസി, മുഹമ്മദ് നബി, ഇക്രം അലിഖിൽ, റാഷിദ് ഖാൻ, മുജിബ് ഉർ റഹ്മാൻ, നവീൻ-ഉൾ-ഹഖ്, ഫൈസൽഹഖ് ഫറൂഖി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.